ഭീം ആര്‍മിക്ക് രണ്ട് സീറ്റ് മാറ്റിവച്ചിരുന്നു; ആസാദ് ക്ഷണം നിരസിച്ചുവെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ എസ്പിയുമായി സഖ്യമില്ലെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്ര ശേഖര്‍ ആസാദ് അറിയിച്ചതിന് പിന്നാലെ പ്രതികരണവുമായി അഖിലേഷ് യാദവ്. ഭീം ആര്‍മിയെ സഖ്യത്തിലെടുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും രണ്ടു സീറ്റുകള്‍ നല്കാന് ധാരണയായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു. എന്നാല്‍ ചന്ദ്രശേഖര്‍ ആസാദ് പിന്മാറുകയായിരുന്നുവെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിരവധി ദളിത് നേതാക്കളാണ് എസ്പിയില് ചേരുന്നത്. ആസാദുമായി സഖ്യമുണ്ടാക്കിയാല്‍ എസ്പി കൂടുതല്‍ സുരക്ഷിതമാകുമെന്നായിരുന്നു നിഗമനം. ശനിയാഴ്ച ഇത് സംബന്ധിച്ച് സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, എസ്പിയുടെ സഖ്യത്തില്‍ ചേരില്ല എന്നാണ് ഇന്ന് രാവിലെ ചന്ദ്രശേഖര്‍ ആസാദ് അറിയിച്ചത്. അഖിലേഷിന് ദളിതുകളുടെ വോട്ടുകള്‍ മാത്രം മതിയെന്നും ദളിതുകളെ ആവശ്യമില്ലെന്ന് ബോധ്യമായെന്നുമായിരുന്നു ആസാദിന്റെ പ്രതികരണം. സഖ്യത്തില്‍ ദളിതുകളെ ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറല്ല. ദളിതുകളുടെ വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് ആവശ്യം. സഖ്യം ഉണ്ടാകില്ലെന്ന് ഉറപ്പായി എന്നും ആസാദ് ലഖ്നൗവില്‍ മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച ഭീം ആര്‍മി നേതാക്കള്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അന്തിമ തീരുമാനം എടുക്കാന്‍ പാര്‍ട്ടി നേതൃത്വം ആസാദിനെ ചുമതലപ്പെടുത്തി. ശേഷം ആസാദ് എസ്പി നേതാക്കളുമായി ചര്‍ച്ച നടത്തി.
സാമൂഹിക നീതി എന്നതിന്റെ അര്‍ഥം അഖിലേഷിന് മനസിലായിട്ടില്ലെന്ന് ആസാദ് പറയുന്നു. ദളിതുകള്‍ നേരിടുന്ന അതിക്രമങ്ങളില്‍ അദ്ദേഹം മൗനം പാലിക്കുകയാണ്. ബിജെപി പെരുമാറും പോലെയാണ് അഖിലേഷും ചെയ്യുന്നത്. വാക്കുകളില്‍ മാത്രം സംഭവിക്കുന്ന ഒന്നല്ല സാമൂഹിക നീതി എന്നും ആസാദ് പറഞ്ഞു. അതേസമയം, സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് സഖ്യത്തിന് തടസമായതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഭീം ആര്‍മി 10 സീറ്റുകളാണ് ആവശ്യപ്പെട്ടത്. ദളിത് വോട്ടര്‍മാര്‍ക്ക് സ്വാധീനമുള്ള സീറ്റുകള്‍ വേണമെന്നും ആവശ്യപ്പെട്ടിരുന്നുവത്രെ. എന്നാല്‍ രണ്ടു സീറ്റുകള്‍ മാത്രമേ നല്‍കൂ എന്നായിരുന്നു അഖിലേഷിന്റെ നിലപാട്. ഇതാണ് സഖ്യം ചേരാന്‍ ആസാദിനെ വിസമ്മതിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ചന്ദ്രശേഖര്‍ ആസാദ് നേതൃത്വം നല്കുന്ന പാര്‍ട്ടിയാണ് ആസാദ് സമാജ് പാര്‍ട്ടി. ദളിതുകളുടെ ഉന്നമനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണിത്. പിന്നാക്ക വിഭാഗങ്ങളുമായും മുസ്ലിങ്ങളുമായും ഐക്യത്തോടെ മുന്നോട്ട് പോകണമെന്നാണ് ആസാദ് സമാജ് പാര്‍ട്ടിയുടെ നിലപാട്. ദളിത് ശാക്തീകരണം മുഖ്യ അജണ്ടയായി പ്രവര്‍ത്തനം തുടങ്ങിയ പരാര്ട്ടിയാണ് ബിഎസ്പി. എന്നാല്‍ മായാവതി സമുദായത്തെ മറന്ന് പ്രവര്‍ത്തിക്കുന്നു എന്ന ആരോപണം ശക്തമായ വേളയിലാണ് ആസാദിന്റെ ഉദയം. ഇതോടെ ദളിത് വോട്ടുകള്‍ രണ്ടു ചേരിയിലായി. നിലവില്‍ മായാവതിയുടെ പാര്‍ട്ടിക്ക് ശക്തി കുറഞ്ഞു എന്നാണ് വിലയിരുത്തല്‍. ആസാദിന്റെ പാര്‍ട്ടി മുഖം തിരിച്ചെങ്കിലും എസ്പിക്കൊപ്പം ഏഴ് ചെറുപാര്ട്ടികളുണ്ട്. ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പി, എന്‍സിപി, ആര്‍എല്‍ഡി, ജനവാദി പാര്‍ട്ടി (സോഷ്യലിസ്റ്റ്). അപ്ന ദള്‍ (കൃഷ്ണ പട്ടേല്‍), പ്രഗതിശീല് സമാജ്വാദി പാര്‍ട്ടി-ലോഹിയ (പിഎസ്പി-എല്‍), മഹാന് ദള്‍ എന്നീ പാര്‍ട്ടികള്‍ എസ്പിയുടെ സഖ്യത്തിലുണ്ട്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications