Get Updates
Get notified of breaking news, exclusive insights, and must-see stories!

50 മാവോയിസ്റ്റുകളെ കൊല്ലും!!മാവോയിസ്റ്റ് ആക്രമണത്തിനുള്ള പ്രതികാരം തീര്‍ക്കണമെന്ന് ജവാന്‍!!

റായ്പൂര്‍: സുഖ്മയില്‍ 25 ജവാന്മാരെ കൂട്ടക്കൊല ചെയ്ത മാവോയിസ്റ്റ് ആക്രമണത്തിന് പ്രതികാരമായി 50 മാവോയിസ്റ്റുകളെ വധിയ്ക്കണമെന്ന് സിആര്‍പിഎഫ് ജവാന്‍. സുഖ്മ ആക്രമണത്തില്‍ പരിക്കേറ്റ കോണ്‍സ്റ്റബിള്‍ മഹേന്ദ്ര കുമാറാണ് ഇക്കാര്യം മുന്നോട്ടുവച്ചിട്ടുള്ളത്. തോളിന് വെടികൊണ്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേന്ദ്ര കുമാര്‍ ആരോഗ്യം മെച്ചപ്പെട്ട്ത്തിന് ശേഷം സുഖ്മയിലേയ്ക്ക് തന്നെ തിരിച്ചുപോകുമെന്നും വ്യക്തമാക്കി.

സുഖ്മ ജില്ലയിലെ റോഡ് നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കുന്നതിനായി സേവനമനുഷ്ടിച്ചിരുന്ന കുമാറിന് മാവോയിസ്റ്റ് ആക്രമണത്തില്‍ തലയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. റോഡ് നിര്‍മ്മാണം നടക്കുന്നതിനിടെ പ്രത്യക്ഷപ്പെട്ട 30-40 മാവോയിസ്റ്റുകള്‍ സിആര്‍പിഎഫ് ജവാന്മാരെ ആക്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സിആര്‍പിഎഫ് തിരിച്ചടി നല്‍കിയെങ്കിലും മൂന്നോ നാലോ ദിശകളില്‍ നിന്ന് മാവോയിസ്റ്റുകള്‍ ആക്രമണം തുടര്‍ന്നുവെന്നും കുമാര്‍ പറയുന്നു.

ഗ്രാമീണരെ മനുഷ്യവകവചമാക്കി

ഗ്രാമീണരെ മനുഷ്യവകവചമാക്കി

ആദ്യം കറുത്ത വസ്ത്രം ധരിച്ചെത്തിയ ഗ്രാമവാസികള്‍ സിആര്‍പിഎഫിന്റെ സ്ഥാനം മനസിലാക്കിയെന്നും പിന്നീട് എകെ 47, സെല്‍ഫ് ലോഡിംഗ് റൈഫിള്‍, ഐഎന്‍എസ്എഎസ് റൈഫിള്‍ എന്നിവയുമായെത്തിയ മാവോയിസ്റ്റുകളാണ് സിആര്‍പിഎഫിനെ ആക്രമിച്ചത്. സിആര്‍പിഎഫിന്റെ കൈവശമുള്ള എല്ലാ ആയുധങ്ങളും മാവോയിസ്റ്റുകളുടെ പക്കലുണ്ടായിരുന്നുവെന്നും ജവാന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.

ആക്രമണം ഭക്ഷണത്തിനിടെ

ആക്രമണം ഭക്ഷണത്തിനിടെ

99ഓളം സിആര്‍പിഎഫ് ജവാന്മാര്‍ ഉച്ചഭക്ഷണത്തിന് ഒരുങ്ങിയിരിക്കവേയായിരുന്നു 300 ലധികം വരുന്ന മാവോയിസ്റ്റുകള്‍ ജവാന്മാരെ ആക്രമിച്ചത്. 2010ല്‍ ഛത്തീസ്ഗഡില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യത്തിന് കനത്ത ആഘാതമേല്‍പ്പിച്ച ആക്രമണമാണ് സുഖ്മയിലുണ്ടായത്.

മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി

മാവോയിസ്റ്റുകള്‍ക്ക് തിരിച്ചടി

സിആര്‍പിഎഫ് നടത്തിയ ആക്രമണത്തില്‍ 25ലധികം മാവോയിസ്റ്റുകള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറയുന്നു. ആക്രമണത്തില്‍ നിന്ന് പരിക്കേറ്റ മറ്റ് ജവാന്മാര്‍ക്കും പറയാനുള്ളത് സമാന അനുഭവങ്ങളാണ്.

ഹിദ്മ കൊടും കുറ്റവാളി

ഹിദ്മ കൊടും കുറ്റവാളി

നക്സലൈറ്റായ ഹിദ്മ സൗത്ത് ബസ്താറിലെ സുഖ്മ -ബീജാപൂര്‍ മേഖലയില്‍ വിന്യസിച്ചിട്ടുള്ള ആദ്യ മാവോയിസ്റ്റ് ബറ്റാലിയന്റെ തലവനാണ്. 25 കാരനായ ഹിദ്മ ബസ്താറില്‍ സുരക്ഷാ സേനയ്ക്കെതിരെയുള്ള നിരവധി ആക്രമണങ്ങളുടെ മുഖ്യ സൂത്രധാരനാണ്.
സിപിഐ മാവോയിസ്റ്റിന്റെ ആംഡ് വിംഗ് കമാന്‍ഡറായ ഹിദ്മയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+