കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ഷകന്റെ ആത്മഹത്യ; ലോക്സഭയില്‍ നരേന്ദ്ര മോദി വികാരാധീനനായി

Google Oneindia Malayalam News

ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ പ്രതിഷേധ റാലിക്കിടെ രാജസ്ഥാന്‍ സ്വദേശിയായ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി. മനുഷ്യന്റെ ജീവനേക്കാള്‍ പ്രാധാന്യമുള്ളതായി മറ്റൊന്നുമില്ലെന്ന് മോദി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. കര്‍ഷകന്റെ ജീവിതത്തേക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ല. അവരുടെ പ്രശ്‌നങ്ങള്‍ നമ്മള്‍ ഗൗരവത്തോടെ കാണണം.

കര്‍ഷക ആത്മഹത്യ എല്ലാ ഗവണ്‍മെന്റുകളെയും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ്. ദില്ലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എനിക്ക് വേദനയുണ്ട്. ഈ രാജ്യത്തോടൊപ്പം താനും ഇതില്‍ വേദനിക്കുന്നു - വികാരാധീനനായി മോദി പറഞ്ഞു. കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാനുള്ള വഴികളാണ് കണ്ടെത്തേണ്ടത്. നിര്‍ദ്ദേശവും അംഗീകരിക്കാന്‍ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

modi-loksabha

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെ റാലിക്കിടെ രാജസ്ഥാനില്‍ നിന്നെത്തിയ കര്‍ഷകന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. ദൗസ ജില്ലയില്‍ നിന്നും എത്തിയ ഗജേന്ദ്ര സിംഗ് എന്നയാളാണ് മരിച്ചത്. ഗജേന്ദ്ര സിംഗിന്റെ കുടുംബത്തിന് പ്രധാനമന്ത്രിയുടേയും രാജ്യത്തിന്റേയും പേരില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സഭയില്‍ അനുശോചനം രേഖപ്പെടുത്തി. ഈ സംഭവം രാഷ്ട്രീയവല്‍ക്കരിക്കരുത് എന്നും ആഭ്യന്തരമന്ത്രി അഭ്യര്‍ഥിച്ചു.

English summary
Prime Minister Narendra Modi on Thursday expressed his grief over the death of Gajendra Singh, the farmer from Dausa in Rajasthan in a rally of the Aam Aadmi Party (AAP) at the Jantar Mantar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X