കിംഗ് മേക്കറല്ല, കിംഗ് തന്നെയായിരിക്കും, മണിപ്പൂരില്‍ അധികാരം പിടിക്കുമെന്ന് കോണ്‍റാഡ് സംഗ്മ
ഇംഫാല്‍: മണിപ്പൂരില്‍ ഇത്തവണ തന്റെ പാര്‍ട്ടി ഭരിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് എന്‍പിപി നേതാവ് കോണ്‍റാഡ് സംഗ്മ. തന്റെ പാര്‍ട്ടി ഇത്തവണ കറുത്ത കുതിരയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 39 സീറ്റിലാണ് സംഗ്മയുടെ പാര്‍ട്ടിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മത്സരിക്കുന്നത്. ഇത്തവണ മണിപ്പൂരില്‍ ക്യാമ്പ് ചെയ്താണ് സംഗ്മയുടെ പ്രവര്‍ത്തനം. മുകുള്‍ സംഗ്മയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ എന്‍പിപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കോണ്‍റാഡ് സംഗ്മ പറയുന്നു. തിരഞ്ഞെടുപ്പിന് ശേഷം സഖ്യമാകാമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നു. സഖ്യ സര്‍ക്കാരുണ്ടാക്കുക എന്നത് എപ്പോഴും വെല്ലുവിളിയാണെന്ന് അദ്ദേഹം പറയുന്നു.

ബിജെപിയുമായി സഖ്യം പിരിഞ്ഞ് അവര്‍ക്കെതിരെ മത്സരിക്കുന്നതില്‍ തെറ്റില്ല. എല്ലാം പഠിച്ച ശേഷമായിരുന്നു ബിജെപിയെ ഒപ്പം കൂട്ടിയത്. എന്നാല്‍ അന്നും ഒറ്റയ്ക്കാണ് മത്സരിച്ചത്. ജയത്തിന് ശേഷമാണ് ബിജെപി വന്നതെന്നും സംഗ്മ പറഞ്ഞു. മാര്‍ച്ച് പത്തിന് ശേഷം എന്തായിരിക്കും തിരഞ്ഞെടുപ്പ് സാഹചര്യമെന്ന് നമുക്ക് കണ്ടറിയാം. മണിപ്പൂരില്‍ വലിയ തോതില്‍ അക്രമങ്ങള്‍ നടക്കുന്നുണ്ട്. പല പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ ആക്രമിക്കുകയുണ്ടായി. അവരുടെ വീടുകള്‍ ബോംബ് വെച്ച് തകര്‍ക്കുന്ന സംഭവങ്ങളുണ്ടായിരുന്നു. എതിരാളികള്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പിതാവിനെതിരെ വെടിവെച്ചു. അദ്ദേഹത്തിന് സര്‍ജറി വേണ്ടി വന്നു. ചിലര്‍ അക്രമത്തിന്റെ പാത തിരഞ്ഞെടുക്കുന്നത് സങ്കടകരമാണെന്നും സംഗ്മ വ്യക്തമാക്കി.
തങ്ങളുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് സുരക്ഷ നല്‍കണണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യമുണ്ടാക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. മേഘാലയയില്‍ ആറ് പാര്‍ട്ടികള്‍ ചേര്‍ന്നുള്ള ഒരു സഖ്യത്തെയാണ് ഞാന്‍ നയിച്ചത്. അതിനെ എങ്ങനെ നയിക്കണമെന്ന് പഠിക്കേണ്ടതുണ്ട്. ഒരിക്കലും ഐക്യമുള്ള കാര്യമായിരിക്കില്ല ആ സഖ്യം. അതിനൊരിക്കലും സ്ഥിരതയുണ്ടെന്നും പറയാനാവില്ല. ഒരു ബാലന്‍സില്‍ അതെല്ലാം നിര്‍ത്തണം. എല്ലാവരെയും വിശ്വാസത്തിലെടുക്കണം. എല്ലാവരോടും കാര്യങ്ങള്‍ ചോദിച്ച് മാത്രമേ മുന്നോട്ട് പോകാനാവൂ. ആര്‍ക്കും സഖ്യ സര്‍ക്കാരുണ്ടാക്കണമെന്ന് ആഗ്രഹമുണ്ടാവില്ല. സാഹചര്യങ്ങളാണ് സഖ്യത്തെ ഉണ്ടാക്കുന്നതെന്നും സംഗ്മ പറഞ്ഞു.
മണിപ്പൂരില്‍ സഖ്യത്തില്‍ നിന്നത് വലിയ വെല്ലുവിളിയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ തുടക്കത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. അതൊന്നും പക്ഷേ പാലിക്കപ്പെട്ടിട്ടില്ല. ഞങ്ങളുടെ ഉപമുഖ്യമന്ത്രി ഒരു വകുപ്പ് പോലുമില്ലാതെ ഒരു വര്‍ഷത്തോളം സര്‍ക്കാരില്‍ ഇരിക്കേണ്ടി വന്നു. വകുപ്പ് വേണമെന്ന് അറിയിച്ചിരുന്നു. പക്ഷേ നടന്നില്ല. അതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവില്ല. ഇങ്ങനെയല്ല ഒരു സഖ്യകക്ഷിയുടെ വിശ്വാസം ആര്‍ജിക്കേണ്ടത്. തുല്യ പങ്കാളിത്തമാണ് വേണ്ടത്. ഞങ്ങള്‍ക്ക് ഇത്തവണ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ പലരും വിജയിക്കും. ഏറ്റവും വലിയ പാര്‍ട്ടിയാവുമെന്നാണ് വിശ്വാസമെന്നും കോണ്‍റാഡ് സംഗ്മ വ്യക്തമാക്കി.












Click it and Unblock the Notifications