കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമക്ഷേത്ര നിര്‍മാണം തടയുന്നവരുടെ തലവെട്ടുമെന്ന് ബിജെപി നേതാവ്; വിവാദം കത്തുന്നു

രാമക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതിയും വിവാദ പ്രസ്താവന നടത്തിയിരുന്നു.

  • By Ashif
Google Oneindia Malayalam News

ദില്ലി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യം കൂടുതല്‍ വിവാദമാക്കി ബിജെപി നേതാക്കള്‍. രാമക്ഷേത്ര നിര്‍മാണം തടയുന്നവരുടെ തലവെട്ടുമെന്ന് ബിജെപി നേതാവ് രാജാ സിങ് പറഞ്ഞു. ഹൈദരാബാദില്‍ നിന്നു ബിജെപി എംഎല്‍എയാണ് രാജാ സിങ്.

രാമക്ഷേത്രം നിര്‍മിക്കുന്നതിന് എതിരേ സംസാരിക്കുന്നവരെ കാത്തിരിക്കുകയാണ് ഞങ്ങള്‍. അത്തരക്കാര്‍ ആരായാലും തലയെടുക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഇദ്ദേഹം മുമ്പും വിവാദമായ പ്രസ്താവന നടത്തിയ വ്യക്തിയാണ് രാജാ സിങ്.

 bjp-mla-raja-singh-lodh

ദാദ്രിയില്‍ ബീഫ് സൂക്ഷിച്ചെന്നാരോപിച്ച് സംഘപരിവാര പ്രവര്‍ത്തകര്‍ മുഹമ്മദ് അഖ്‌ലാഖിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തില്‍ 2015 ഡിസംബറിലായിരുന്നു പഴയ വിവാദ പ്രസ്താവന. പശു സംരക്ഷണത്തിന് വേണ്ടി അഖ്‌ലാഖിന്റെ മനസുള്ളവരെ കൊല്ലാന്‍ തങ്ങള്‍ തയ്യാറാണെന്നായിരുന്നു രാജാ സിങ് പറഞ്ഞത്. പശു സംരക്ഷണത്തിന് വേണ്ടി ജീവന്‍ നല്‍കാനും ജീവന്‍ എടുക്കാനും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതിയും വിവാദ പ്രസ്താവന നടത്തിയിരുന്നു. രാമക്ഷേത്ര നിര്‍മാണം വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിന് വേണ്ടി ജയിലില്‍ പോവാന്‍ തയ്യാറാണെന്നുമാണ് ഉമാഭാരതി പറഞ്ഞത്.

English summary
The chorus for building a Ram temple is growing within the BJP as more and more outrageous public utterances by party workers suggest. The latest such utterance came today from Raja Singh, a BJP legislator from Hyderabad. He went so far as to suggest the beheading of those opposed to building a Ram temple on the disputed Ayodhya site where Hindu nationalists destroyed the Babri Masjid in 1992, ANI reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X