കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

  • By Aiswarya
Google Oneindia Malayalam News

ദില്ലി: ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. ഐ.എസ്.ആര്‍.ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്റെ വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്. ഇതിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നാണ് സൂചന.

atnrix.gov.in എന്ന യു.ആര്‍.എല്ലില്‍ ലഭിക്കുന്ന വെബ്‌സൈറ്റിന്റെ ഹോം പേജ് ഹാക്കര്‍മാര്‍ കായിക ഉത്പന്നങ്ങള്‍ വാങ്ങാനുള്ള പേജ് ആക്കി മാറ്റുകയായിരുന്നു. ഉടന്‍ തന്നെ ഐ. എസ്.ആര്‍.ഒയുടെ സൈബര്‍ വിഭാഗം ഇടപെട്ടു. തുടര്‍ന്ന് സൈറ്റ് 'അണ്ടര്‍ കണ്‍സ്ട്രക്ഷന്‍' എന്ന് കാണിക്കാന്‍ തുടങ്ങി. ഐ. എസ്.ആര്‍.ഒ. സുരക്ഷാ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതീവ സുരക്ഷയുളള വാണിജ്യസൈറ്റ് ഹാക്ക് ചെയ്തത് ഐ. എസ്.ആര്‍.ഒയ്ക്ക് തന്നെ ഭീഷണിയാണ്.

isro-n.jpg

ഗുരുതരമായ സുരക്ഷ വീഴ്ചയാണ് ഐ.എസ്.ആര്‍.ഒയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവം. ഇന്ത്യയുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചൈന നീരിക്ഷിക്കുന്നുണ്ട് എന്നുതന്നെ പറയാം.ഒരു വെബ്‌സൈറ്റില്‍ കയറാന്‍ അതിന്റെ ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് അറിയണം. ഐ. എസ്. ആര്‍.ഒ. യുടെ സൈറ്റുകളില്‍ ഇതിന് പുറമേ വിവിധ തലങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ട്. അതെല്ലാം ഭേദിച്ചാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സിബിഐയുടെ വെബ്‌സൈറ്റും ഹാക്ക് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ ആയിരുന്ന ഇതിന്റെ പിന്നില്‍. ചൈനയും പാക്കിസ്ഥാനും ഒരു പോലെ ഇന്ത്യയില്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്യുന്നുണ്ട്. ശ്രീഹരിക്കോട്ടയില്‍ നിന്ന് പി.എസ്.എല്‍.വിയിലൂടെ അഞ്ചു ബ്രിട്ടീഷ് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ച് രണ്ടു ദിവസത്തിനുശേഷമാണ് ഹാക്കിങ് നടന്നതെന്നതാണ് ശ്രദ്ധേയം

English summary
Two days after proving its commercial satellite launch capabilities, the Indian Space Research Organization (Isro) on Sunday found the website of its commercial arm, Antrix, defaced by hackers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X