മെനുവിൽ ബീഫില്ല: ഉത്തർപ്രദേശിൽ പെൺകുട്ടിയുടെ വിവാഹം മുടങ്ങി!!

  • Written By:
Subscribe to Oneindia Malayalam

ലഖ്നനൊ: മെനുവിൽ ബീഫില്ലാത്തതിനെ തുടർന്ന് ഉത്തർപ്രദേശിൽ വിവാഹം മുടങ്ങി. വിവാഹ വിരുന്നിൽ ബീഫ് വിഭവങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് വിവാഹത്തിൽ നിന്ന് വരന്‍റെ വീട്ടുകാർ വിട്ടുനിന്നതെന്നാണ് റിപ്പോർട്ട്. വിവാഹത്തിനുള്ള മെനുവിൽ ബീഫ് വിഭവങ്ങൾ ഉണ്ടാകണമെന്ന് വരന്‍റെ വീട്ടുകാർ നേരത്തെ നിർദേശിച്ചിരുന്നുവെന്നും സൂചനയുണ്ട്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലാണ് സംഭവം.

വിവാഹ സദ്യയില്‍ ബീഫ് വിളമ്പാനാവശ്യപ്പെട്ട വരന്‍റെ വീട്ടുകാര്‍ സ്ത്രീധനമായി ഒരു കാറും ആവശ്യപ്പെട്ടിരുന്നു. ഇതു രണ്ടും പാലിക്കാൻ വധുവിന്‍റെ വീട്ടുകാർ തയ്യാറാവാത്തതോടെ വിവാഹതത്തിൽ പിന്മാറുകയായിരുന്നു.

ic-ncwgwxdid

സർക്കാർ ബീഫ് നിരോധിച്ച സാഹചര്യത്തിൽ എങ്ങനെയാണ് വിവാഹ സദ്യയിൽ ബീഫ് വിഭവങ്ങൾ വിളമ്പുകയെന്നാണ് വധുവിന്‍റെ കുടുംബത്തിന്‍റെ പക്ഷം.
സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പട് വായി പോലീസാണ് കേസെടുത്തിട്ടുള്ളത്.

English summary
In a bizarre incident, a wedding was called off in Rampur district of Uttar Pradesh by the bride's family after the groom's side cited absence of beef dishes from the menu.
Please Wait while comments are loading...