കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

30 ദിവസത്തില്‍ 32 ലക്ഷം വിവാഹങ്ങള്‍; കമ്പോളത്തില്‍ ഒഴുകുക 3.75 ലക്ഷം കോടി, ഞെട്ടിക്കുന്ന കണക്കുകള്‍

Google Oneindia Malayalam News

ദില്ലി: ഈ വര്‍ഷം വലിയ ദീപാവലി ആഘോഷമാണ് രാജ്യത്തെങ്ങും നടന്നത്. വ്യാപാരികള്‍ക്ക് ശരിക്കും കോളടിച്ച സമയമായിരുന്നു. കൊവിഡ് കാലത്തെ നേരിട്ട ക്ഷീണം ഈ വര്‍ഷത്തെ ദീപാവലിക്ക് നികത്തിയ സന്തോഷത്തിലായിരുന്നു വ്യാപാരികള്‍. എന്നാല്‍ ഇപ്പോഴിതാ രാജ്യത്തെ വ്യാപാരികള്‍ മറ്റൊരു ആഘോഷത്തിന് തയ്യാറെടുക്കുകയാണ്. ഈ വര്‍ഷത്തെ വിവാഹ സീസണില്‍ കണ്ണും നട്ടാണ് വ്യപാരികള്‍ ഇപ്പോഴുള്ളത്.

1

ഏഷ്യയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ രാജാവാകും: ആറ് വർഷം, വമ്പന്‍ നേട്ടം, ഇന്ത്യയ്ക്കും പങ്ക് ഏറെ..ഏഷ്യയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ രാജാവാകും: ആറ് വർഷം, വമ്പന്‍ നേട്ടം, ഇന്ത്യയ്ക്കും പങ്ക് ഏറെ..

രാജ്യത്ത് നവംബര്‍ 14നും ഡിസംബറിനും മധ്യേ 32 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്നാണ് കണക്കാക്കുന്നത്. റിസര്‍ച്ച് & ട്രേഡ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ സര്‍വ്വേ പ്രകാരം വിവാഹ പര്‍ച്ചേസിങ്ങിലൂടെയും വിവിധ സേവനങ്ങള്‍ നേടുന്നതിലൂടെയും ഏകദേശം 3.75 ലക്ഷം കോടി രൂപയുടെ ഒഴുക്ക് വിപണിയിലേക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്.

2

മുങ്ങിയ മത്തി തിരിച്ചെത്തി!! കേരള തീരത്ത് ചാകര!! എല്ലാത്തിനും കാരണം ലാലിനോമുങ്ങിയ മത്തി തിരിച്ചെത്തി!! കേരള തീരത്ത് ചാകര!! എല്ലാത്തിനും കാരണം ലാലിനോ

ഈ സീസണില്‍ ഏകദേശം 5 ലക്ഷം വിവാഹങ്ങള്‍ക്ക് 3 ലക്ഷം രൂപ വീതം ചെലവ് വരുമെന്നും 10 ലക്ഷം വിവാഹങ്ങള്‍ക്ക് 5 ലക്ഷം രൂപയോളം ചിലവ് വരുമെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്ത് ലക്ഷം വിവാഹങ്ങള്‍ക്ക് 10 ലക്ഷം രൂപയും, അഞ്ച് ലക്ഷം വിവാഹങ്ങള്‍ക്ക് 25 ലക്ഷം രൂപയും, 50,000 വിവാഹങ്ങള്‍ക്ക് 50 ലക്ഷം രൂപയും, മറ്റൊരു 50,000 വിവാഹങ്ങള്‍ക്ക് ഒരു കോടിയോ അതില്‍ കൂടുതലോ ചെലവഴിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

3

ഈ മാസത്തില്‍ ആകെ 3.75 ലക്ഷം കോടി രൂപയുടെ വിപണനം നടക്കുമെന്നാണ് കരുതുന്നത്. അതേസമയം, വിവാഹ സീസണിന്റെ അടുത്ത ഘട്ടം 2023 ജനുവരി 14 മുതല്‍ ആരംഭിക്കുകയും ജൂലൈ വരെ തുടരുകയും ചെയ്യുമെന്നാണ് സൊസൈറ്റി അറിയിക്കുന്നത്. ഈ സമയത്ത് കണക്കുകളും ഏകദേശം സമാനമായിരിക്കും.

4

ബെള്‍ത്തിട്ട് പാറാന്‍ നില്‍ക്കുകയാണോ, പോക്ക് അപകടത്തിലേക്ക്: ക്രീമില്‍ മാരക കെമിക്കലുകള്‍ബെള്‍ത്തിട്ട് പാറാന്‍ നില്‍ക്കുകയാണോ, പോക്ക് അപകടത്തിലേക്ക്: ക്രീമില്‍ മാരക കെമിക്കലുകള്‍

അടുത്ത സീസണില്‍ ഡല്‍ഹിയില്‍ മാത്രം 3.5 ലക്ഷത്തിലധികം വിവാഹങ്ങള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി എ ഐ ടി അറിയിച്ചു. ഇത് മാത്രം ഏകദേശം 75000 കോടി രൂപയുടെ ബിസ്‌നസ് ഉണ്ടാക്കിത്തരാന്‍ സഹായിക്കും. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഏകദേശം 25 ലക്ഷം വിവാഹങ്ങള്‍ നടന്നിരുന്നു, ഇതിന് 3 ലക്ഷം കോടി രൂപയുടെ വ്യാപാരമാണ് നടന്നതെന്നാണ് കണക്കുകൂട്ടുന്നത്.

5

ഈ വര്‍ഷം വരാന്‍ പോകുന്ന വിവാഹ സീസണിലെ ബിസിനസ്സ് സാധ്യതകള്‍ കണക്കിലെടുത്തും ഈ വര്‍ഷത്തെ ദീപാവലിയിലെ റെക്കോര്‍ഡ് ബിസിനസ്സ് കണക്കുകളില്‍ നിന്ന് ഉയര്‍ന്നുവന്ന വികാരങ്ങള്‍ തുടരാന്‍ ആഗ്രഹിക്കുന്നതിനാലും രാജ്യത്തുടനീളമുള്ള വ്യാപാരികള്‍ വിപുലമായ തയ്യാറെടുപ്പുകള്‍ നടത്തിയതായി സി എ ഐ ടി അറിയിച്ചു.

6

ഉപഭോക്താക്കളുടെ തിരക്ക് കണക്കിലെടുത്ത് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടത്താന്‍ വ്യാപാരികള്‍ ശ്രമിക്കുന്നുണ്ട്. അതേസമയം, വിവാഹത്തിന് തൊട്ടുമുമ്പത്തെ സമയം എല്ലാവരും അവരുടെ വീടുകള്‍ ഭംഗിയാക്കാന്‍ ഒരുപാട് പണം ചെലവാക്കും. ഇതും വലിയ ബിസ്‌നസ് സാധ്യതയാണ് തുറന്നുവച്ചതെന്ന് സൊസൈറ്റി അറിയിച്ചു.

7

'ഹൈലറ്റ് മാൾ സംഭവത്തിന് ശേഷം നിരവധി മെസേജുകൾ വന്നു, ഞെട്ടിപ്പോയി'; ഗ്രേസ് ആന്റണി പറയുന്നു'ഹൈലറ്റ് മാൾ സംഭവത്തിന് ശേഷം നിരവധി മെസേജുകൾ വന്നു, ഞെട്ടിപ്പോയി'; ഗ്രേസ് ആന്റണി പറയുന്നു

ഇതുകൂടാതെ, ആഭരണങ്ങള്‍, സാരികള്‍, ലെഹംഗകള്‍, ഫര്‍ണിച്ചറുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, കല്യാണം, ആശംസാ കാര്‍ഡുകള്‍, ഡ്രൈ ഫ്രൂട്ട്സ്, മധുരപലഹാരങ്ങള്‍, പഴങ്ങള്‍, പൂജാ സാധനങ്ങള്‍, പലചരക്ക്, ഭക്ഷ്യധാന്യങ്ങള്‍, അലങ്കാര വസ്തുക്കള്‍, വീട്ടു അലങ്കാര വസ്തുക്കള്‍, ഇലക്ട്രിക്കല്‍ യൂട്ടിലിറ്റി, ഇലക്ട്രോണിക്‌സ് കൂടാതെ നിരവധി സമ്മാന ഇനങ്ങളും മറ്റും സാധാരണയായി ആവശ്യക്കാരുള്ളവയാണ്, ഈ വര്‍ഷം ഇത് നല്ല ബിസിനസ്സ് നല്‍കുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്.

English summary
Wedding season from November 14 to December 14; 32 lakh marriages take place in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X