കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നെടുകെ പിളര്‍ത്താന്‍ മമത; 24 എംഎല്‍എമാര്‍ തൃണമൂലിലേക്ക്, പ്രഖ്യാപനം ഉടനെന്ന് മുകുള്‍ റോയി

Google Oneindia Malayalam News

കൊല്‍ക്കത്ത: രാജ്യം അതീവ പ്രാധാന്യത്തോടെ ഉറ്റുനോക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണ പശ്ചിമ ബംഗാളില്‍ നടന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗാളില്‍ ഇത്തവണ അധികാരം പിടിക്കാമെന്നായിരുന്നു ബിജെപിയുടെ കണ്ക്ക് കൂട്ടല്‍. അതിനാല്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ, യോഗി ആദിത്യനാഥ് ഉള്‍പ്പടേയുള്ള വന്‍ നേതാക്കളെ ബിജെപി ബംഗാളില്‍ പ്രചരണത്തിന് ഇറക്കിയിരുന്നു.

എന്നാല്‍ ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ കരസ്ഥമാക്കി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഭരണത്തുടര്‍ച്ച നേടാന്‍ സാധിച്ചു. ഇത് ബിജെപിക്ക് ദേശീയ തലത്തില്‍ തന്നെ വലിയ തിരിച്ചടിയാവുകയും ചെയ്തു.

ജെഡിഎസിനെ തറപറ്റിച്ച് കോണ്‍ഗ്രസ്, കൂറ്റന്‍ വിജയം; മൈസൂരില്‍ ഭരണം പിടിക്കുമോ? ആകെ 20 സീറ്റുകള്‍ജെഡിഎസിനെ തറപറ്റിച്ച് കോണ്‍ഗ്രസ്, കൂറ്റന്‍ വിജയം; മൈസൂരില്‍ ഭരണം പിടിക്കുമോ? ആകെ 20 സീറ്റുകള്‍

തൃണമൂല്‍ കോണ്‍ഗ്രസ്

സംസ്ഥാനത്ത് ആകെയുള്ള 294 സീറ്റില്‍ 214 ഉം നേടിയായിരുന്നു തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിജയം. സംഖ്യകക്ഷിയായ ജിജെഎമ്മിന് ഒരു സീറ്റും ലഭിച്ചു. 2016 ല്‍ 212 സീറ്റായിരുന്നു മമതയുടെ പാര്‍ട്ടിക്ക് ലഭിച്ചത്. 77 സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സീറ്റുകളുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടാക്കാന്‍ കഴിഞ്ഞുവെന്ന് അവകാശപ്പെടാന്‍ കഴിയുമെങ്കിലും അധികാരം പിടിക്കാന്‍ തുനിഞ്ഞിറങ്ങിയ പാര്‍ട്ടിയെ സംബന്ധിച്ച് അത് വലിയ പരാജയമായിരുന്നു.

മമ്മൂട്ടിക്ക് എഴുപതാം പിറന്നാള്‍: ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മോഹന്‍ലാല്‍

ബിജെപിക്ക് വലിയ തിരച്ചടി

തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ബിജെപിക്ക് വലിയ തിരച്ചടി നല്‍കികൊണ്ട് ജനപ്രതിനിധികള്‍ ഉള്‍പ്പടേയുള്ള നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുകയും ചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുമായി തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് പോയവരായിരുന്നു ഇവര്‍.

മുകുള്‍ റോയി

ബിജെപി വിട്ട തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തിയവരില്‍ ഏറ്റവും പ്രമുഖന്‍ മുകുള്‍ റോയി ആയിരുന്നു. ഒരു കാലത്ത് മമതയുടെ വിശ്വസ്തനായിരുന്നു മുകുള്‍ റോയി ബിജെപിയില്‍ എത്തി പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തിന് പിന്നാലെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി.

ഘര്‍വാപസി

മുകുള്‍ റോയിക്ക് പിന്നാലെ നിരവധി എംഎല്‍മാരും ബിജെപിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് എത്തി. കഴിഞ്ഞ നാലാഴ്ചക്കിടയിൽ മാത്രം നാലു ബിജെപി എംഎൽഎമാരാണ് തൃണമൂലിൽ ചേർന്നത്. മമത ബാനർജി മത്സരിക്കുന്ന ഭബാനിപൂരടക്കം സംസ്ഥാനത്തെ മൂന്നിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസമായിരുന്നു കളിയാഗഞ്ച് എംഎൽഎ സോമെൻ റോയി തൃണമൂലിലേക്ക് മടങ്ങിയത്.

ടിഎംസി

വടക്കൻ ബംഗാളിന്റെയും ബംഗാളിന്റെയും വികസനത്തിനായാണ് റോയ് പാർട്ടിയിൽ ചേർന്നതെന്ന് ടിഎംസി നേതാവ് പാർഥ ചാറ്റർജി സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. സോമെൻ റോയ് കൂടി പാർട്ടി വിട്ടതോടെ ബിജെപി എംഎൽഎമാരുടെ എണ്ണം 71 ആയി ചുരുങ്ങി. ബിജെപി എംഎൽഎമാരായ തൻമയ് ഘോഷ്, ബിശ്വജിത് ദാസ് എന്നിവരും കഴിഞ്ഞ ദിവസങ്ങളില്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയിരുന്നു.

24 എംഎല്‍എമാര്‍

എന്നാല്‍ ഇതൊന്നും അല്ല ഇതിലും വലിയ തിരിച്ചടി ബിജെപിക്ക് വരാനിരിക്കുന്നുവെന്നാണ് മുകുള്‍ റോയി ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. ബിജെപിയുടെ 24 എംഎല്‍എമാര്‍ ഉടന്‍ തന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് മുകള്‍ റോയി അവകാശപ്പെട്ടിരിക്കുന്നത്. ഇവര്‍ ഉള്‍പ്പടേയുള്ള നിരവധി നേതാക്കളുമായുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

ടിഎംസിയിൽ ചേരും

"മമത ബാനർജിയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രവർത്തിക്കാൻ ബിജിപെയിലെ 24 എംഎൽഎമാർ എന്നോട് ബന്ധപ്പെട്ടിട്ടുണ്ട്. ഇവര്‍ക്ക് പുറമെ കൂടുതൽ പേർ ടിഎംസിയിൽ ചേരും. തൃണമൂലിന് വേണ്ടി അണിനിരക്കാന്‍ ഒരു വലിയ നിര തന്നെയുണ്ട്," മുകുൾ റോയ് പറഞ്ഞു. തൃണമൂലിലേക്ക് തിരികെ വരാന്‍ പോവുന്ന എല്ലാവരും മുകുൾ റോയിയുമായി വളരെ അടുപ്പമുള്ളവരാണെന്നും 2021 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മുകുൾ റോയിയുടെ സ്വാധീനത്തെ തുടര്‍ന്ന് ബിജെപിയിൽ ചേർന്നതാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഭബാനിപൂര്‍

മുഖ്യമന്ത്രി മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇവരെ പാര്‍ട്ടിയില്‍ എത്തിച്ച് ബിജെപിക്ക് തിരിച്ചടി നല്‍കാനാണ് മുകുള്‍ റോയിയും തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഭാബാനിപൂരിലെ വിജയം മമത ബാനര്‍ജിക്ക് ഉറപ്പിക്കേണ്ടതുണ്ട്. എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് എത്തിച്ച് തിരിച്ചടി നല്‍കുന്നതോടെ തിരഞ്ഞെടുപ്പില്‍ മമതയ്ക്ക് മികച്ച വിജയം നേടാമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നു.

 മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം മോഹൻലാലോ മമ്മൂട്ടിയോ: ഏറ്റവും ധനികനായ സൂപ്പർ സ്റ്റാർ ആരാണ്? ചില കൗതുകമേറിയ കണക്കുകള്‍ അറിയാം

Recommended Video

cmsvideo
ഞാനൊരു ചാണകം ആണ്, സുരേഷ് ഗോപി പറയുന്നു | Oneindia Malayalam

English summary
West Bengal: 24 BJP MLAs to join Trinamool Congress: Mukul Roy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X