Get Updates
Get notified of breaking news, exclusive insights, and must-see stories!

"അവസാനം, ഞങ്ങൾ ഗെയിം ജയിച്ചു: കൊവിഡിനെതിരായ പോരാട്ടം ശക്തമാക്കുമെന്ന് മമതാ ബാനർജി

കൊൽക്കത്ത: ഇത് മുഴുവൻ ബംഗാളിന്റെയും വിജയമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാൽ വിജയ ഘോഷയാത്രകൾ നടത്തരുതെന്ന് അവർ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ തകർപ്പൻ പ്രകടനത്തിന് ശേഷം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്ത് മമതാ ബാനർജി. 294 അംഗ നിയമസഭയിൽ 221 സീറ്റുകൾ നേടാനാണ് തൃണമൂൽ ലക്ഷ്യമിട്ടതെന്ന് മമത ബാനർജി പറഞ്ഞു. "ഞങ്ങൾ ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്, ഞങ്ങളുടെ ലക്ഷ്യം നേടുമെന്ന് ഞാൻ കരുതുന്നു," മമത പറഞ്ഞു.

ബംഗാളിൽ തൃണമൂലിന്റേത് നിർണ്ണായക വിജയമാണെന്ന് വിലയിരുത്തിയ മമത ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം ബംഗാളിനെ രക്ഷിച്ചു. "അവസാനം, ഞങ്ങൾ കളി ജയിച്ചുവെന്നും കൂട്ടിച്ചേർത്തു. അതേ സമയം പാർട്ടിയുടെ വിജയത്തിൽ എല്ലാവരേയും അഭിനന്ദിക്കുന്നതായും മമത കൂട്ടിച്ചേർത്തു. കൊറോണ വൈറസ് വ്യാപനത്തിനിടെ ഈ സാഹചര്യം കൈകാര്യം ചെയ്യുക തന്നെയായിരിക്കും തന്റെ പ്രഥമ പരിഗണനയായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

mamata-160152

തിരഞ്ഞെടുപ്പിൽ വിജയിച്ചുവെങ്കിലും വിജയം ആഘോഷിക്കുന്നതിനായി റാലികളോ ആഹ്ളാദ പ്രകടനങ്ങളോ നടത്തില്ലെന്നും മമത കൂട്ടിച്ചേർത്തു.
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരുതരത്തിലുള്ള പ്രകടനവും നടത്തരുതെന്ന് മമത ബാനർജി തന്റെ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഏതേ സമയം സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമായ രീതിയിയൽ മാത്രമായിരിക്കും എത്ര പേരെ അനുവദിക്കുമെന്ന് ഞങ്ങൾ നിങ്ങളെ അറിയിക്കുമെന്നും അവർ പറഞ്ഞു. കൊവിഡ് ഭീഷണി അവസാനിച്ച് കഴിഞ്ഞാൽ ബ്രിഗേഡ് ഗ്രൌണ്ടിൽ റാലി സംഘടിപ്പിക്കുമെന്നും മമത കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരത്തിലെത്തുന്നതോടെ വർദ്ധിച്ചുവരുന്ന കൊവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കുമെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
    #KLElection Results; തെരഞ്ഞെടുപ്പിൽ അനായാസമായി വിജയിച്ചു കയറിയ പ്രമുഖർ

    ഹോട്ട് ലുക്കിൽ നടി ഓവിയ ഹെലൻ, പുതിയ ചിത്രങ്ങൾ

    എല്ലാവർക്കും സൌജന്യ കൊവിഡ് വാക്സിൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടാൽ പ്രതിഷേധം ആരംഭിക്കുമെന്നും അവർ പറഞ്ഞു. ബിജെപി വക്താവിനെപ്പോലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തിച്ചത്. അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മമത ബാനർജി പറഞ്ഞു. നന്ദിഗ്രാമിൽ ചില വോട്ടുകൾ കൊള്ളയടിക്കുകയാണ് നടക്കുന്നത്. ഇസിക്കെതിരെ ഞങ്ങൾ കോടതിയിൽ പോകും. എല്ലാ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ഞങ്ങളോടൊപ്പം ചേരണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+