നന്ദിഗ്രാമിൽ മമതയെ തറപറ്റിച്ച് സുവേന്ദു അധികാരി: മമതയുടെ തോൽവി 1622 വോട്ടുകൾക്ക്
കൊൽക്കത്ത: പശ്ചിമബംഗാളിലെ അഭിമാനപ്പോരാട്ടത്തിൽ വിജയം ഉറപ്പിച്ച് ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി. നന്ദിഗ്രാം മണ്ഡലത്തിലെ ബിജെപി- തൃണമൂൽ മത്സരത്തിൽ മമതാ ബാനർജിയെ 1622 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വിജയമുറപ്പിച്ചിട്ടുള്ളത്. പലതവണ ലീഡുകൾ മാറി മറിഞ്ഞെങ്കിലും അന്തിമഫലം വന്നതോടെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരി തന്നെ വിജയിക്കുകയായിരുന്നു. ആദ്യം മമതാ ബാനർജിയാണ് വിജയിച്ചതെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയെങ്കിലും മിനിറ്റുകൾക്കകം ഇത് തിരുത്തുകയായിരുന്നു.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

പോര് ശക്തം
അസ്വാരസ്യത്തെ തുടർന്ന് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന സുവേന്ദു അധികാരിയായിരുന്നു നന്ദിഗ്രാമിൽ മമതയുടെ എതിരാളി. മമത ബാനർജിയുടെ വിശ്വസ്‌തൻ കൂടിയായിരുന്ന അധികാരിയെ നന്ദിഗ്രാമിൽ മമതയ്ക്കെതിരെ നിർത്തി മണ്ഡലം തിരിച്ചുപിടിക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടിരുന്നതെങ്കിലും കുറഞ്ഞ വോട്ടുകൾക്കാണ് മമത അധികാരം നിലനിർത്തിയത്. ഡിസംബറിൽ സുവേന്ദു അധികാരി പാർട്ടിയിൽ നിന്ന് രാജിവെച്ചതോടെ തൃണമൂലിൽ നിന്ന് വൻ കൊഴിഞ്ഞ് പോക്കുണ്ടായിരുന്നു.

തിളക്കമാർന്ന വിജയം
294 സീറ്റുകളിൽ 292 സീറ്റുകളിലെ ചിത്രം മാത്രമാണ് വ്യക്തമായിട്ടുള്ളത്. ഇതിൽ 213 സീറ്റുകളിലും മമതയുടെ തൃണമൂൽ കോൺഗ്രസ് തന്നെയാണ് മുന്നിട്ട് നിൽക്കുന്നത്. 77 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നുണ്ട്. അതേസമയം 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ നേടിയതിനെക്കാൾ മികച്ച വിജയമാണ് ഇത്തവണ പാർട്ടിയ്ക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.

പ്രധാന നീക്കം
2011 മുതൽ ഭവാനിപ്പൂരിൽ നിന്ന് മത്സരിച്ചിരുന്ന മമത ഇത്തവണ പാർട്ടി സുവേന്ദു അധികാരിക്കെതിരെ മത്സരിക്കുമെന്ന് പെട്ടെന്നാണ് തീരുമാനിക്കുന്നത്. കോൺഗ്രസ്- ഇടത് സഖ്യമായ സംയുക്തമോർച്ചയിൽ നിന്ന് മീനാക്ഷി മുഖർജിയാണ് നന്ദിഗ്രാമിൽ നിന്ന് മത്സരിച്ചത്. 2007ലെ ഭൂമി ഏറ്റെടുക്കൽ പ്രക്ഷോഭത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം നന്ദിഗ്രാം തൃണമൂൽ കോൺഗ്രസിന്റെ കുത്തകയാണെന്ന് ആവർത്തിച്ച് തെളിയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിലും 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഫിറോജ ബീവിയാണ് ഇവിടെ നിന്ന് മത്സരിച്ച് വിജയിച്ചത്. പിന്നീട് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് മമതയുടെ വിശ്വസ്തനായ സുവേന്ദു അധികാരി മത്സരിച്ച് വിജയിക്കുന്നത്.

വിജയം ഉറപ്പാക്കി
2011ൽ നടന്ന പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോജ ബീബി 61.21 ശതമാനം വോട്ടുകൾക്കാണ് വിജയിച്ചത്. അതേ സമയം സിപിആ 35.35 ശതമാനം വോട്ടുകളും കഴിഞ്ഞ തിരഞ്ഞടുപ്പിൽ നേടിയിരുന്നു. ബിജെപിക്ക് 1.72 ശതമാനം വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപിക്ക് ബംഗാളിൽ വേരുറപ്പിക്കാൻ കഴിഞ്ഞത്.

തൃണമൂലിന് മേൽക്കൈ
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ ടിക്കറ്റിൽ നന്ദിഗ്രാമിൽ മത്സരിച്ച സുവേന്ദു അധികാരി 67.20 ശതമാനം വോട്ടുകൾ നേടിയിരുന്നു. 26. 70 ശതമാനം വോട്ടുകൾ നേടിക്കൊണ്ട് സിപിഎം സാന്നിധ്യമുറപ്പിച്ചിരുന്നു. ബിജെപി നില മെച്ചപ്പെടുത്തി 5.40 ശതമാനം വോട്ടുകൾ നേടിയിരുന്നു. അന്ന് മത്സരരംഗത്തുണ്ടായിരുന്ന സോൽഷ്യൽ യൂണിറ്റി സെന്റർ ഓറ് ഇന്ത്യ 0.40 ശതമാനം വോട്ടുകൾ നേടിയിരുന്നു. ഭാരതീയ നവശക്തി പാർട്ടി 0.40 ശതമാനം വോട്ടുകളും നേടിയിരുന്നു.
Recommended Video













Click it and Unblock the Notifications