കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ്: ടിഎംസി പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ബിജെപി സ്ഥാനാര്‍ത്ഥി

  • By S Swetha
Google Oneindia Malayalam News

കൊല്‍ക്കത്ത: കരിംപൂര്‍ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയ്പ്രകാശ് മജുംദാറിനെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. ഉപതിരഞ്ഞെടുപ്പിനിടെ പോളിംഗ് ബൂത്തുകള്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ആക്രമണം. ബംഗാളില്‍ പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് കൂടിയായ മജുംദാര്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് റോഡിലെ കുഴിയില്‍ വീണു.

മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍മഹാരാഷ്ട്രയില്‍ ബ്രഹ്മാസ്ത്രവുമായി ബിജെപി; കോണ്‍ഗ്രസ്-ശിവസേന അംഗങ്ങളില്‍ പ്രതീക്ഷ, റാണെ കളത്തില്‍

ആക്രമണകാരികളെ പിരിച്ചുവിടാന്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ബാറ്റണ്‍ ഉപയോഗിക്കേണ്ടി വന്നു. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്ത പോളിംഗ് ബൂത്തിലേക്ക് പോകുമ്പോഴാണ് ഭരണകക്ഷിയുടെ പ്രവര്‍ത്തകര്‍ തനിക്ക് നേരെ ആക്രമണം നടത്തിയതെന്ന് മജുംദാര്‍ ആരോപിച്ചു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബൂത്തിലെ പ്രിസൈഡിംഗ് ഉദ്യോഗസ്ഥനില്‍ നിന്ന് റിപ്പോര്‍ട്ട് തേടി.

bjp-157468

തൃണമൂല്‍ അനുഭാവികളായ 20 പേരടങ്ങുന്ന സംഘം പിപുല്‍ഖോലയിലെ പോളിംഗ് ബൂത്തിലെ വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി ലഭിച്ചു. ഇതേ തുടര്‍ന്ന് ബൂത്തിലേക്ക് പോകുകയായിരുന്നു. ആ സമയത്താണ് ഒരു സംഘം തൃണമൂല്‍ പ്രവര്‍ത്തകര്‍ തന്നെ ആക്രമിച്ചതായും അവരില്‍ ഒരാള്‍ തല്ലിയതായും മജുംദാര്‍ പറഞ്ഞു.


ഉപതിരഞ്ഞെടുപ്പിലെ പരാജയഭീതിയാണ് ഭരണകക്ഷിയുടെ അക്രമത്തിന് പിന്നിലെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. പശ്ചിമ ബംഗാളിലെ ജനങ്ങള്‍ ഭരണകക്ഷിയെ അട്ടിമറിക്കാനൊരുങ്ങുന്നതായി അവര്‍ തിരിച്ചറിഞ്ഞു. അതുകൊണ്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്തുള്ളത് പോലുള്ള അക്രമം തൃണമൂല്‍ പ്രവര്‍ത്തകര്‍ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ നിയമസഭാ മണ്ഡലങ്ങളായ കരിംപൂര്‍, കാളിയഗഞ്ച്, ഖരഗ്പൂര്‍ (സര്‍ദാര്‍) എന്നിവിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുകയാണ്.

English summary
West Bengal by election allegation against TMC over attack against BJP candidate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X