• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പശ്ചിമ ബംഗാളില്‍ ഗവര്‍ണര്‍ ഇടപെടുന്നു... കേന്ദ്രം സുപ്രീം കോടതിയിലേക്കും; മമതയ്ക്ക് വേണ്ടി ആര്?

cmsvideo
  കേന്ദ്രവും CBIയും സര്‍ക്കാരിനെതിരെ സുപ്രീം കോടതിയിലേക്ക് | Oneindia Malayalam

  ദില്ലി/കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ അസ്വാഭാവിക സംഭവ വികാസങ്ങളില്‍ ഗവര്‍ണര്‍ ഇടപെടുന്നു. സംസ്ഥാന ചീഫ് സെക്രട്ടറിയില്‍ നിന്നും ഡിജിപിയില്‍ നിന്നും ഗവര്‍ണര്‍ വിവരങ്ങള്‍ ആരാഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

  ചിട്ടി തട്ടിപ്പ് കേസുകളിൽ കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ ആയിരുന്നു സിബിഐ സംഘം എത്തിയത്. ഇവരെ രാജീവ് കുമാറിന്റെ വീടിന് മുന്നില്‍ വച്ച് കൊല്‍ക്കത്ത പോലീസ് തടയുകയായിരുന്നു. പിന്നീട് സിബിഐ സംഘത്തെ പോലീസ് കസ്റ്റഡിയില്‍ എടുക്കുന്ന അസ്വാഭാവിക സംഭവങ്ങള്‍ക്കും കൊല്‍ക്കത്ത സാക്ഷ്യം വഹിച്ചു. സിബിഐ നടപടിയ്‌ക്കെതിരെ സിറ്റി പോലീസ് കമ്മീഷണറുടെ വസതിയില്‍ എത്തി സംസ്ഥാന മുഖ്യമന്ത്രി മമത ബാനര്‍ജി ധര്‍ണയും തുടങ്ങിയിരുന്നു.

  സംഭവത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരും പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതിയെ സമീപിക്കും.

  കൈവിട്ടുപോകുന്ന കളി

  കൈവിട്ടുപോകുന്ന കളി

  സിബിഐ ഉദ്യോഗസ്ഥര്‍ ഒരു സിറ്റി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാന്‍ എത്തുന്നതിനെതിരെ എന്തിനാണ് മമത ബാന‍ര്‍ജി സമരത്തിന് എത്തുന്നത് എന്നത് നിര്‍ണായക ചോദ്യമാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെട്ട ചിട്ടി തട്ടിപ്പ് കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇപ്പോഴത്തെ കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍. സിബിഐ അന്വേഷണത്തില്‍ പാ‍ര്‍ട്ടി പ്രതിസ്ഥാനത്താകുമോ എന്ന ഭയം മമതയ്ക്കുണ്ട്.

  മുകുള്‍ റോയ്

  മുകുള്‍ റോയ്

  തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ ശക്തനായ നേതാവായിരുന്നു മുകുള്‍ റോയ്. ചിട്ടി കേസില്‍ ഉള്‍പ്പെട്ട നേതാവാണ് ഇദ്ദേഹം. എന്നാല്‍, അപ്രതീക്ഷിതമായി മുകള്‍ റോയ് ബിജെപിയിലേക്ക് ചേക്കേറിയത് മമത ബാനര്‍ജിയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. കേസില്‍ മുകുള്‍ റോയിയെ രക്ഷിച്ചെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും ആക്ഷേപമുണ്ട്.

  ഗവര്‍ണറുടെ ഇടപെടല്‍

  ഗവര്‍ണറുടെ ഇടപെടല്‍

  തികച്ചും അസ്വാഭാവികമായ സംഭവങ്ങളായിരുന്നു കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ അരങ്ങേറിയത്. സിറ്റി പോലീസ് കമ്മീഷണറെ ചോദ്യം ചെയ്യാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ കൊല്‍ക്കത്ത പോലീസ് കസ്റ്റഡിയില്‍ എടുത്തു. മുഖ്യമന്ത്രി ധര്‍ണ നടത്തി. ഇതേ കുറിച്ചെല്ലാം പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയില്‍ നിന്നും സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

  കോടതിയിലേക്ക്

  കോടതിയിലേക്ക്

  കേന്ദ്ര സര്‍ക്കാരും ഈ വിഷയം സുപ്രീം കോടതിയില്‍ ഉന്നയിക്കും എന്നാണ് സുചനകള്‍. മമത സര്‍ക്കാരിന് വേണ്ടി പ്രമുഖ കോണ്‍ഗ്രസ് നേതാവും സുപ്രീം കോടതി അഭിഭാഷകനും ആയ മനു അഭിഷേക് സിങ് വി ആയിരിക്കും ഹാജരാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍. കേസ് അടിയന്തരമായി പരിഗണിക്കണം എന്ന സിബിഐയുടെ ആവശ്യം എന്തായാലും ചീഫ് ജസ്റ്റിസ് തള്ളിയിരിക്കുകയാണ്.

  എന്തിന് ചോദ്യം ചെയ്യല്‍

  എന്തിന് ചോദ്യം ചെയ്യല്‍

  വിവാദമായ ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥന്‍ ആയിരുന്നു രാജീവ് കുമാര്‍. ഈ കേസ് പിന്നീട് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് സിബിഐ ഏറ്റെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട പല നിര്‍ണായക രേഖകളും ഇപ്പോഴും കൊല്‍ക്കത്ത പോലീസ് സിബിഐയ്ക്ക് കൈമാറിയിട്ടില്ലെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാജീവ് കുമാറിനെ ചോദ്യം ചെയ്യാന്‍ പലതവണ സിബിഐ നോട്ടീസ് അയച്ചിരുന്നു. പക്ഷേ, ഇതുവരെ ഹാജരായിട്ടില്ലെന്നാണ് സിബിഐ പറയുന്നത്.

  സിബിഐയ്യുമായുള്ള പ്രശ്നം

  സിബിഐയ്യുമായുള്ള പ്രശ്നം

  എന്തായാലും സിബിഐയും മമത ബാനര്‍ജിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കുറച്ച് നേരത്തേ തന്നെ തുടങ്ങിയിരുന്നു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ ആയിരുന്നു സംസ്ഥാനത്ത് സിബിഐയ്ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുന്ന ലെറ്റര്‍ ഓഫ് ജനറല്‍ കണ്‍സന്റ് മമത ബാനര്‍ജി പിന്‍വലിച്ചത്.

  English summary
  West Bengal Developments: Central Government to approach supreme court.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X