കെഎന്‍ ത്രിപാഠിയ്ക്ക് ബീഹാറിന്‍റെ അധിക ചുമതല; കോവിന്ദ് രാജിവച്ചു

  • Written By:
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കെഎന്‍ ത്രിപാഠിയ്ക്ക് ബീഹാറിന്‍റെ അധിക ചുമതല. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് രാജിവച്ചതോടെയാണ് ത്രിപാഠിയ്ക്ക് അധിക ചുമതല നല്‍കിയിട്ടുള്ളത്.

രാം നാഥ് കോവിന്ദിനെ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചതോടെ ഒരുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് അന്ത്യമായത്. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി സ്ഥാനത്തേയ്ക്ക് നേരത്തെ ഉയര്‍ന്നു കേട്ട കേന്ദ്രമന്ത്രിമാരെ മറികടന്നാണ് മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ നിന്ന് ബീഹാര്‍ ഗവര്‍ണര്‍ രാം നാഥ് കോവിന്ദിന്‍റെ പേര് ഉയര്‍ന്നുവരുന്നത്. കേന്ദ്രമന്ത്രിമാരായ സുഷമാ സ്വരാജ്, തവര്‍ചന്ദ് ഗെഹ്ലോട്ട്, ലോക് സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നീ പേരുകളെ മാറ്റിനിര്‍ത്തിയാണ് കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി നിര്‍ണ്ണയിച്ചിട്ടുള്ളത്.

ksharinath-thripati

 അതേ സമയം ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനാണ്  യുപിയില്‍ നിന്നുള്ള  ദളിത്  വിഭാഗത്തില്‍ നിന്നുള്ള  കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളായ  എല്‍കെ അധ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരെ  മാറ്റിനിര്‍ത്തുന്നതിന് വേണ്ടിയാണ്    കോവിന്ദിനെ സ്ഥാനാര്‍ത്ഥിയായി മോദി തിരഞ്ഞെടുത്തതെന്നും സൂചനകളുണ്ട്. 

English summary
West Bengal Governor KN Tripathi gets additional charge of Bihar after Ram Nath Kovind, BJP pick for President, resigns.
Please Wait while comments are loading...