ഇസ്ലാമും അറബിക്കും പഠിച്ചു; മദ്രസാ ബോര്‍ഡ് പരീക്ഷയില്‍ ഹിന്ദു പെണ്‍കുട്ടിക്ക് എട്ടാം റാങ്ക്...

  • By: Afeef
Subscribe to Oneindia Malayalam

കൊല്‍ക്കത്ത: പ്രഷ്മ സാസ്മല്‍ എന്ന പതിനാറുകാരിയാണ് ഇപ്പോള്‍ ബംഗാളിലെ താരം. ഈ വര്‍ഷത്തെ പശ്ചിമ ബംഗാള്‍ മദ്രസാ ബോര്‍ഡിന്റെ പത്താം ക്ലാസ് വാര്‍ഷിക പൊതുപരീക്ഷയില്‍ എട്ടാം റാങ്ക് നേടിയാണ് ഈ ഹിന്ദു പെണ്‍കുട്ടി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഹൗറ ജില്ലയിലെ ഖലത്പൂര്‍ മദ്രസയിലെ വിദ്യാര്‍ത്ഥിനിയാണ് പ്രഷ്മ സാസ്മല്‍.

Read More: ഫീസടയ്ക്കാന്‍ പണമില്ല? എംകെ മുനീര്‍ മെഡിക്കല്‍ പിജി പഠനം വേണ്ടെന്ന് വച്ചു,എംബിബിഎസുകാരനായി തുടരും

Read More: ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതം!നാലുമാസം ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ചു,സംഭവം പാലക്കാട്...

800ല്‍ 729 മാര്‍ക്ക്(91.9%) മാര്‍ക്ക് നേടിയാണ് പ്രഷ്മ എട്ടാം റാങ്ക് നേടിയതെന്നാണ് ദി ഹിന്ദു ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഹരിഹര്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന പ്രഷ്മയുടെ വീടിന്റെ സമീപത്തായി ബിരേഷ്വാര്‍ ബാലിക വിദ്യാലയ എന്ന സ്‌കൂള്‍ ഉണ്ടായിട്ടും താന്‍ മദ്രസാ പഠനം തിരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് പ്രഷ്മ ദി ഹിന്ദുവിനോട് പറഞ്ഞത്.

പന്ത്രണ്ടാം ക്ലാസ് പഠനവും ഇവിടെ തുടരും...

പന്ത്രണ്ടാം ക്ലാസ് പഠനവും ഇവിടെ തുടരും...

വീടിന് തൊട്ടടുത്തുള്ള മദ്രസയിലെ അദ്ധ്യാപകരുമായി തന്റെ അച്ഛന് നല്ല പരിചയമുണ്ടായിരുന്നു. ഇതും മദ്രസയില്‍ ചേരുന്നതിനൊരു കാരണമായി മാറി. പത്താം ക്ലാസിന് ശേഷം, പന്ത്രണ്ടാം ക്ലാസ് വരെയും ഖലത്പൂര്‍ മദ്രസയില്‍ തന്നെ പഠനം തുടരാനാണ് ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹം.

നിര്‍ബന്ധിത വിഷയങ്ങള്‍...

നിര്‍ബന്ധിത വിഷയങ്ങള്‍...

മദ്രസാ ബോര്‍ഡ് സിലബസ് പ്രകാരം ഇസ്ലാമിക് പരിചയ്, അറബിക് എന്നീ രണ്ട് വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും പഠിക്കണം. ഈ രണ്ട് വിഷയങ്ങളിലെ പഠനവും തനിക്ക് വ്യത്യസ്ത അനുഭവമായിരുന്നെന്നും പ്രഷ്മ സാസ്മല്‍ പറഞ്ഞു.

മികച്ച മാര്‍ക്ക്...

മികച്ച മാര്‍ക്ക്...

ഈ രണ്ട് വിഷയങ്ങളെക്കുറിച്ചും അറിയുന്നവരാരും തന്റെ വീട്ടിലോ ബന്ധത്തിലോ ഇല്ല. എന്നിട്ടും താന്‍ വളരെ താത്പര്യത്തോടെയാണ് രണ്ട് വിഷയങ്ങളും പഠിച്ചതെന്നും പ്രഷ്മ പറഞ്ഞു. മാര്‍ക്ക് ഷീറ്റ് ഇതുവരെ ലഭിച്ചിട്ടില്ല, ഇസ്ലാമിക് പരിചയില്‍ 97ഉം അറബിക്കില്‍ 64ഉം മാര്‍ക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഷ്മ കൂട്ടിച്ചേര്‍ത്തു.

ആറ് പെണ്‍കുട്ടികള്‍...

ആറ് പെണ്‍കുട്ടികള്‍...

പ്രഷ്മ സാസല്‍ പഠിക്കുന്ന ഖലത്പൂര്‍ മദ്രസയില്‍ പത്താം ക്ലാസ് പരീക്ഷയെഴുതിയ 33 വിദ്യാര്‍ത്ഥികളില്‍ ഒമ്പത് പേരും ഹിന്ദു മതത്തില്‍പ്പെട്ടവരാണ്. ഇതില്‍ ആറു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളുമുണ്ട്. പ്രഷ്മയുടെ സഹോദരന്‍ പ്രമിത് സാസ്മലും ഇതേ മദ്രസയിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

അന്യമതക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന...

അന്യമതക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന...

ആകെ 52,115 വിദ്യാര്‍ത്ഥികളാണ് 2017ലെ പശ്ചിമ ബംഗാള്‍ മദ്രസ ബോര്‍ഡിന്റെ പത്താം ക്ലാസ് വാര്‍ഷിക പരീക്ഷയെഴുതിയത്. ഇതില്‍ 2287 വിദ്യാര്‍ത്ഥികളും അമുസ്ലിംങ്ങളും അന്യമതസ്ഥരുമാണ്.

ഇതിന് മുന്‍പും...

ഇതിന് മുന്‍പും...

ഇത്തവണ പരീക്ഷയെഴുതിയവരില്‍ 69 ശതമാനവും പെണ്‍കുട്ടികളായിരുന്നു. കൂടുതല്‍ പേര്‍ മദ്രസാ ബോര്‍ഡിന്റെ കീഴില്‍ പഠനം തുടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് മദ്രസാ ബോര്‍ഡ് പ്രസിഡന്റ് ആബിദ് ഹുസൈന്‍ പറഞ്ഞത്. പ്രഷ്മ സാന്‍സ്മലിനെ പോലെ അന്യമതക്കാരായ വിദ്യാര്‍ത്ഥികള്‍ റാങ്ക് പട്ടികയിലിടം പിടിക്കുന്നത് അപൂര്‍വ്വ സംഭവമാണെന്നും, ഇതിന് മുന്‍പ് 2014ല്‍ ബങ്കൂരയിലെ മൗ ഹാല്‍ദാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് ഈ നേട്ടം കൈവരിച്ച വിദ്യാര്‍ത്ഥിയെന്നും ആബിദ് ഹുസൈന്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

കൂടുതല്‍ വാര്‍ത്തകള്‍ വണ്‍ഇന്ത്യയിലൂടെ...

ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതം!നാലുമാസം ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ചു,സംഭവം പാലക്കാട്...കൂടുതല്‍ വായിക്കൂ...

ഫീസടയ്ക്കാന്‍ പണമില്ല? എംകെ മുനീര്‍ മെഡിക്കല്‍ പിജി പഠനം വേണ്ടെന്ന് വച്ചു,എംബിബിഎസുകാരനായി തുടരും...കൂടുതല്‍ വായിക്കൂ...

English summary
West bengal; a Hindu girl made a madrasa proud, Prashama of Howrah secured eighth rank in Class X exams .
Please Wait while comments are loading...