ഭര്‍ത്താവിന് മറ്റൊരു യുവതിയുമായി അവിഹിതം!നാലുമാസം ഗര്‍ഭിണിയായ ഭാര്യ തൂങ്ങിമരിച്ചു,സംഭവം പാലക്കാട്...

  • By: Afeef
Subscribe to Oneindia Malayalam

പാലക്കാട്: വിവാഹം കഴിഞ്ഞിട്ടും ഭര്‍ത്താവ് മറ്റൊരു യുവതിയുമായി ബന്ധം തുടരുന്നതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു. വണ്ടിത്താവളം നെല്ലിമേട് കുളപ്പുരക്കാട് പാര്‍ത്ഥിപന്റെ ഭാര്യയും, പൊള്ളാച്ചി ദിവാം പുതൂര്‍ അപ്പുസ്വാമിയുടെ മകളുമായ ശകുന്തളാദേവി(20)യാണ് ആത്മഹത്യ ചെയ്തത്.

Read Also: ശ്രീക്കുട്ടി തൂങ്ങിമരിച്ചത് കുളിമുറിയില്‍!അന്വേഷണം മൊബൈല്‍ഫോണിലേക്ക്,എസ്എഫ്‌ഐ മാര്‍ച്ച്

Read Also: ഫീസടയ്ക്കാന്‍ പണമില്ല? എംകെ മുനീര്‍ മെഡിക്കല്‍ പിജി പഠനം വേണ്ടെന്ന് വച്ചു,എംബിബിഎസുകാരനായി തുടരും

മെയ് 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശകുന്തളാദേവിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് നെല്ലിമേട് കുളപ്പുരക്കാട് പാര്‍ത്ഥിപനെ(27) പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നാലുമാസം ഗര്‍ഭിണിയായിരുന്ന മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശകുന്തളാദേവിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

പൊള്ളാച്ചി സ്വദേശിനി...

പൊള്ളാച്ചി സ്വദേശിനി...

പാലക്കാട് വണ്ടിത്താവളം നെല്ലിമേട് കുളപ്പുരക്കാട് സ്വദേശി പാര്‍ത്ഥിപനും, പൊള്ളാച്ചി ദിവാം പുതൂര്‍ സ്വദേശി അപ്പുസ്വാമിയുടെ മകള്‍ ശകുന്തളാദേവിയും തമ്മില്‍ ആറുമാസം മുന്‍പാണ് വിവാഹിതരായത്.

വിവാഹത്തിന് ശേഷവും ബന്ധം തുടര്‍ന്നു...

വിവാഹത്തിന് ശേഷവും ബന്ധം തുടര്‍ന്നു...

വിവാഹത്തിന് മുന്‍പ് പാര്‍ത്ഥിപന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. വിവാഹത്തിന് ശേഷവും പാര്‍ത്ഥിപന്‍ പെണ്‍കുട്ടിയുമായി ബന്ധം തുടര്‍ന്നിരുന്നു.

ബന്ധത്തെ ചൊല്ലി കലഹം...

ബന്ധത്തെ ചൊല്ലി കലഹം...

വിവാഹ ശേഷവും മറ്റൊരു പെണ്‍കുട്ടിയുമായുള്ള ബന്ധം തുടരുന്നതിനെ ചൊല്ലി ശകുന്തളാദേവിയും പാര്‍ത്ഥിപനും തമ്മില്‍ നിരന്തര വഴക്കുണ്ടാക്കിയിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.

തൂങ്ങിമരിച്ച നിലയില്‍...

തൂങ്ങിമരിച്ച നിലയില്‍...

മെയ് 15 തിങ്കളാഴ്ച പുലര്‍ച്ചെയാണ് ശകുന്തളാദേവിയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നാലുമാസം ഗര്‍ഭിണിയുമായിരുന്നു ശകുന്തളാദേവി.

ബന്ധുക്കളുടെ പരാതി...

ബന്ധുക്കളുടെ പരാതി...

എന്നാല്‍ ശകുന്തളാദേവിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് വ്യക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ശകുന്തളാദേവിയുടെ മാതാപിതാക്കള്‍ എഎസ്പിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.

ആത്മഹത്യ പ്രേരണാക്കുറ്റവും...

ആത്മഹത്യ പ്രേരണാക്കുറ്റവും...

ശകുന്തളാദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പാര്‍ത്ഥിപനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മാനസിക പീഡനം, ആത്മഹത്യാ പ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് പാര്‍ത്ഥിപനെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ...

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കൂടുതല്‍ വായിക്കൂ...

ഫീസടയ്ക്കാന്‍ പണമില്ല? എംകെ മുനീര്‍ മെഡിക്കല്‍ പിജി പഠനം വേണ്ടെന്ന് വച്ചു,എംബിബിഎസുകാരനായി തുടരും...കൂടുതല്‍ വായിക്കൂ...

ശ്രീക്കുട്ടി തൂങ്ങിമരിച്ചത് കുളിമുറിയില്‍!അന്വേഷണം മൊബൈല്‍ഫോണിലേക്ക്,എസ്എഫ്‌ഐ മാര്‍ച്ച്...കൂടുതല്‍ വായിക്കൂ...

English summary
woman commits suicide in palakkad,police arrested her husband.
Please Wait while comments are loading...