ഫീസടയ്ക്കാന്‍ പണമില്ല? എംകെ മുനീര്‍ മെഡിക്കല്‍ പിജി പഠനം വേണ്ടെന്ന് വച്ചു,എംബിബിഎസുകാരനായി തുടരും

  • By: Afeef
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഫീസ് വര്‍ദ്ധിപ്പിച്ചത് എംകെ മുനീറിന്റെ സ്വപ്‌നങ്ങളുടെ ചിറകരിഞ്ഞു. മെഡിക്കല്‍ പിജി കോഴ്‌സിന് ചേരാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം, ഫീസ് വര്‍ദ്ധനവ് കാരണം പഠനം തുടരേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ്.

Read More: ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...

Read More: ശ്രീക്കുട്ടി തൂങ്ങിമരിച്ചത് കുളിമുറിയില്‍!അന്വേഷണം മൊബൈല്‍ഫോണിലേക്ക്,എസ്എഫ്‌ഐ മാര്‍ച്ച്

എംബിബിഎസ് ബിരുദധാരിയും പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീര്‍ എംഎല്‍എ ഇത്തവണ പിജി പഠനം വേണ്ടെന്ന് വച്ചെന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്. മെഡിക്കല്‍ പിജി കോഴ്‌സുകളിലേക്കുള്ള ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് രമേശ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്.

14 ലക്ഷം വരെ ഫീസ്...

14 ലക്ഷം വരെ ഫീസ്...

ക്രിസ്ത്യന്‍ മാനേജ്‌മെന്റുകളുടെ കീഴിലുള്ള കോളേജുകളിലെ ഫീസിനൊപ്പം മറ്റ് കോളേജുകളിലെ പിജി സീറ്റുകളുടെ ഫീസും ഏകീകരിച്ച് ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷനാണ് ഉത്തരവിറക്കിയത്. ഇതോടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുള്‍പ്പെടെ പിജി ക്ലിനിക്കല്‍ കോഴ്‌സുകളില്‍ 14 ലക്ഷം രൂപയും, നോണ്‍ ക്ലിനിക്കല്‍ വിഭാഗങ്ങളില്‍ 8.5 ലക്ഷം രൂപയുമായി ഫീസ് വര്‍ദ്ധിച്ചു.

ദേശീയ പ്രവേശന പരീക്ഷയില്‍ നിന്ന്...

ദേശീയ പ്രവേശന പരീക്ഷയില്‍ നിന്ന്...

ഇത്തവണ മുതല്‍ എല്ലാ പിജി സീറ്റുകളിലേക്കും ദേശീയ പ്രവേശന പരീക്ഷയില്‍ നിന്ന് പ്രവേശന പരീക്ഷ കമ്മീഷണര്‍ നേരിട്ട് അലോട്ട്‌മെന്റ് നടത്തുന്നതിനാലാണ് ഫീസ് ഏകീകരിക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടത്. ഇതോടെ, കോളേജുകളിലെ മെറിറ്റ്, മാനേജ്‌മെന്റ് സീറ്റ് എന്ന വ്യത്യാസം ഇല്ലാതാകുമെന്നതിനാലാണ് മാനേജ്‌മെന്റുകള്‍ ഫീസ് വര്‍ദ്ധനവ് ആവശ്യപ്പെട്ടത്.

കെഎസ്‌യുവും പ്രതിപക്ഷവും...

കെഎസ്‌യുവും പ്രതിപക്ഷവും...

മെഡിക്കല്‍ പിജി സീറ്റുകളിലെ ഫീസ് വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. കെഎസ്‌യു അടക്കമുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥികളും സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.പ്രതിപക്ഷം നിയമസഭയിലും ഈ വിഷയമുന്നയിച്ചിരുന്നു.

പറഞ്ഞത് ചെന്നിത്തല...

പറഞ്ഞത് ചെന്നിത്തല...

മെഡിക്കല്‍ പിജി കോഴ്‌സുകളിലെ ഫീസ് വര്‍ദ്ധിപ്പിച്ചത് കാരണം പ്രതിപക്ഷ ഉപനേതാവ് എംകെ മുനീര്‍ ഇത്തവണ പിജി പഠനം വേണ്ടെന്ന് വച്ചെന്ന കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്.

ഫീസ് താങ്ങാനാകാത്തതിനാല്‍...

ഫീസ് താങ്ങാനാകാത്തതിനാല്‍...

എംബിബിഎസ് ബിരുദധാരിയായ എംകെ മുനീര്‍ ഇത്തവണ പിജി പഠനത്തിന് ചേരാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പിജി സ്വപ്‌നങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ടാണ് സര്‍ക്കാര്‍ മെഡിക്കല്‍ പിജി കോഴ്‌സുകളുടെ ഫീസ് വര്‍ദ്ധിപ്പിച്ചത്. വര്‍ദ്ധന ഫീസ് താങ്ങാനാകാത്തതിനാല്‍ എംകെ മുനീര്‍ പഠനം വേണ്ടെന്ന് വച്ചെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്.

എംബിബിഎസുകാരനായി തുടരും...

എംബിബിഎസുകാരനായി തുടരും...

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് എംകെ മുനീര്‍ എംബിബിഎസ് ബിരുദം സ്വന്തമാക്കിയത്. ഇത്തവണ പിജി ചെയ്യാന്‍ ആഗ്രഹിച്ചിരുന്ന അദ്ദേഹം ഉയര്‍ന്ന ഫീസ് കാരണം ആ മോഹം ഉപേക്ഷിക്കുകയായിരുന്നു. തത്ക്കാലം എംബിബിഎസ് ബിരുദധാരിയായി തുടരാനാണ് മുനീറിന്റെ തീരുമാനം.

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ വണ്‍ഇന്ത്യ

ഇരട്ടച്ചങ്കന്റെ 'മുഖത്തടിച്ച്' സ്പീക്കറുടെ റൂളിംഗ്; ഇത് ശരിയാകില്ല,സഭയില്‍ ചോരപുരണ്ട വസ്ത്രങ്ങളും...കൂടുതല്‍ വായിക്കൂ...

ശ്രീക്കുട്ടി തൂങ്ങിമരിച്ചത് കുളിമുറിയില്‍!അന്വേഷണം മൊബൈല്‍ഫോണിലേക്ക്,എസ്എഫ്‌ഐ മാര്‍ച്ച്...കൂടുതല്‍ വായിക്കൂ...

പരപുരുഷ ബന്ധം, വ്യഭിചാരം... ബോളിവുഡ് നടിക്ക് കിട്ടിയ പണി??? നടിമാരെല്ലാം ഇങ്ങനെയാണോ???കൂടുതല്‍ വായിക്കൂ...

English summary
fees hike, mk muneer decided to quit his medical pg studies.
Please Wait while comments are loading...