Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗാളിൽ മമതയുടെ കാലം അവസാനിക്കുന്നില്ല; 154 മുതൽ 164 സീറ്റ് തൃണമൂലിന്, എബിപി-സിഎൻഎക്‌സ് സര്‍വ്വെ ഫലം

കൊല്‍ക്കത്ത: നിയമസഭ തിരഞ്ഞെടുപ്പിന്റെ ചൂടിലാണ് രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങള്‍. ഈ അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രം ഭരിക്കുന്ന ബിജെപി ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ച മണ്ഡലങ്ങളില്‍ ഒന്നാണ് പശ്ചിമബംഗാള്‍. മമതയെ താഴെയിറക്കി ഇത്തവണ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വമ്പന്‍ പദ്ധതികളാണ് ബിജെപി ആവിഷ്‌കരിക്കുന്നത്. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പിനായുള്ള 57 മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു.

mamtha

എന്നാല്‍ 291 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ പട്ടിക മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ഇത്തവണ നന്ദിഗ്രാമില്‍ മികച്ച പോരാട്ടമായിരിക്കും കാഴ്ചവയ്ക്കുക. നന്ദിഗ്രാമില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മമതയ്‌ക്കെതിരെ മുന്‍ തൃണമൂല്‍ നേതാവായ സുവേന്ദു അധികാരിയാണ് ബിജെപി രംഗത്തിറക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് ഇതുവരെ 13ഓളം മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

അതേസമയം, ബിജെപി ഭരണം ലഭിക്കുമെന്ന് ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന സംസ്ഥാനമായ ബംഗാളില്‍ നിന്നും പുറത്തുവരുന്ന സര്‍വ്വേ ഫലം ഞെട്ടിക്കുന്നതാണ്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 154 മുതല്‍ 164 സീറ്റ് ലഭിക്കുമെന്നാണ് സര്‍വ്വനേ ഫലം പറയുന്നത്. എബിപി-സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബിജെപിക്ക് 102 മുതല്‍ 112 സീറ്റ് വരെ ലഭിക്കുമെന്നും അഭിപ്രായ സര്‍വ്വേയില്‍ പറയുന്നു.

ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസിന് 41.53 വോട്ട് ശതമാനം ലഭിക്കുമ്പോള്‍ ബിജെപിക്ക് വോട്ടിംഗ് ശതമാനത്തില്‍ കുറവ് സംഭവിക്കുമെന്നും അഭിപ്രായ സര്‍വ്വേയില്‍ പറയുന്നു. 34 ശതമാനം വോട്ട് ശതമാനം മാത്രമാണ് ലഭിക്കുകയെന്ന് സര്‍വ്വേയില്‍ പറയുന്നു. രാജ്യത്ത് പെട്രോളിയും ഉത്പന്നങ്ങള്‍ക്ക് അനുദിനം വര്‍ദ്ധിക്കുന്നത് ബിജെപിക്ക് ബംഗാളില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലും സര്‍വ്വേയില്‍ പറയുന്നു. വിലക്കയറ്റം മോദി സര്‍ക്കാരിന്റെ പരാജയമാണെന്ന് ഏകദേശം 42% ആളുകള്‍ വിശ്വസിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+