കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയെ ഞെട്ടിച്ച് ബംഗാളില്‍ മന്ത്രിയുടെ രാജി; കൂട്ടക്കൊഴിഞ്ഞുപോക്ക്, അടിപതറി തൃണമൂല്‍ കോണ്‍ഗ്രസ്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തി നില്‍ക്കെ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കനത്ത തിരിച്ചടി നല്‍കി മന്ത്രിമാരുടെ രാജി. ഇന്ന് ഒരു മന്ത്രി കൂടി രാജിവച്ചു. കായിക വകുപ്പ് മന്ത്രി ലക്ഷ്മി രത്തന്‍ ശുക്ലയാണ് രാജിവച്ചത്. 39കാരനായ ഇദ്ദേഹത്തിന്റെ രാജി തൃണമൂല്‍ കോണ്‍ഗ്രസില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. കൂടുതല്‍ നേതാക്കള്‍ തൃണമൂലില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. അടുത്തിടെ മന്ത്രിമാരും നിരവധി നേതാക്കളും ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കൂട്ടത്തോടെയുള്ള കൂടുമാറ്റം.

p

ബംഗാള്‍ രഞ്ജി ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റനാണ് ലക്ഷ്മി രത്തന്‍ ശുക്ല. ഉത്തര ഹൗറയിയില്‍ നിന്നുള്ള എംഎല്‍എ കൂടിയാണ് ഇദ്ദേഹം. രാഷ്ട്രീയം വിടുന്നു എന്നാണ് മമത ബാനര്‍ജിക്ക് നല്‍കിയ രാജിക്കത്തില്‍ ശുക്ല പറയുന്നത്. ശുക്ലയുടെ രാജിക്കത്ത് ലഭിച്ചു എന്ന് മുഖ്യമന്ത്രി ഒരു പരിപാടിയില്‍ സംസാരിക്കവെ അറിയിച്ചു. ലക്ഷ്മി രത്തന്‍ ശുക്ല നല്ല കുട്ടിയാണ്. അദ്ദേഹം കായിക മേഖലയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്നു. ഒരു തെറ്റിദ്ധാരയുടെയും ആവശ്യമില്ലെന്നും മമത പറഞ്ഞു.

തിരഞ്ഞെടുപ്പ് കഴിയും വരെ എംഎല്‍എ ആയി തുടരാനാണ് ശുക്ലയുടെ തീരുമാനം. തൃണണൂല്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദവിയും രാജിവച്ചിട്ടുണ്ട്. എന്നാല്‍ എംഎല്‍എ പദവി അദ്ദേഹം രാജിവച്ചിട്ടില്ല. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ശുക്ല തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2021ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അദ്ദേഹം രാജി വച്ചിരിക്കുകയാണിപ്പോള്‍.

നരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപിനരേന്ദ്ര മോദിയും അമിത് ഷായും കേരളത്തിലേക്ക്; കൂടെ നേതാക്കളുടെ വന്‍ പടയും, കച്ച മുറുക്കി ബിജെപി

ശുക്ല ബിജെപിയല്‍ ചേരുമെന്ന് അഭ്യൂഹമുണ്ട്. നിമയസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ് ബിജെപി. അടുത്തിടെ ഒട്ടേറെ തൃണമൂല്‍ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. മമത ബാനര്‍ജിയുടെ വലംകൈ ആയ സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നത് കഴിഞ്ഞാഴ്ചയാണ്. അദ്ദേഹത്തിന്റെ സഹോദരന്‍ സൗമേന്ദു അധികാരിയും പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മുന്‍സിപ്പല്‍ ചെയര്‍മാനായിരുന്നു അദ്ദേഹം. സൗമേന്ദുവിന് കൂടെ ഒട്ടേറെ തൃണമൂല്‍ പ്രവര്‍ത്തകരും ബിജെപിയിലെത്തി.

സുവേന്ദു അധികാരിയുടെ അച്ഛന്‍ സിസിറും സഹോദരന്‍ ദിബയേന്ദുലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ എംപിമാരാണ്. നിമയസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മമത ബാനര്‍ജി മാത്രമാകും തൃണമൂലില്‍ ഉണ്ടാകുക എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടുത്തിടെ പരിഹസിച്ചത്.

English summary
West Bengal Sports Minister resigned from Cabinet; Mamata Banerjee Response
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X