ബംഗാളില്‍ ബിജെപി പയറ്റിയ തന്ത്രം; ദീര്‍ഘമായ തിരഞ്ഞെടുപ്പ് കാലം! പക്ഷേ, കിട്ടിയത് വന്‍ തിരിച്ചടി
കൊല്‍ക്കത്ത: അഞ്ച് സംസ്ഥാനങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ബിജെപി ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്നത് പശ്ചിമ ബംഗാളിലേക്കായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ നേടിയ മിന്നും വിജയം നിയമസഭയിലും നേടാമെന്നും ബംഗാളില്‍ അധികാരം പിടിക്കാമെന്നും ആയിരുന്നു ബിജെപിയുടെ പ്രതീക്ഷ.
ഒരു സുപ്രഭാതത്തില്‍ തുടങ്ങിയതായിരുന്നില്ല ഇതിനുള്ള നീക്കങ്ങള്‍. മമത ബാനര്‍ജിയുടെ ഉറ്റ അനുയായികളെ പോലും ഇരുട്ടിവെളുക്കുമ്പോള്‍ ബിജെപിക്കാരാക്കി മാറ്റി ഞെട്ടിച്ച്, സമയമെടുത്തായിരുന്നു നീക്കം. എല്ലാത്തിലും ഉപരി, പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് സമയം പരമാവധി നീട്ടി, അതിന്റെ ഗുണവും നേടാമെന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. പക്ഷേ, സംഭവിച്ചതെന്ത്? പരിശോധിക്കാം...

എട്ട് ഘട്ടങ്ങള്‍
എട്ട് ഘട്ടങ്ങളായിട്ടായിരുന്നു പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. അതിന് എടുത്തത് നാലര ആഴ്ച സമയവും. രാജ്യം ഇതുവരെ കണ്ട ഏറ്റവും ദൈര്‍ഘ്യമേറിയ നിയമസഭാ തിരഞ്ഞെടുപ്പിനായിരുന്നു പശ്ചിമ ബംഗാള്‍ സാക്ഷ്യം വഹിച്ചത്.

പ്രതീക്ഷിച്ചത്
തിരഞ്ഞെടുപ്പ് ഇത്രയും ദൈര്‍ഘ്യമേറിയതാകുമ്പോള്‍ പ്രചാരണത്തിന് കൂടുതല്‍ സാധ്യതള്‍ ലഭിക്കുമെന്നതായിരുന്നു ബിജെപിയുടെ പ്രതീക്ഷ.നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള ദേശീയ നേതാക്കള്‍ പലതവണ, പല ഘട്ടങ്ങളിലായി പശ്ചിമ ബംഗാളില്‍ പ്രചാരണത്തിന് എത്തുകയും ചെയ്തു. അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു ബംഗാളിലെ തിരഞ്ഞെടുപ്പ് നീക്കങ്ങള്‍.

കിട്ടിയത് തിരിച്ചടി
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബിജെപിയ്ക്ക് ലഭിച്ചത് വന്‍ തിരിച്ചടി തന്നെ ആയിരുന്നു. 292 സീറ്റുകളില്‍ ബിജെപി മുന്നണിയ്ക്ക് ലഭിച്ചത് 77 സീറ്റുകള്‍ മാത്രം. തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിച്ചത് 213 എണ്ണവും. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ എക്സിറ്റ് പോളുകള്‍ പ്രവചിച്ചത്, തൃണമൂല്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്നായിരുന്നു.

അവസാന നിമിഷം
പശ്ചിമ ബംഗാളിലെ ജനങ്ങളിലെ 24 ശതമാനം പേരും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനമെടുത്തത് അവസാന നിമിഷത്തിലായിരുന്നു എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. ആ 24 ശതമാനത്തില്‍ 54 ശതമാനം പേരും വോട്ട് ചെയ്തത് തൃണമൂലിന് ആയിരുന്നു. ബിജെപിയ്ക്ക് വോട്ട് ചെയ്തത് 33 ശതമാനം പേരും.

കാമ്പയിന് തുടങ്ങും മുമ്പേ
പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുന്നതിന് മുമ്പ് തന്നെ 46 ശതമാനം പേര് ആര്‍ക്ക് വോട്ട് ചെയ്യണം എന്നത് തീരുമാനിച്ചിരുന്നു. അതില്‍ 44 ശതമാനം പേര് തൃണമൂലിന് വോട്ട് ചെയ്തപ്പോള്‍ 42 ശതമാനം പേര് ബിജെപിയ്ക്ക് വോട്ട് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തീരുമാനമെടുത്തവര്‍ 25 ശതമാനം ആണ്. ഇതില്‍ 49 ശതമാവും തൃണമൂലിനാണ് വോട്ട് ചെയ്തത്. ബിജെപിയ്ക്ക് വോട്ട് ചെയ്തര്‍ 37 ശതമാനം മാത്രം.

എല്ലാ ഘട്ടങ്ങളിലും
അവസാന നിമിഷത്തിലും പ്രചാരണ ഘട്ടത്തിലും ആര്‍ക്ക് വോട്ട് ചെയ്യണം എന്ന് തീരുമാനിച്ചവരില്‍ ഭൂരിഭാഗവും തിരഞ്ഞെടുത്തത് തൃണമൂല്‍ കോണ്‍ഗ്രസിനെ ആയിരുന്നു. 2, 4, 5, 6, 8 ഘട്ടങ്ങളില്‍ അവസാന നിമിഷം തീരുമാനമെടുത്തവരില്‍ അമ്പത് ശതമാനമോ അതില്‍ മുകളിലോ ഉള്ള വോട്ടര്‍മാര്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ആണ് വോട്ട് ചെയ്തത്.

ലോക്സഭാ തിരഞ്ഞെടുപ്പില്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 18 സീറ്റുകള്‍ നേടി ബിജെപി ശക്തി തെളിയിച്ചതാണ് പശ്ചിമ ബംഗാളില്‍. അന്ന് 40.6 ശതമാനം വോട്ട് വിഹിതവും അര്ക്കുണ്ടായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലേക്കെത്തിയപ്പോള്‍ സീറ്റുകളുടെ എണ്ണം 77 ആയും വോട്ട് വിഹിതം 38.1 ശതമാനമായും ഇടിഞ്ഞു.

മാറിമറിയുന്ന വോട്ടുകള്‍
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷമുള്ള പ്രചാരണ പരിപാടികള്‍ ചാഞ്ചാടുന്ന വോട്ടുകളെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുമെന്ന ബിജെപിയുടെ പ്രതീക്ഷയും തന്ത്രവും തന്നെയാണ് പശ്ചിമ ബംഗാളില്‍ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുന്നത് എന്ന് തന്നെ വിലയിരുത്താവുന്നതാണ്.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications