കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരന്‍മാരുടെ അക്കൗണ്ടിലേക്ക് മോദി പ്രഖ്യാപിച്ച 15 ലക്ഷം എവിടെന്ന്! കൈ മലര്‍ത്തി പിഎം ഓഫീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: എല്ലാ ഇന്ത്യക്കാരുടേയും അക്കൗണ്ടിലേക്ക് പ്രധാനമന്ത്രി ഉറപ്പുനല്‍കിയ 15 ലക്ഷം എന്ന് നിക്ഷേപിക്കുമെന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രിുടെ ഓഫീസ്. നോട്ട് നിരോധന സമയത്ത് വിവരാവകാശ പ്രവര്‍ത്തകനായ മോഹന്‍ കുമാര്‍ ശര്‍മ്മ നല്‍കിയ അപേക്ഷയിലാണ് പിഎം ഓഫീസിന്‍റെ മറുപടി. ചോദ്യം വിവരാവകാശ കമ്മീഷന്‍റെ പരിധിയില്‍ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരം നല്‍കാന്‍ ആകില്ലെന്ന് പിഎം ഓഫീസ് വ്യക്തമാക്കി.

modi

നോട്ട് നിരോധനത്തിന് 18 ദിവസം കഴിഞ്ഞായിരുന്നു ശര്‍മ്മ അപേക്ഷ സമര്‍പ്പിച്ചത്. ഇതേ ആവശ്യം ഉന്നയിച്ച് ശര്‍മ്മ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കും അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തമായ മറുപടി പിഎം ഓഫീസില്‍ നിന്നും ആര്‍ബിഐയില്‍ നിന്നും ലഭിച്ചില്ലെന്ന് മുഖ്യവിവരാവകാശ കമ്മീഷ്ണര്‍ ആര്‍കെ മാതൂര്‍ മോഹന്‍ ശര്‍മ്മയെ അറിയിച്ചു.

വിദേശത്ത് ഇന്ത്യക്കാര്‍ നിക്ഷേപിച്ച കള്ളപ്പണം പിടിച്ചെടുത്താല്‍ രാജ്യത്തെ എല്ലാ ജനങ്ങളുടേയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ നിക്ഷേപിക്കാന്‍ തക്ക തുകയുണ്ടാകും. ഇന്ധന വില 50 രൂപയില്‍ താഴെയെത്തിക്കും. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രധാമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ക്ക് മുന്നിലേക്ക് വീശിയ വാഗ്ജാന പെരുമഴ ആയിരുന്നു ഇതെല്ലാം. എന്നാല്‍ ഇപ്പോ വാഗ്ദാനം നല്‍കിയ ആളെ രാജ്യത്ത് തന്നെ കാണാന്‍ കഴിയാത്ത അവസ്ഥയാണ്.

English summary
A question under the Right To Information Act regarding Prime Minister Narendra Modi's promise of depositing Rs. 15 lakh into every citizen's bank account, has drawn a blank from the Prime Minister's Office.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X