• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് തിരിച്ചുവരില്ല... അതുകൊണ്ട് വാഗ്ദാനങ്ങളുമില്ല; 'മനംമടുത്ത്' ഗുലാംനബി, എന്തുപറ്റി?

Google Oneindia Malayalam News

ന്യൂഡല്‍ഹി: അടിയന്തരാവാസ്ഥ വരെ രാജ്യത്തെ ഏക പാര്‍ട്ടി എന്ന കീര്‍ത്തി കോണ്‍ഗ്രസിനായിരുന്നു. പിന്നീടാണ് കോണ്‍ഗ്രസിന് കാലിനടിയിലെ മണ്ണ് ഇളകാന്‍ തുടങ്ങിയത്. ബാബരി മസ്ജിദ് വിഷയം കോണ്‍ഗ്രസിനെ വീണ്ടും തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിച്ചു. ഇപ്പോള്‍ ലോക്‌സഭയില്‍ 50ല്‍ താഴെ സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഉത്തര്‍ പ്രദേശിലെ പാര്‍ട്ടിയുടെ കോട്ടയായിരുന്ന അമേഠിയില്‍ രാഹുല്‍ ഗാന്ധി തോറ്റത് എത്രത്തോളം കോണ്‍ഗ്രസ് തകര്‍ന്നുവെന്നതിന്റെ സൂചനയായിരുന്നു.

2024ല്‍ അടുത്ത ദേശീയ പൊതുതിരഞ്ഞെടുപ്പിന് എല്ലാ പാര്‍ട്ടികളും നീക്കങ്ങള്‍ സജീവമാക്കിയിട്ടുണ്ട്. മമത ബാനര്‍ജി ദേശീയതലത്തില്‍ ശ്രദ്ധയൂന്നാന്‍ ആംഭിച്ചു. അവര്‍ കഴിഞ്ഞ ദിവസം എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ കണ്ടു. എന്നാല്‍ കോണ്‍ഗ്രസിന് വലിയ പ്രതീക്ഷയില്ലെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവന സൂചിപ്പിക്കുന്നു....

പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...

1

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 300 സീറ്റുകള്‍ കിട്ടുമെന്ന് തോന്നുന്നില്ലെന്ന് ഗുലാം നബി ആസാദ് പറയുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാല്‍ അതാണ് വ്യക്തമാകുന്നതെന്നും ഗുലാംനബി പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിക്കെതിരെ ഗുലാംനബി മൗനം പാലിക്കുന്നു എന്ന ആക്ഷേപമുണ്ട്. ഇക്കാര്യത്തിലെ പ്രതികരണമെന്നോണമാണ് ആസാദിന്റെ പ്രസ്താവന.

2

കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗുലാംനബി ആസാദ്. കേന്ദ്ര സര്‍ക്കാരിനാണ് വിഷയത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കുക. അല്ലെങ്കില്‍ സുപ്രീംകോടതിക്ക്. അടുത്ത തിരഞ്ഞെടുപ്പില്‍ 300 സീറ്റ് നേടി കോണ്‍ഗ്രസിന് അധികാരം ലഭിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അതുകൊണ്ടുതന്നെ വെറുതെ വാഗ്ദാനങ്ങള്‍ നല്‍കാനില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

3

കശ്മീരിലെ കോണ്‍ഗ്രസില്‍ വലിയ തര്‍ക്കം നിലവിലുണ്ട്. ഗുലാം നബി ആസാദിനെ പിന്തുണയ്ക്കുന്നവരും അല്ലാത്തവരും തമ്മിലാണ് തര്‍ക്കം. പൂഞ്ച്, റജൗരി ജില്ലകളില്‍ സന്ദര്‍ശനത്തിലാണ് ആസാദ്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച് സംസാരിക്കുന്നതില്‍ ഇനി അര്‍ഥമില്ല. സംസ്ഥാന പദവിയും നിയമസഭാ തിരഞ്ഞെടുപ്പുമാണ് ചര്‍ച്ചയാക്കേണ്ടത് എന്നായിരുന്നു ആസാദിന്റെ പ്രതികരണം.

ഗള്‍ഫ് ഭീതിയില്‍!! സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു... പ്രവാസികള്‍ക്ക് ആശങ്ക, യാത്ര റദ്ദാക്കിഗള്‍ഫ് ഭീതിയില്‍!! സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു... പ്രവാസികള്‍ക്ക് ആശങ്ക, യാത്ര റദ്ദാക്കി

4

കശ്മീരിന്റെ പ്രത്യേക പദവി ചര്‍ച്ച ചെയ്തിട്ട് കാര്യമില്ലെന്ന ആസാദിന്റെ പ്രതികരണം വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല ആസാദിനെതിരെ രംഗത്തുവന്നു. സുപ്രീംകോടതി വിഷയത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് തന്നെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തോല്‍വി സമ്മതിച്ചോ എന്നായിരുന്നു ഉമര്‍ അബ്ദുല്ലയുടെ ചോദ്യം.

5

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞതിനും എതിരാണ് ഞാന്‍. പാര്‍ലമെന്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി വിഷയം പറയുന്നത് ഞാന്‍ മാത്രമാണ്. കശ്മീരിനെ വിഭജിച്ച അന്ന് മുതല്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടത്തിലാണ് നാം. ഭരണഘടന മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിന് മാത്രമേ അധികാരമുള്ളൂ. പക്ഷേ, അത് കശ്മീര്‍ നിയമസഭയില്‍ ചര്‍ച്ച ചെയ്തുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാകണം എന്നാണ് നിലപാട്. പാര്‍ലമെന്റ് മാത്രമായി കശ്മീരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും ആസാദ് പറഞ്ഞു.

മകള്‍ ഉത്തരയുടെ മികച്ച വിജയം!! സന്തോഷം പങ്കുവച്ച് ആശ ശരത്ത്, കാണാം പുതിയ ഫോട്ടോകള്‍

6

2024ലാണ് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിന് മുന്നോടിയായി ഉത്തര്‍ പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായിട്ടാണ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ കാണുന്നത്. അതിനിടെയാണ് പ്രതീക്ഷ നഷ്ടപ്പെട്ട രീതിയില്‍ ഗുലാം നബി ആസാദിന്റെ പ്രതികരണം.

7

രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയത് സ്വന്തമായി ഭൂരിപക്ഷം നേടിയിട്ടായിരുന്നില്ല. പ്രാദേശിക കക്ഷികളെ കൂടെ നിര്‍ത്തി യുപിഎ രൂപീകരിച്ചുകൊണ്ടായിരുന്നു. പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് കൂടുതല്‍ തളരുന്നതാണ് കണ്ടത്. കേരളത്തില്‍ മാത്രമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആശ്വാസ പ്രകടനം കാഴ്ചവച്ചത്. ഇപ്പോള്‍ കോണ്‍ഗ്രസിനെതിരായ നീക്കവുമായി തൃണമൂല്‍ കോണ്‍ഗ്രസ് കൂടെ രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയെയും തൃണമൂലിന്റെ നേതൃത്വത്തിലുള്ള സംഖ്യത്തെയും മറികടന്ന് കോണ്‍ഗ്രസിന് 300 സീറ്റ് കിട്ടില്ല എന്ന് ഗുലാം നബി കരുതുന്നുണ്ടാകണം.

Recommended Video

cmsvideo
  പ്രധാനമന്ത്രിയായാൽ എന്തുചെയ്യും ? രാഹുൽ ഗാന്ധിയുടെ മറുപടി കേട്ടോ
  English summary
  What Ghulam Nabi Azad Says About Congress Possibility in 2024 Election; Will Not Get 300 Seats
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X