കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ പോലും പിന്തുണയില്ല, നേതാക്കള്‍ക്കും അസ്വീകാര്യന്‍; തരൂര്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമ്പോള്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കും എന്ന സാധ്യത ശക്തമാണ്. എന്നാല്‍ സ്വന്തം സംസ്ഥാനമായ കേരളത്തില്‍ നിന്ന് പോലും സംഘടനാപരമായ പിന്തുണ ലഭിക്കാത്ത നേതാവാണ് ശശി തരൂര്‍. കഴിഞ്ഞ മൂന്ന് തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശശി തരൂരിനെ മത്സരിപ്പിച്ച് ജയിപ്പിച്ചെങ്കിലും കെ പി സി സി അത്ര അഭിമതനല്ല ശശി തരൂര്‍.

അവസരം കിട്ടിയാല്‍ പരസ്യമായും അല്ലെങ്കില്‍ രഹസ്യമായും മിക്ക കോണ്‍ഗ്രസ് നേതാക്കളും തരൂരിനെ വിമര്‍ശിക്കാന്‍ താല്‍പ്പര്യപ്പെടുന്നവരാണ്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തരൂരിന്റെ സാധ്യത സംബന്ധിച്ച് പദയാത്രയിലുടനീളം രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് എം പി കെ മുരളീധരന്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇപ്രകാരമാണ്.

1

സംസ്ഥാന നേതൃത്വം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ മാത്രമേ അംഗീകരിക്കൂ എന്നാണ് മുരളീധരന്റെ പക്ഷം. തരൂര്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പിന്തുണ തേടുകയോ ഇവിടത്തെ തത്പരകക്ഷികളുമായി ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. സംസ്ഥാന ഘടകത്തിന്റെ പിന്തുണയില്ലായ്മയാണ് ഇത് വെളിവാക്കുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?ദക്ഷിണേന്ത്യ ഉത്തരേന്ത്യയെ പിന്നിലാക്കുന്നത് എന്തുകൊണ്ട്? കാത്തിരിക്കുന്നത് ഗുരുതര പ്രത്യാഘാതം?

2

നെഹ്റു കുടുംബത്തിന്റെ നേതൃത്വം അംഗീകരിക്കുന്നവരെ മാത്രമേ തങ്ങള്‍ പിന്തുണയ്ക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദയാത്ര സംസ്ഥാന കോ-ഓര്‍ഡിനേറ്ററും മുതിര്‍ന്ന എം പിയുമായ കൊടിക്കുന്നില്‍ സുരേഷും ശശി തരൂരിന്റെ നീക്കത്തെ തള്ളിക്കളയുകയാണ്. സംസ്ഥാന നേതാക്കളില്‍ വലിയൊരു വിഭാഗത്തിനും ശശി തരൂരിനോട് അമര്‍ഷമുണ്ട്.

'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍'ഭാരതത്തിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന..' ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി അന്ന രാജന്‍

3

രാഹുല്‍ഗാന്ധിയുടെ പദയാത്രയില്‍ നിന്ന് മാധ്യമങ്ങള്‍ ശശി തരൂരിന്റെ നീക്കങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും സംസ്ഥാന നേതാക്കള്‍ അതൃപ്തരാണ്. ശശി തരൂര്‍ ഉള്ളപ്പോള്‍, രാഹുലിനേക്കാള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് അദ്ദേഹത്തോട് താല്‍പ്പര്യമുണ്ട്. ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാരനായിരുന്നുവെങ്കില്‍ തരൂര്‍ ഇത് ചെയ്യരുതായിരുന്നു, എന്നാണ് പേര് വെളിപ്പെടുത്താത്ത കെ പി സി സി ഭാരവാഹി പറയുന്നത്.

ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍ബൈക്കില്‍ ലിഫ്റ്റ് കൊടുത്തയാളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്തി അപരിചിതന്‍

4

അതേസമയം 2024 ല്‍ തുടര്‍ച്ചയായി നാലാം തവണയും ശശി തരൂരിന് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയില്ലെങ്കില്‍ അദ്ദേഹം എ എ പി പോലുള്ള മറ്റ് പാര്‍ട്ടികളില്‍ ചേരുകയോ ഇടതുപക്ഷ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകുകയോ ചെയ്യുമെന്ന് രഹസ്യമായി ആരോപിക്കുന്ന ചില നേതാക്കളുണ്ട്. 2009 ല്‍ പാര്‍ട്ടി അധികാരത്തിലിരുന്നതിനാലാണ് അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നത് എന്നാണ് ആരോപണം.

5

2009 ല്‍ ബി ജെ പി അധികാരത്തിലിരുന്നെങ്കില്‍ അദ്ദേഹം ബി ജെ പിയില്‍ ചേരുമായിരുന്നു എന്നാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. അതേസമയം അധ്യക്ഷസ്ഥാനത്തേക്ക് പിന്തുണ തേടി മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളെ കാണാനുള്ള തിരക്കിലാണ് ശശി തരൂര്‍. താന്‍ മത്സരിക്കുന്നില്ലെങ്കില്‍ പാര്‍ട്ടിയുടെ പരമോന്നത സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയില്‍ അംഗത്വം നല്‍കണമെന്ന് തരൂര്‍ ആവശ്യപ്പെട്ടതായും ചിലര്‍ ആരോപിക്കുന്നു.

6

എന്നാല്‍, തരൂര്‍ ഇക്കാര്യം നിഷേധിച്ചു. താന്‍ അത്തരം ആവശ്യങ്ങളൊന്നും ഉന്നയിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. 66-കാരനായ ശശി തരൂര്‍, പാര്‍ട്ടിയില്‍ എപ്പോഴും ഔട്ട്‌സൈഡര്‍ ആയിരുന്നു. ഉന്നത നേതൃത്വത്തിലെ വലിയൊരു വിഭാഗം അദ്ദേഹത്തെ എല്ലാ തീരുമാനങ്ങളെടുക്കല്‍ പ്രക്രിയകളില്‍ നിന്നും അകറ്റി നിര്‍ത്താന്‍ എപ്പോഴും ശ്രമിച്ചിരുന്നു.

7

തെരഞ്ഞെടുപ്പു വേളയില്‍ പോലും തരൂരിന് ഒറ്റയ്ക്ക് നില്‍ക്കേണ്ടി വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ അദ്ദേഹത്തിന്റെ വിജയങ്ങള്‍ കൂടുതലും അദ്ദേഹത്തിന്റെ വ്യക്തിപരമായ കരിഷ്മയുടെയും കഠിനാധ്വാനത്തിന്റെയും പുറത്താണ്. ശബരിമലയിലെ സ്ത്രീപ്രവേശനം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം, വിഴിഞ്ഞം രാജ്യാന്തര ട്രാന്‍സ്ഷിപ്പ്മെന്റ് കണ്ടെയ്നര്‍ ടെര്‍മിനലിനെതിരെ നടക്കുന്ന പ്രതിഷേധം തുടങ്ങിയ വിഷയങ്ങളില്‍ പാര്‍ട്ടിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തരൂരിന്റെ നിലപാട്.

8

എന്നാല്‍ സ്വന്തം നാട്ടിലെ സഹപ്രവര്‍ത്തകരില്‍ നിന്ന് പിന്തുണ ലഭിച്ചില്ലെങ്കിലും തരൂരിന് തളര്‍ച്ചയില്ല. ഇപ്പോള്‍ ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്യുന്ന അദ്ദേഹം മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കളെ കാണാനുള്ള തിരക്കിലാണ്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ബുധനാഴ്ച എറണാകുളത്ത് പ്രവേശിക്കുമ്പോള്‍, തരൂര്‍ തന്റെ അഭാവത്തില്‍ പോലും ശ്രദ്ധ പിടിച്ചുപറ്റുകയാണ്.

English summary
What happen if Shashi Tharoor contests Congress president post when he has no support even in Kerala?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X