കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തൊടുത്തത് ഒളിയമ്പോ, അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കുമോ?

  • By Muralidharan
Google Oneindia Malayalam News

ദില്ലി: മോദി കാബിനറ്റിലെ പ്രധാനിയും ബി ജെ പിയുടെ പ്രമുഖ നേതാവുമായി അരുണ്‍ ജെയ്റ്റ്‌ലിക്ക് എളുപ്പമല്ല കാര്യങ്ങള്‍. ആം ആദ്മി പാര്‍ട്ടിക്കൊപ്പം കോണ്‍ഗ്രസും ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. അരവിന്ദ് കെജ്രിവാളിന് പിന്നാലെ ജെയ്റ്റ്‌ലി രാജിവെച്ചേ പറ്റൂ എന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് കൂടി രംഗത്ത് വന്നിട്ടുണ്ട്.

പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഏറെക്കുറെ മുടങ്ങിയ സാഹചര്യത്തില്‍ ഇനിയുമൊരു റിസ്‌കെടുക്കാന്‍ സര്‍ക്കാരിനും കഴിയില്ല. അതിനിടയിലാണ് കോണ്‍ഗ്രസിനും ആം ആദ്മി പാര്‍ട്ടിക്കും അടിക്കാന്‍ വടി എറിഞ്ഞുകൊടുത്ത് പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ എത്തിയത്. ജെയ്റ്റ്‌ലി വിഷയത്തില്‍ പ്രതിപക്ഷത്തിന് സഹായകമാകുന്ന എന്ത് കാര്യമാണ് മോദി പറഞ്ഞതെന്ന് കാണൂ...

മോദി പറഞ്ഞത്

മോദി പറഞ്ഞത്

എല്‍ കെ അദ്വാനിയെ പോലെ ഡി ഡി സി എയുടെ കേസില്‍ അരുണ്‍ ജെയ്റ്റിയും കുറ്റവിമുക്തനായി തിരിച്ചുവരും എന്നാണ് മോദി പറഞ്ഞത്. 1996 ലെ ജയിന്‍ ഹവാല കേസില്‍ എല്‍ കെ അദ്വാനിക്കെതിരെ ആരോപണം വന്ന കാര്യമായിരുന്നു മോദി ഉദ്ദേശിച്ചത്.

പറഞ്ഞത് പിഴച്ചോ

പറഞ്ഞത് പിഴച്ചോ

മോദിയുടെ വാക്കുകള്‍ തന്നെ ഏറ്റുപിടിച്ചാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഇപ്പോള്‍ ജെയ്റ്റ്‌ലിയുടെ രാജി ആവശ്യപ്പെടുന്നത്. കാരണം ലളിതം, അന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ അദ്വാനി എം പി സ്ഥാനം രാജിവെച്ചിരുന്നു.

മോദിയുടെ സന്ദേശമോ

മോദിയുടെ സന്ദേശമോ

മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല എന്ന് മോദി തന്നെ അരുണ്‍ ജെയ്റ്റ്‌ലിയോട് പറഞ്ഞു എന്നാണ് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറയുന്നത്.

രാജിവെക്കേണ്ടി വരുമോ

രാജിവെക്കേണ്ടി വരുമോ

എന്നാല്‍ മോദിയുടെ കാബിനറ്റില്‍ അത്തരമൊരു ശീലമില്ല എന്ന് പറയേണ്ടി വരും. ലളിത് മോദി വിവാദമുണ്ടായപ്പോള്‍ രാജിവെക്കാതെ തന്നെയാണ് വിദേശകാര്യമന്ത്രിയായ സുഷമ സ്വരാജ് ആരോപണങ്ങളെ നേരിട്ടത്. അന്ന് സുഷമയുടെ രാജിക്ക് വേണ്ടി മുറവിളി കൂട്ടിയ പ്രതിപക്ഷത്തിന് മോദി സര്‍ക്കാരിന്റെ നിശ്ചയ ദാര്‍ഢ്യത്തിന് മുന്നില്‍ മുട്ട് മടക്കേണ്ടി വന്നു

രാജിവെച്ചാലോ

രാജിവെച്ചാലോ

ധനകാര്യമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി രാജിവെക്കുന്നത് മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയാകും. ബജറ്റ് അവതരണത്തിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നത് തന്നെ ഒരു കാരണം.

രാഷ്ട്രീയ തിരിച്ചടി

രാഷ്ട്രീയ തിരിച്ചടി

അഴിമതിക്കേസില്‍ ഒരു മന്ത്രി രാജിവെക്കുന്നത് ബി ജെ പിക്ക് രാഷ്ട്രീയമായും ക്ഷീണമാകും, ഇപ്പോള്‍തന്നെ ജെ ഡി യു, എഎപി, ആര്‍ ജെ ഡി, കോണ്‍ഗ്രസ് തുടങ്ങിയ പ്രമുഖ കക്ഷികള്‍ ഒരുമിച്ച് നിന്ന് ബി ജെ പിയെ എതിര്‍ക്കുകയാണ്.

രാജിവെച്ചില്ലെങ്കിലോ

രാജിവെച്ചില്ലെങ്കിലോ

ഇക്കാരണങ്ങള്‍ കണക്കിലെടുത്ത് രാജിവെക്കേണ്ട എന്നാണ് ജെയ്റ്റ്‌ലിയുടെ തീരുമാനമെങ്കിലോ, ശീതകാല സമ്മേളനത്തിന് പിന്നാലെ ബജറ്റ് സെക്ഷനും പ്രതിപക്ഷം അലങ്കോലമാക്കാനിടയുണ്ട്.

English summary
What if Arun Jaitley quits over the alleged DDCA scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X