കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യക്ഷനാവാനിരുന്നയാള്‍ പാർട്ടിക്ക് പുറത്തേക്കോ?; ഗെലോട്ടിന്റെ മനസ്സിലെന്ത്, ഇരുട്ടടി എഐസിസിക്ക്

Google Oneindia Malayalam News

ജയ്പൂർ: എ ഐ സി സി അധ്യക്ഷനാവാനിരുന്ന വ്യക്തി തന്നെ രാജസ്ഥാനില്‍ വിമത നീക്കം നടത്തിയതിന്റെ ഞെട്ടലില്‍ നിന്നും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെ മുക്തി നേടിയിട്ടില്ല. രാജസ്ഥാന്‍ മുഖ്യമന്ത്രിയും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനുമായ അശോക് ഗെലോട്ടിനെ എ ഐ സി സി അധ്യക്ഷ സ്ഥാനത്ത് കൊണ്ടുവന്ന് സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന കാര്യം ഗെലോട്ട് തന്നെ വ്യക്തമാക്കി.

എന്നാല്‍ സച്ചിന്‍ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ഗെലോട്ട് പക്ഷം രാജസ്ഥാനില്‍ വിമത നീക്കം നടത്തുകയായിരുന്നു. ഇതോടെ ശരിക്കും അമ്പരന്നു പോയ് കോണ്‍ഗ്രസ് നേതൃത്വം ഗെലോട്ടിനെ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിപ്പിക്കേണ്ട തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നത്. അധ്യക്ഷനാവാന്‍ വെച്ചയാള്‍ വിമത നീക്കം നടത്തി പാർട്ടിക്ക് പുറത്ത് പോവുമോ എന്ന ആശങ്കയും ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ ഇല്ലാതില്ല.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട്

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനോട് അടുപ്പമുള്ള എംഎൽഎമാർ നിയമസഭ കക്ഷി യോഗം ബഹിഷ്‌കരിച്ചത് കടുത്ത അച്ചടക്കമില്ലായ്മയാണെന്നാണ് കോൺഗ്രസ് നേതൃത്വം വിശേഷിപ്പിച്ചത്. ഇതോടെയാണ് ഗെലോട്ടിന് പകരക്കാരനെ തേടാനുള്ള ശ്രമം ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. മല്ലികാർജുൻ ഖാർഗെ, സുശീൽ കുമാർ ഷിൻഡെ, ദിഗ്‌വിജയ സിംഗ്, മുകുൾ വാസ്‌നിക് എന്നിവരുടെ പേരുകളാണ് ഗെലോട്ടിന് പകരമായി പരിഗണനയിലുള്ളത്.

അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്അങ്ങനെയെങ്കില്‍ ലാലേട്ടനേയും പഴംകഞ്ഞിയെന്ന് വിളിക്കണ്ടെ: അത് ബിഗ്ബോസില്‍ തന്നെ പറഞ്ഞത്: ഫിറോസ്

മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ കമല്‍നാഥ്

സോണിയാ ഗാന്ധി തന്നെ നേരിട്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പി സി സി അധ്യക്ഷനുമായ കമല്‍നാഥിനെ വിളിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്തെങ്കിലും സംസ്ഥാനത്ത് തന്റെ ശ്രദ്ധ തുടരാൻ ആഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം അറിയിച്ചത്. അതേസമയം തന്നെ അശോക് ഗെലോട്ടിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും മറുവശത്ത് നടന്ന് വരുന്നുണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

തിങ്കളാഴ്‌ച വരെ ഗെഹ്‌ലോട്ടിനെ പ്രസിഡന്റ്റ് തെരഞ്ഞെടുപ്പിൽ

തിങ്കളാഴ്‌ച വരെ ഗെഹ്‌ലോട്ടിനെ പ്രസിഡന്റ്റ് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനുള്ള തീരുമാനമായിരുന്നു ഗാന്ധി കുടുംബത്തിന് ഉണ്ടായിരുന്നത്. നെഹ്രു കുടുംബത്തിന് പുറത്തുള്ള ഒരാളെ എ ഐ സി സി അധ്യക്ഷ പദവിയില്‍ കൊണ്ടുവരാനുള്ള പാർട്ടിയുടെ പദ്ധതിയുടെ ഭാഗമായിരുന്ന് ഇത്. ഏറെ ചർച്ചകള്‍ക്ക് ശേഷം, ഗെഹ്‌ലോട്ട് കഴിഞ്ഞയാഴ്ച മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയെങ്കിലും രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ അദ്ദേഹം വിസമ്മതിച്ചതാണ് പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം.

മുഖ്യമന്ത്രി സ്ഥാനത്ത് ഗെലോട്ടിന്റെ പിൻഗാമിയെ

മുഖ്യമന്ത്രി സ്ഥാനത്ത് ഗെലോട്ടിന്റെ പിൻഗാമിയെ തീരുമാനിക്കുള്ള നിയമസഭാ കക്ഷി യോഗത്തിന് രാജസ്ഥാനിലേക്ക് പോയ ഖാർഗെയുമായും അജയ് മാക്കനുമായും സോണിയ ഗാന്ധി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി. ജയ്പൂരിലെ സംഭവവികാസങ്ങളെക്കുറിച്ച് രണ്ട് പേരും വിശദമായി തന്നെ സോണിയയെ കാര്യങ്ങള്‍ ധരിപ്പിച്ചു. വിഷയത്തില്‍ കോൺഗ്രസ് അധ്യക്ഷൻ രേഖാമൂലം റിപ്പോർട്ട് ആവശ്യപ്പെട്ടതായി മാക്കൻ പറഞ്ഞു.

'അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും''അതെല്ലാം ഫേക്കാണ് എന്നായിരിക്കും ദിലീപും കൂട്ടരും പറയുക: ഇവിടെ ഒന്നും നടന്നിട്ടില്ലെന്നും പറയും'

എം എൽ എമാർ യോഗം ബഹിഷ്കരിച്ചതിൽ തനിക്ക് പങ്കില്ല

എം എൽ എമാർ യോഗം ബഹിഷ്കരിച്ചതിൽ തനിക്ക് പങ്കില്ലെന്നും ഇക്കാര്യത്തിൽ മാപ്പ് പറയുന്നതായും ഗെഹ്‌ലോട്ട് കോൺഗ്രസ് നേതാക്കളെ അറിയിച്ചതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ഡൽഹിയിലേക്കുള്ള കേന്ദ്ര ദൂതന്മാരെ യാത്രയാക്കാൻ അദ്ദേഹം എത്തിയെങ്കിലും ഖാർഗെയെ മാത്രമേ കാണാനായുള്ളൂ. നിയമസഭാ കക്ഷി യോഗം ബഹിഷ്‌കരിച്ചതിനെ കടുത്ത അച്ചടക്കരാഹിത്യം എന്നാണ് മാക്കൻ മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഗെലോട്ടിന്റെ നിർദേശത്തെ തുടർന്നാണ് യോഗം വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു

ഗെലോട്ടിന്റെ പിൻഗാമിയെ നോമിനേറ്റ് ചെയ്യാൻ

ഗെലോട്ടിന്റെ പിൻഗാമിയെ നോമിനേറ്റ് ചെയ്യാൻ കോൺഗ്രസ് അധ്യക്ഷന് അധികാരം നൽകാനുള്ള പ്രമേയത്തിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തരായ എം എൽ എമാർക്ക് വ്യവസ്ഥകൾ കൊണ്ടുവരാനാവില്ലെന്നും മാക്കൻ പറഞ്ഞു. 2020 പകുതിയോടെ പാർട്ടിക്കെതിരായ കലാപത്തിന് നേതൃത്വം നൽകിയ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കില്ലെന്നും ഒക്‌ടോബർ 19ന് ശേഷം മാത്രമേ (പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനം) തീരുമാനം എടുക്കാവു എന്നുമായിരുന്നു ഗെലോട്ട് പക്ഷ എം എൽ എമാരുടെ ആവശ്യം.

English summary
What is Ashok Gehlot's future move: AICC leadership in crisis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X