കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ഹൈദരാബാദിനെ ഞെട്ടിച്ച പണം - സെക്‌സ് തട്ടിപ്പ്, കാണൂ...

  • By Muralidharan
Google Oneindia Malayalam News

ഹൈദരാബാദ്: മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രാജിവെക്കണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ജഗ്മോഹന്‍ റെഡ്ഡിയുടെ വൈ എസ് ആര്‍ കോണ്‍ഗ്രസാണ് ഈ ആവശ്യം ഉന്നയിക്കുന്നവരില്‍ മുന്നില്‍. താരതമ്യേന മികച്ച പ്രകടനം കാഴ്ച വെക്കുന്ന ചന്ദ്രബാബു നായിഡുവിന്റെ രാജി ആവശ്യം ഉയരാനുണ്ടായ കാരണം എന്താണെന്നോ, അതാണ് ഹൈദരാബാദിനെ ഞെട്ടിച്ച പണം - സെക്‌സ് അഴിമതി.

ആളുകള്‍ക്ക് പണം പലിശയ്ക്ക് നല്‍കാന്‍ ഇഷ്ടം പോലെ ആളുകളാണ് ആന്ധ്രപ്രദേശില്‍ ഉള്ളത്. അതും വീട്ടുവാതില്‍ക്കല്‍ കൊണ്ടുവന്നു തരും പണം. എന്നാല്‍ ഇങ്ങനെ പണം വാങ്ങുന്നവരുടെ കാര്യമാണ് പിന്നീട് കഷ്ടം. ഒന്നുകില്‍ പലിശ കൊടുത്ത് മുടിയുക അല്ലെങ്കില്‍ വീട്ടിലെ സ്ത്രീകളെ വേശ്യാവൃത്തിക്ക് നിയോഗിക്കുക. 60 മുതല്‍ 200 ശതമാനം വരെയാണ് പലിശ.. കാണൂ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.

ഞൊടിയിടയില്‍ പണം

ഞൊടിയിടയില്‍ പണം

ഒരു ഫോണ്‍ കോളിന്റെ അകലമേയുള്ള ആവശ്യക്കാരിലേക്ക് പണമെത്താന്‍. എത്ര പണം വേണം എന്ന് പറഞ്ഞാല്‍ മതി. പണം ഞൊടിയിടയില്‍ ആവശ്യക്കാരുടെ വീട്ടുമുറ്റത്തെത്തും.

പലിശയാണ് സഹിക്കാനാകാത്തത്

പലിശയാണ് സഹിക്കാനാകാത്തത്

60 മുതല്‍ 200 ശതമാനം വരെയാണ് പലിശ കൊടുക്കേണ്ടത്. ആവശ്യക്കാര്‍ അതും കൊടുത്ത് വാങ്ങാനുണ്ട് എന്നതാണ് കഷ്ടം. എന്നാല്‍ എത്ര കാലം എന്ന് വെച്ചാണ് ഈ പലിശ ഇങ്ങനെ കൊടുക്കുക. പലിശ മുടങ്ങിയാല്‍ എന്ത് സംഭവിക്കും എന്ന് നോക്കൂ..

പിടിച്ചെടുക്കും

പിടിച്ചെടുക്കും

കൃത്യമായ സമയം കൊടുത്തിട്ടാണ് പണം ആവശ്യക്കാരന് നല്‍കുക. വീട്, വാഹനങ്ങള്‍, സ്ഥലം തുടങ്ങിയവയുടെ ഗാരണ്ടിയിലാണ് പണം കൊടുക്കുന്നത്. അടവ് മുടങ്ങിയാല്‍ ഇത് പിടിച്ചെടുക്കും. കഴിഞ്ഞില്ല...

വേശ്യാവൃത്തിയിലേക്ക്

വേശ്യാവൃത്തിയിലേക്ക്

പണം തിരിച്ചുകൊടുക്കാന്‍ നിവൃത്തിയില്ലാതെ ഒരുപാട് സ്ത്രീകള്‍ക്ക് വേശ്യാവൃത്തിയിലേക്ക് ഇറങ്ങേണ്ടി വന്നിട്ടുണ്ട്. മറ്റ് ചില സ്ത്രീകളെയാകട്ടെ പണം നല്‍കിയവര്‍ തന്നെ ശാരീരികമായി ഉപയോഗിക്കുന്നു. സ്വന്തമായോ വീട്ടുകാരാ വാങ്ങിയ പണം കാരണമാണ് ഇവര്‍ക്ക് ഈ വിധി വന്നത്

പീഡനം വേറെ

പീഡനം വേറെ

ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ക്ക് പുറമേയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകും എന്നത് ഉള്‍പ്പെടെയുള്ള ഭീഷണികള്‍. ചുരുക്കിപ്പറഞ്ഞാല്‍ സ്വസ്ഥലമായി ജീവിക്കാനേ കഴിയില്ല

എങ്ങനെ പുറത്തായി?

എങ്ങനെ പുറത്തായി?

ഈ കെണിയില്‍ പെട്ട ഒരു സ്ത്രീ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സര്‍ക്കാരിനെ പിടിച്ചുലച്ച് ഈ സംഭവം പുറത്തായത്. വന്‍ പ്രതിഷേധമാണ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ ഉയരുന്നത്.

എന്തുകൊണ്ട് ചന്ദ്രബാബു നായിഡു?

എന്തുകൊണ്ട് ചന്ദ്രബാബു നായിഡു?

രാഷ്ട്രീയ നേതാക്കളും ബിസിനസുകാരുമുണ്ട് ഇങ്ങനെ പണം പലിശയ്ക്ക് കൊടുക്കുന്നവരില്‍. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പാര്‍ട്ടിക്കാരായ ടി ഡി പിക്കാരും കൂട്ടത്തിലുണ്ട്.

ചന്ദ്രബാബു നായിഡു എന്ത് ചെയ്തു?

ചന്ദ്രബാബു നായിഡു എന്ത് ചെയ്തു?

പരാതി വ്യാപകമായതും സംഭവത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട് മുഖ്യമന്ത്രി. തട്ടിപ്പുമായി ബന്ധപ്പെട്ട് 80 പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തു കഴിഞ്ഞു.

English summary
Call-Money-Sex scam has rocked Andhra Pradesh recently. Police have arrested more than 80 people including government officials, political party leaders including the ruling party TDP workers and businessmen.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X