കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് വിദേശ സംഭാവന നിയന്ത്രണ ചട്ടം? ആർക്കൊക്കെ വിദേശ ഫണ്ടുകൾ സ്വീകരിക്കാം?അറിയാം

Google Oneindia Malayalam News

ദില്ലി; 2010 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌ സി ആർ എ) പ്രകാരം 13 എൻ ജി ഒ കളുടെ ലൈസൻസുകളാണ് ഈ വർഷം കേന്ദ്രസർക്കാർ സസ്പെന്റ് ചെയ്തത്. ഈ സംഘടനകളുടെ എഫ് സി ആർ എ സർട്ടിഫിക്കറ്റുകൾ സസ്പെൻഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകളും ജാർഖണ്ഡിൽ പ്രവർത്തിക്കുന്ന രണ്ട് എൻ ജി ഒകളുടെ ലൈസൻസും ഉൾപ്പെടെയാണ് കേന്ദ്രസർക്കാർ മരവിപ്പിച്ചത്. ആദിവാസി മേഖലകളിൽ എഫ്‌ സി ആർ എയുടെ പരിധിയിൽ വരുന്ന നിരവധി എൻ‌ജി‌ഒകളുടെ പ്രവർത്തനത്തെക്കുറിച്ച് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കേന്ദ്രസർക്കാർ വിശദീകരണം. ഈ പശ്ചാത്തലത്തിൽ എന്താണ് എഫ് സി ആർ എ നിയമം എന്ന് പരിശോധിക്കാം

 corruption-28-1493341815-1640666565.jpg -Properties

വിദേശ സംഭാവനകളെ നിയന്ത്രിക്കുകയും അത്തരം സംഭാവനകൾ ആഭ്യന്തര സുരക്ഷയെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതിനായിട്ട് 1976 ലാണ് എഫ് സി ആർ എ നിയമം കൊണ്ടുവന്നത്. പിന്നീട് 2010 ൽ വിദേശ സംഭാവനൾ നിയന്ത്രിക്കുന്നതിന് പുതിയ നടപടികൾ സ്വീകരിച്ചപ്പോൾ നിയമം ഭേദഗതി ചെയ്തു. വിദേശ സംഭാവനകൾ സ്വീകരിക്കുന്ന എല്ലാ അസോസിയേഷനുകൾക്കും ഗ്രൂപ്പുകൾക്കും എൻജിഒകൾക്കും എഫ്സിആർഎ ബാധകമാണ്. അത്തരത്തിലുള്ള എല്ലാ എൻ‌ജി‌ഒകളും എഫ്‌സി‌ആർ‌എയുടെ കീഴിൽ സ്വയം രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണെന്നും നിയമത്തിൽ പറയുന്നു. അഞ്ച് വർഷത്തേക്കാണ് ഇതിന്റെ കാലാവധി പിന്നീട് മാനദണ്ഡങ്ങൾ പാലിച്ചാൽ അഞ്ച് വർഷത്തിന് ശേഷം രജിസ്ട്രേഷൻ പുതുക്കാനും സാധിക്കും.രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാമ്പത്തിക, സാംസ്കാരിക ആവശ്യങ്ങൾക്കായി വിദേശ സംഭാവനകൾ സ്വീകരിക്കാം. അതേസമയം ആദായ നികുതി കൃത്യമായി തന്നെ ഫയൽ ചെയ്യേണ്ടതുണ്ട്.

2015 ൽ കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം വിദേശ സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പുതിയ നിയമ ഭേദഗതികൾ വിജ്ഞാപനം ചെയ്തു. വിദേശ ഫണ്ടുകൾ ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കില്ലെന്നും ഏതെങ്കിലും വിദേശ രാജ്യവുമായുള്ള സൗഹൃദത്തിന് മുറിവേൽപ്പിക്കില്ലെന്നും സാമുദായിക സൗഹാർദം തകർക്കാൻ കാരണമായേക്കില്ലെന്നും എൻ ജി ഒ കൾ ഉറപ്പ് നൽകണമെന്നതായിരുന്നു നിയമത്തിൽ പറയുന്നത്. മാത്രമല്ല കോർ ബാങ്കിംഗ് സൗകര്യമുള്ള ദേശസാൽതൃത ബാങ്കുളോ അല്ലേങ്കിൽ സ്വാകര്യ ബാങ്കുകളിലൂടെയോ മാത്രമേ ഏജൻസികൾ തങ്ങളുടെ അക്കൗണ്ടുകൾ ആരംഭിക്കാവൂവെന്നും നിയമത്തിൽ വ്യക്തമാക്കിയിരുന്നു. സുരക്ഷാ ഏജൻസികൾക്ക് നിരീക്ഷിക്കാനാകുന്ന തരത്തിലാകണം ഇവ എന്നതായിരുന്നു കേന്ദ്ര നിർദ്ദേശം.

ആർക്കൊക്കെയാണ് വിദേശ സംഭാവനകൾ സ്വീകരിക്കാൻ സാധിക്കാത്തത്?

എം പിമാർ , എം എൽ എമാർ, സർക്കാർ ഉദ്യോഗസ്ഥർ, ജഡ്ജിമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്ക് വിദേശ സംഭാവന സ്വീകരിക്കാൻ സാധിക്കില്ല. 2010 ലെ വിദേശ സംഭാവന നിയമപ്രകാരം രാഷ്ട്രീയ പാർട്ടികൾക്കും വിദേശ ഫണ്ടുകൾ സ്വീകരിക്കാൻ സാധിക്കില്ല. വിദേശ ഫണ്ടുകൾ സ്വീകരിക്കുന്നതിന് ജനപ്രാതിനിധ്യ നിയമം അനുസരിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് വിലക്കുണ്ടായിരുന്നു. എന്നാൽ 2017 ൽ ധനകാര്യ ഭേദഗതി ബില്ലിലൂടെ 2010 ലെ വിദേശ സംഭാവന നിയന്ത്രണ ചട്ടം കേന്ദ്രസർക്കാർ ഭേദഗതി ചെയ്തു. ഇതോടെ ഒരു വിദേശ കമ്പനിയുടെ അല്ലെങ്കിൽ ഒരു ഇന്ത്യക്കാരന് 50 % അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരികൾ കൈവശമുള്ള ഒരു വിദേശ കമ്പനിയിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് സ്വീകരിക്കാൻ ഭേദഗതി വഴിയൊരുക്കി. അന്ന് നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധമായിരുന്നു ഉയർത്തിയത്. വിദേശ രാജ്യങ്ങളിൽ നിന്നും കൈപ്പറ്റിയ ഫണ്ടുകൾ പരിശോധക്കപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് നിയമം വീണ്ടും ഭേദഗതി ചെയ്തത്.
2004 മുതൽ 2012 വരെ യുകെ ആസ്ഥാനമായുള്ള വേദാന്ത ഗ്രൂപ്പിൽ നിന്ന് രാഷ്ട്രീയ പ്രവർത്തനങ്ങൾക്കായി ബി ജെ പിയും കോൺഗ്രസും വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിയമഭേദഗതി നടത്തിയതെന്നായിരുന്നു നിയമവിദഗ്ദരും അഭിപ്രായപ്പെട്ടത്.

മാനദണ്ഡങ്ങൾ ലംഘിച്ച് വിദേശ ഫണ്ട് സ്വീകരിച്ചതിന് 2013 ൽ ബിജെപിക്കും കോൺഗ്രസിനും എതിരെ അഭിഭാഷക ഗ്രൂപ്പായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ഡൽഹി ഹൈക്കോടതിയിൽ ഒരു പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തിരുന്നു. ഹർജിയിൽ പരിശോധിച്ച കോടി ബി ജെ പിയും കോൺഗ്രസും കുറ്റക്കാരെന്ന് 2014 ൽ വിധിച്ചു. എന്നാൽ ഇരു പാർട്ടികളും ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു. അതിനിടെ ഭേദഗതി നടപ്പാക്കിയതോടെ ഇരു പാർട്ടികളും സുപ്രീം കോടതിയിലെ ഹർജി പിൻവലിച്ചു.

മറ്റെങ്ങനെ ഒരാൾക്ക് വിദേശ ധനസഹായം ലഭിക്കും?

മുൻകൂർ അനുമതി തേടി വിദേശ സംഭാവനകൾ സ്വീകരിക്കാൻ സാധിക്കും. 1860-ലെ സൊസൈറ്റി രജിസ്‌ട്രേഷൻ ആക്‌ട്, 1882-ലെ ഇന്ത്യൻ ട്രസ്‌റ്റ് ആക്‌ട് അല്ലെങ്കിൽ 1956-ലെ കമ്പനി ആക്‌റ്റിന്റെ സെക്ഷൻ 25 എന്നിങ്ങനെയുള്ള ചട്ടങ്ങൾക്ക് കീഴിൽ ഫണ്ട് സ്വീകരിക്കുന്ന അസോസിയേഷനുകൾ രജിസ്റ്റർ ചെയ്തിരിക്കണം. മാത്രമല്ല നൽകാൻ ഉദ്ദേശിക്കുന്ന തുകയും അതിന്റെ ഉദ്ദേശ്യവും വ്യക്തമാക്കുന്ന വിദേശ ദാതാവിൽ നിന്നുള്ള കത്തും ഇതിന് ആവശ്യമാണ്.

2017-ൽ, പുകയില നിയന്ത്രണ പ്രവർത്തനങ്ങളിൽ പാർലമെന്റംഗങ്ങളുമായി ലോബി ചെയ്യാൻ വിദേശ ഫണ്ടുകൾ ഉപയോഗിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ പബ്ലിക് ഹെൽത്ത് അഡ്വക്കസി ഗ്രൂപ്പുകളിലൊന്നായ പബ്ലിക് ഹെൽത്ത് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ എഫ് സി ആർ എ കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം സസ്പെൻഡ് ചെയ്തിരുന്നു..

എപ്പോഴാണ് ഒരു രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തുകയോ റദ്ദാക്കുകയോ ചെയ്യുന്നത്?

അക്കൗണ്ടുകളുടെ പരിശോധനയിലും അസോസിയേഷന്റെ പ്രവർത്തനങ്ങളിലും എന്തെങ്കിലും തെറ്റായ നടപടിക്രനങ്ങൾ കണ്ടെത്തിയാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 180 ദിവസത്തേക്ക് എഫ്സിആർഎ രജിസ്ട്രേഷൻ നിർത്തിവെയ്ക്കും. സർക്കാർ തിരുമാനം പിൻവലിക്കുന്നത് വരെ അസോസിയേഷനുകൾക്ക് പുതിയ സംഭാവനകൾ സ്വീകരിക്കാൻ സാധിക്കില്ല. മാത്രമല്ല എംഎച്ച്എയുടെ അനുമതിയില്ലാതെ നിയുക്ത ബാങ്ക് അക്കൗണ്ടിൽ ലഭ്യമായ തുകയുടെ 25% ൽ കൂടുതൽ ഉപയോഗിക്കാനും സാധിക്കില്ല.

നേരത്തേ സംഘടനകളുടെ എഫ് സി ആർ എ സസ്പെന്റഅ ചെയ്തിട്ടുണ്ടോ?

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കൈവശമുള്ള ഡാറ്റ പ്രകാരം 2011 മുതൽ വിദേശ സംഭാവനയുടെ ദുരുപയോഗം, നിർബന്ധിത വാർഷിക റിട്ടേണുകൾ സമർപ്പിക്കാത്തത്, മറ്റ് ആവശ്യങ്ങൾക്ക് വിദേശ ഫണ്ട് വഴിതിരിച്ചുവിടൽ തുടങ്ങിയ നിയമലംഘനങ്ങൾ നടത്തിയതിന് 20,664 അസോസിയേഷനുകളുടെ രജിസ്ട്രേഷൻ സർക്കാർ റദ്ദാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ സപ്റ്റംബർ വരെ രാജ്യത്ത് 49,843 അസോസിയേഷനുകളാണ് എഫ്സിആർഎ പ്രകാരം രജിസ്റ്റർ ചെയ്തിരിക്കുന്നത്.

വിദേശത്ത് നിന്ന് ഫണ്ട് നൽകുന്നവർ

Recommended Video

cmsvideo
Night curfew issued in Kerala | Oneindia Malayalam

യുഎസ് ആസ്ഥാനമായുള്ള കംപാഷൻ ഇന്റർനാഷണൽ, ഫോർഡ് ഫൗണ്ടേഷൻ, വേൾഡ് മൂവ്‌മെന്റ് ഫോർ ഡെമോക്രസി, ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷനുകൾ, നാഷണൽ എൻഡോവ്‌മെന്റ് ഫോർ ഡെമോക്രസി തുടങ്ങിയ വിദേശ ദാതാക്കൾക്കെതിരെയും സർക്കാർ കർശന നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ കമ്പനികൾക്ക് ആഭ്യന്ത്ര മന്ത്രാലയത്തിൽ നിന്നും മുൻകൂർ അനുമതി ഇല്ലാതെ ഫണ്ട് കൈമാറാൻ സാധിക്കില്ല.

English summary
What is FCRA, who can receive funds from foreign agencies; Know more
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X