കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്താണ് ലൗ ജിഹാദ്? ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാം; ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

  • By Akhil Prakash
Google Oneindia Malayalam News

ഡൽഹി; മിശ്രവിവാഹ കേസുകളിൽ നിലപാട് വ്യക്തമാക്കി ദേശീയ ന്യൂനപക്ഷ കമ്മീഷൻ (എൻ‌സി‌എം). വ്യത്യസ്ത വിശ്വാസങ്ങൾ അവകാശപ്പെടുന്ന പ്രായപൂർത്തിയായ രണ്ട് പേർ പരസ്പര സമ്മതത്തോടെ വിവാഹം നടത്തുന്നതിന് തടസ്സമില്ലെന്നും ഇത്തരത്തിലുള്ള കേസുകളിൽ ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നത് ശരിയല്ലെന്നും എൻ‌സി‌എം ചെയർപേഴ്‌സൺ ഇഖ്ബാൽ സിംഗ് ലാൽപുര പറഞ്ഞു. ഡൽഹിയിൽ പത്രപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ചില മിശ്രവിവാഹങ്ങൾ ദമ്പതിമാരിൽ ഒരാളെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ച് മാതാപിതാക്കളിൽ നിന്ന് കമ്മീഷന് മുമ്പ് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും. ഈ പരാതികളിൽ പലതും സത്യമാണെന്ന് പിന്നീട് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും ലൗ ജിഹാദിന് എതിരെ ബി.ജെ.പി നടത്തുന്ന പ്രചാരണത്തെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോൾ "എന്താണ് ലൗ ജിഹാദ് ? ഈ പദം ഒരു നിഘണ്ടുവിലും ഞാൻ കണ്ടിട്ടില്ല" എന്നായിരുന്നു ഇഖ്ബാലിന്റെ മറുപടി. ബിജെപി ഇത്തരത്തിൽ പ്രചരണം നടത്തുന്നുണ്ടെങ്കിൽ അവർക്ക് മാത്രമെ ഈ ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കു. ഞാൻ ബിജെപിയുടെ പ്രതിനിധിയോ വക്താവോ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

lovejihadandwedding

മതത്തിന്‍റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിന്‍റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല. തനിക്ക് ഇഷ്ടമുള്ള വ്യക്തിയെ വിവാഹം കഴിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പരസ്പര സമ്മതമുണ്ടെങ്കിൽ മിശ്രവിവാഹത്തിന് തടസ്സമില്ലെന്നും ഇഖ്ബാൽ പറഞ്ഞു. ചില മിശ്രവിവാഹങ്ങൾ ദമ്പതിമാരിൽ ഒരാളെ വഴിതെറ്റിക്കുന്നു എന്ന് ആരോപിച്ച് പല പരാതികളും ലഭിച്ചിട്ടുണ്ട്. ഇതിൽ പലതും സത്യമായിരുന്നു. ഇതിൽ നടപടി എടുക്കേണ്ടത് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾ ആണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഞങ്ങൾ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോണ്‍ഗ്രസില്‍ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാന്‍ ശ്രമം: വിഡി സതീശന്‍കോണ്‍ഗ്രസില്‍ മൊത്തം പ്രശ്നമാണെന്ന് വരുത്തി തീർക്കാന്‍ ശ്രമം: വിഡി സതീശന്‍

ഏകീകൃത സിവില്‍ കോഡിനായുള്ള കരട് തയാറായാല്‍ കമ്മിഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് അറിയിക്കും. ജഹാംഗിര്‍പുരിയിലും ജോധ്പുരിലുമടക്കം സംഘര്‍ഷങ്ങള്‍ക്കു പിന്നില്‍ ചെറിയൊരു വിഭാഗം ആളുകളാണ്. രണ്ടു വിഷയത്തിലും സംസ്ഥാന സര്‍ക്കാരുകളോടു റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ നാൽപതോളം പെൺകുട്ടികളെ താൻ ലൗ ജിഹാദിൽ നിന്ന് രക്ഷപെടുത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി മുൻ എംഎൽഎ പിസി ജോർജ് രം ഗത്ത് എത്തി. ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലൈൻസ് ഫോർ സോഷ്യൽ ആക്ഷൻ (കാസ) നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് പിസി ജോർജ്ജിന്റെ വെളിപ്പെടുത്തൽ.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
What is Love Jihad? Everyone has the right to marry whomever they wish; NCM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X