ജയലളിത മരിച്ചു സത്യം തന്നെ.. പക്ഷേ വേണം ഈ 10 ചോദ്യങ്ങള്‍ക്ക് ഉത്തരം!!!
സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. 75 ദിവസങ്ങള്‍ക്ക് ശേഷം ഒരു അര്‍ധരാത്രി അവര്‍ മരിച്ചു എന്ന് ആശുപത്രി അധികൃതര്‍ പ്രസ്താവന ഇറക്കി. അതുവരെ അവര്‍ക്ക് എന്താണ് ആശുപത്രിയില്‍ സംഭവിച്ചത് എന്ന് ചോദിച്ചവര്‍ക്കൊന്നും മറുപടി കിട്ടിയില്ല.
Read Also: ജയലളിതയുടെ അച്ഛനാര്, പ്രണയങ്ങള്‍ എത്ര, ശോഭന്‍ ബാബു എന്ന ഭര്‍ത്താവ്, ആ കുട്ടി മകനോ മകളോ... ആളുകള്‍ക്ക് അറിയേണ്ടത് ഇതൊക്കെയാണ്!!!
കേന്ദ്രമന്ത്രിമാരും ഗവര്‍ണറും അടുത്ത ബന്ധുക്കളുമെല്ലാം അവരെ കാണാനെത്തി. ആര്‍ക്കും അനുമതി കിട്ടിയില്ല. എന്തായിരുന്നു ജയലളിതയ്ക്ക് അസുഖം. എന്ത് ചികിത്സയാണ് അവര്‍ക്ക് അപ്പോളോ ആശുപത്രിയില്‍ കിട്ടിയത്. നിഗൂഡമായ രോഗത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഒരുപാട് ഉയരുന്നുണ്ട്. ഉത്തരം വേണ്ട പത്ത് സംശയങ്ങള്‍ ഇതാ. നിങ്ങള്‍ക്കുമില്ലേ ഈ സംശയങ്ങള്‍?

എന്തുകൊണ്ട് ഈ ദുരൂഹത
ജയലളിതയുടെ മരണത്തിന് മുമ്പുള്ള ദിവസങ്ങളിലെ സംഭവങ്ങളില്‍ ദുരൂഹതയുണ്ട് എന്നാണ് ആരോപണം ഉയരുന്നത്. ജയയുടെ മരണം കൊലപതാകമാണെന്നോ മറ്റോ പറയുന്നവരുണ്ടാകാം. അതൊക്കെ കാലം തെളിയിക്കേണ്ട കാര്യമാണ്. പക്ഷേ അസ്വഭാവികതയുണ്ടെന്ന കാര്യം ആര്‍ക്കും നിഷേധിക്കാന്‍ പറ്റില്ല. ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടുന്നത് വരെ ഈ ദുരൂഹത തുടരുകയും ചെയ്യും.

എന്തായിരുന്നു ജയയുടെ അസുഖം
പനിയും നിര്‍ജലീകരണവും എന്ന് പറഞ്ഞാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് അവര്‍ക്ക് എന്ത് അസുഖമാണ് പിടിപെട്ടത്. കൃത്യമായ ഇടവേളകളില്‍ ജയലളിത മെഡിക്കല്‍ ചെക്കപ്പ് നടത്തിയിരുന്നതല്ലേ. എന്നിട്ടും കാര്യമായ ആരോഗ്യപ്രശ്നങ്ങളും ജയയ്ക്ക് ഉള്ളതായി റിപ്പോര്‍ട്ടില്ല. പിന്നെങ്ങനെയാണ് മരിക്കാന്‍ മാത്രമുള്ള ഒരു രോഗം അവര്‍ക്ക് പിടിപെട്ടത്.

ആരെയും കാണാന്‍ സമ്മതിച്ചില്ലല്ലോ
സെപ്തംബര്‍ 22 മുതല്‍ ഡിസംബര്‍ 4 വരെ 75 ദിവസങ്ങളാണ് ജയലളിത ആശുപത്രിയില്‍ കിടന്നത്. കേന്ദ്രമന്ത്രിമാരും സംസ്ഥാന ഗവര്‍ണറും രാഹുല്‍ ഗാന്ധിയും അടക്കം രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പലരും അപ്പോളോ ആശുപത്രിയില്‍ പറന്നെത്തി. എന്നാല്‍ ആരും ജയലളിതയെ കണ്ടില്ല. സംസ്ഥാന ഗവര്‍ണര്‍പോലും.

ബന്ധുക്കളെ കാണാന്‍ സമ്മതിക്കാത്തത്
ജയലളിതയുടെ സഹോദരന്റെ മകളായ ദീപയെ ഒരിക്കല്‍ പോലും ജയയെ കാണാന്‍ അനുവദിച്ചില്ലല്ലോ. ബന്ധുക്കളുമായി ജയലളിത ശത്രുതയിലായിരുന്നില്ല എന്ന് ദീപ തന്നെ പറഞ്ഞതാണ്. പക്ഷേ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ മാത്രമാണ് രക്തബന്ധമുള്ളവര്‍ പോലും ജയലളിതയെ കണ്ടത്. ജയലളിതയുടെ സഹോദരന്റെ മകള്‍ തന്നെയാണ് ഇതില്‍ ആക്ഷേപം ഉന്നയിച്ചത്.

ഒരു ഫോട്ടോ പോലും പുറത്ത് വിട്ടില്ലല്ലോ
അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈ രണ്ടര മാസത്തില്‍ ഒരിക്കല്‍പ്പോലും ജയലളിതയുടെ ഒരു ചിത്രം പുറത്ത് വിട്ടില്ല. ശശികലയ്ക്കല്ലാതെ മറ്റാര്‍ക്കും അവരെ കാണാനും പറ്റിയില്ല പോലും. ജയലളിതയുടെ വീഡിയോ പുറത്ത് വിടണമെന്ന് മുന്‍ മുഖ്യമന്ത്രി എം കരുണാനിധി പരസ്യമായി ആവശ്യപ്പെടുക വരെ ചെയ്തു.

സുഖം പ്രാപിക്കുന്നു എന്ന് പറഞ്ഞതല്ലേ
ജയലളിത ആരോഗ്യം വീണ്ടെടുക്കുന്നു എന്നും പതിവുപോലെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി എന്നുമാണ് എ ഐ എ ഡി എം കെ നേതാക്കള്‍ പറഞ്ഞത്. ഏതാനും ദിവസങ്ങള്‍ക്കകം ജയലളിത ആശുപത്രി വിടും എന്ന് വരെ അവര്‍ പറഞ്ഞു. ഇത് കള്ളമാണോ. അല്ല ഇത് സത്യമാണെങ്കില്‍ എങ്ങനെയാണ് രണ്ടു ദിവസത്തിന് ശേഷം പെട്ടെന്ന് ജയലളിത മരിക്കുന്നത്.

ആ ഹാര്‍ട്ട് അറ്റാക്കിന് പിന്നില്‍
ഡിസംബര്‍ നാലാം തീയതി ജയലളിതയ്ക്ക് ഉണ്ടായി എന്ന് പറയപ്പെടുന്ന ഹൃദയാഘാതം സത്യമായിട്ടും ഉണ്ടായത് തന്നെയാണോ. അതോ അണികളുടെ നിയന്ത്രണം വിടാതിരിക്കാനായി നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായി അവതരിപ്പിക്കപ്പെട്ടതാണോ ഇതും. ആരോഗ്യം വീണ്ടെടുത്തു എന്ന് പറഞ്ഞ ശേഷം പൊടുന്നനെ ഒരു ഹാര്‍ട്ട് അറ്റാക്ക് വാര്‍ത്തയും മരണ വാര്‍ത്തയും കേട്ടവരാണ് ചോദിക്കുന്നത്.

ആ ഒപ്പ് ജയലളിതയുടേത് തന്നെയാണോ
നിയമസഭ ഉപതെരഞ്ഞെടുപ്പ് സമയത്താണ് ജയലളിത സുഖം പ്രാപിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വിട്ടത്. എന്നാല്‍ അന്ന് പേപ്പറുകളില്‍ എന്തിനാണ് ജയലളിതയുടെ കയ്യൊപ്പ് പതിച്ചത്. പിന്നാലെ സുഖം പ്രാപിച്ചു എന്ന് പറഞ്ഞ് വന്ന പ്രസ്താവനയില്‍ കണ്ടത് ജയലളിതയുടെ ഒപ്പ് തന്നെയാണോ. പാര്‍ട്ടിനേതൃത്വവും ശശികലയും പറയുന്നത് ഇത് ജയലളിതയുടെ ഒപ്പാണ് എന്നാണ്. ഇതാണോ സത്യം.












Click it and Unblock the Notifications