കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യദ്രോഹികളെ വെടിവെച്ച്കൊല്ലും എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്; വിവാദ പ്രസ്താവനയുമായി ബിജെപി എംപി!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ രാജ്യ ദ്രോഹികളെ വെടിവെച്ചു കൊല്ലണം എന്ന് പറഞ്ഞതിനെ ന്യായീകരിച്ച് ദില്ലി ബിജെപി എംപി രമേഷ് ബിധുരി രംഗത്ത്. "രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്" എന്നാണ് രമേഷ് ബിധുരി പറഞ്ഞത്. ഈ പ്രസ്താവനയുടെ പേരിൽ അനുരാഗ് ഠാക്കൂറിനെ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

എന്നാൽ ഇപ്പോൾ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി വിജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് വിദ്വേഷ പ്രസംഗത്തെ അനുകൂലിച്ചുകൊണ്ട് ദില്ലി ബിജെപി എംപി തന്നെ രംഗത്തെത്തിയിരിക്കുന്നത്. 200 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്നത് സൌജന്യമാക്കിയ അരവിന്ദ് കെജ്രിവാള്‍ ഗവണ്‍മെന്‍റിന്റെ പ്രഖ്യാപനം സാധാരണ ജനങ്ങളെ സ്വാധീനിച്ചു എന്നും എംപി പറഞ്ഞു.

 Ramesh Bidhuri

കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെ ജനങ്ങളിലെത്തിക്കുന്നതില്‍ ബിജെപി പ്രവര്‍ത്തകര്‍ വിജയിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നു ആവുമായിരുന്നെന്നും ബിധുരി കൂട്ടിച്ചേർത്തു. ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുവനും ധ്രുവീകരണ ക്യാമ്പയിന്‍ നടത്തിയാണ് ബിജെപി മുന്നോട്ട് പോയിരുന്നത്. ഷഹീന്‍ ബാഗ് പ്രക്ഷോഭത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കാന്‍ അമിത് ഷാ അടക്കമുള്ള നേതാക്കള്‍ ശ്രമിച്ചിരുന്നു. വോട്ടെണ്ണലിന് തൊട്ട് മുമ്പ് വരെ ബിജെപിക്ക് പ്രതിക്ഷ ഉണ്ടായിരുന്നു. എന്നാൽ വോട്ടെണ്ണി തുടങ്ങിയ ആദ്യ നിമിഷം മുതൽ തന്നെ ആം ആദ്മി പാർട്ടയാണ് ലീഡി നിലനിർത്തുന്നത്.

English summary
"What's Wrong In Saying Traitors Should Be Shot?": BJP MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X