• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നികുതി അടക്കുന്നവര്‍ക്ക് തിരികെ ലഭിക്കുന്നതെന്ത്? എന്‍ഡിഎ സര്‍ക്കാരിന്റെ കഴിഞ്ഞകാല ബജറ്റുകള്‍!!

  • By Desk

ദില്ലി: കൊടുക്കല്‍ വാങ്ങലാണ് ഒരോ ബജറ്റും. എന്നാല്‍ പലപ്പോഴും കൊടുക്കുന്നതിന് അനുസരിച്ച് ലഭിക്കാറില്ല . നികുതി ദായകരുടെ കാര്യത്തില്‍ സംഭവിക്കുന്നതും ഇതാണ്. പീയുഷ് ഗോയല്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ ടാക്‌സ് അടക്കുന്നവര്‍ക്കായി നിരവധിക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. താഴെത്തട്ടിലുളളവര്‍ക്കും, ഇടത്തരക്കാരായ നികുതി ദായകര്‍ക്കായി പല കാര്യങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.

രാഹുൽ ഗാന്ധിയുടെ പകരക്കാരൻ ദക്ഷിണേന്ത്യയിൽ നിന്നും; ഉമ്മൻ ചാണ്ടിയോ കെസി വേണുഗോപാലോ?

5 ലക്ഷം രൂപ വരെ വരുമാനമുളളവരെ വരുമാന നികുതിയില്‍ നിന്നും ഒഴിവാക്കും, സറ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ( വരുമാന നികുതിയില്‍ രേഖകള്‍ ഇല്ലാതെ കുറവു വരുത്താന്‍ അനുവദനീയമായ തുക ) 5000 രൂപയായി കൂട്ടും, നോഷണല്‍ റെന്റ് ( രണ്ട് വീട് സ്വന്തമായി ഉളളവര്‍ക്ക് ചുമത്തുന്ന നികുതി) ഒഴിവാക്കല്‍, റ്റി. ഡി. എസ്. ത്രെഷ് ഹോള്‍ഡ് ലിമിറ്റ് കൂട്ടും എന്നീ പ്രഖ്യാപനങ്ങളാണ് ഗോയലിന്റെ ഇടക്കാല ബജറ്റില്‍ ഉണ്ടായത്. ദീര്‍ഘകാല മൂലധന നേട്ടം ലക്ഷ്യമാക്കി ഭവനസ്വത്ത് വില്‍പ്പനക്ക് നികുതി, രണ്ട് വീടുകളിക്ക് മേല്‍ നിക്ഷേപം തുടങ്ങിയ പ്രഖ്യാപനവും വന്നിരുന്നു.

ആദായനികുതി ഇളവ്

ആദായനികുതി ഇളവ്

ബജറ്റ് 2014- വ്യക്തിഗത ആദായ നികുതി ഇളവ് പരിധി 50,000 രൂപ ആക്കി ഉയര്‍ത്തി. 60 വയസിനു താഴെയുളള വ്യക്തിഗത വിഭാഗത്തിന് 2 ലക്ഷം രൂപയില്‍ നിന്നും 2.5 ലക്ഷം രൂപയായി നികുതി പരിധി. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരിധി 2.5 ല്‍നിന്നും 3 ലക്ഷം ആക്കി. നികുതിയില്ലാതെ നടത്താവുന്ന നിക്ഷേപം 1 ലക്ഷത്തില്‍നിന്നും 1.5 ആക്കി ഉയര്‍ത്തി. സ്വന്തം വരുമാനത്തിലൂടെ വീട് വാങ്ങുന്നവര്‍ എടുക്കുന്ന ലോണില്‍ പലിശ ഇളവ് ലഭിക്കുന്നതിനുളള തുക 1.5 ലക്ഷത്തില്‍നിന്നും 2 ലക്ഷമാക്കി. കിസാന്‍ വികാസ് പത്ര വീണ്ടും കൊണ്ടു വന്നു. ദേശിയ സമ്പാദ്യ പദ്ധതികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ.

ഇൻഷുറൻസിൽ

ഇൻഷുറൻസിൽ

ബജറ്റ് 2015- ആരോഗ്യ ഇന്‍ഷൂറന്‍സ് പ്രിമിയം കുറക്കുന്നതിനുളള പരിധി 15,000ല്‍ നിന്നും 25,000 ആക്കി ഉയര്‍ത്തി. മുതിര്‍ന്ന പൗരന്മാര്‍ക്കുളള പരിധി 20,000 ല്‍ നിന്നും 30,000 ആക്കി . ഈ പദ്ധയിയില്‍പ്പെടാത്ത മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മെഡിക്കല്‍ ചിലവുകളില്‍ നിന്നും 30,000 രൂപയുടെ ഇളവു നല്‍കും. ഈ വിഭാഗത്തിന്, കൂടുതല്‍ ഗൗരവമുളള രോഗങ്ങള്‍ക്ക് നല്കുന്ന ഇളവ് 60,000 ആയിരുന്നത് 80,000 ആക്കി. അംഗപരിമിതര്‍ക്ക് ചികിതിസാ ഇളവ് 25,000 ആക്കി. സുകന്യ സമൃദ്ധിയോജന നികുതി ഒഴിവാക്കി.

നികുതിയിൽ കുറവ്

നികുതിയിൽ കുറവ്

ബജറ്റ് 2016- 5 ലക്ഷം വരെ വരുമാനമുളളവര്‍ നല്‌കേണ്ട നികുതിയില്‍ കുറവു വരുത്താനായി സെക്ഷന്‍ 87 എ പ്രകാരമുളള നികുതി ഇളവ് പരിധി 2,000 ല്‍ നിന്നും 5000 ആക്കി. വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി, ഇളവ് ലഭിക്കാനുളള വാര്‍ഷിക വാടക പരിധി 60,000 രൂപയാക്കി ഉയര്‍ത്തി. നാഷണല്‍ പെന്‍ഷന്‍ സ്‌ക്കീം കൂടുതല്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായി വിരമിക്കല്‍ സമയത്ത് മൊത്തം അടവിന്റെ 40% വരെ തുക നികുതി നല്‍കാതെ പിന്‍വലിക്കാം. ഭവന വായപയിലും ഇളവുകള്‍ പ്രഖ്യാപിച്ചു.35 ലക്ഷം വരെ ഭവന വായ്പ എടുക്കുമ്പോള്‍ 50,000 രൂപ വരെ നികുതി ഇളവ് അനുവദിച്ചു. 50 ലക്ഷത്തിനുളളില്‍ ചിലവു വരുന്ന വീടുകള്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

 നികുതി 10%

നികുതി 10%

ബജറ്റ് 2017- രണ്ടര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ വരുമാനമുളളവരുടെ നികുതി നിരക്ക് 10% ല്‍ നിന്നും 10% ആയി കുറച്ചു. ഇതില്‍, 2.5 ലക്ഷം മുതല്‍ 3.5 ലക്ഷം വരെ വരുമാനമുളളവര്‍ക്ക് നികുതി 5,000 ല്‍ നിന്നും 2,500 ആക്കി കുറച്ചു. നേരത്തെ ഈ ആനുകൂല്യം 5 ലക്ഷം വരെ വരുമാനം ഉളളവര്‍ക്കും കട്ടിയിരുന്നു. ഇന്‍കം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നത് താമസിച്ചാല്‍ പരമാവധി പിഴ 10,000 ആക്കി. 50 ലക്ഷം മുതല്‍ 1 കോടി വരെ വാര്‍ഷിക വരുമാനമുളളവര്‍ നല്‍കേണ്ട നികുതിക്ക് 10% സര്‍ചാര്‍ജ്ജും ഏര്‍പ്പെടുത്തി.

 ബജറ്റ് 2018- നല്‍കുന്നതിനെക്കാള്‍ എടുക്കുന്നു

ബജറ്റ് 2018- നല്‍കുന്നതിനെക്കാള്‍ എടുക്കുന്നു

ജീവനക്കാരുടെ ശമ്പളവരുമാനത്തില്‍ നിന്നും 40,000 രൂപയുടെ നികുതി ഇളവ് (സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍) പ്രഖ്യാപിച്ചു. എന്നാല്‍ മെഡിക്കല്‍ റീ ഇംബോഴ്‌സ്‌മെന്റും, ടി.എ യും ഒഴിവാക്കി. ആദായ നികുതിയുടെ സെസ് 3% നിന്നും 4% ആക്കി. എല്ലാ നികുതി ദായകരും അടക്കേണ്ട നികുതി ഇതിലൂടെ വര്‍ദ്ധിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്കുളള ഇളവ് 30,000 ല്‍ നിന്നും 50,000 ആക്കി. ഇക്വിറ്റി ഓറിയന്റഡ് മ്യൂച്ചല്‍ ഫണ്ടുകളുടെ നികുതി നിരക്ക് 10% എന്ന തീരുമാനം എടുത്തു.

 പ്രതീക്ഷ വെക്കണോ

പ്രതീക്ഷ വെക്കണോ

ബജറ്റില്‍ നികുതി ഇളവുകള്‍ പ്രതീക്ഷിക്കാമോ എന്ന ചേദ്യത്തിന് മുന്‍ ആദായ നികുതി കമ്മീഷണര്‍ നല്‍കുന്ന ഉത്തരം ഇതാണ്- നികുതി കുറക്കേണ്ടതാണ്, ഒപ്പം അത് യുക്തിസഹമാക്കുകയും വേണം. ഐ. ടി, ജി.എസ്. ടി നിരക്കുകള്‍ ഇനിയും കുറക്കുന്നതിലെ റിസ്‌ക്ക് ഏറ്റെടുക്കുന്നത് നല്ലതിനാണെന്ന് സര്‍ക്കാരിന് തോന്നാം. കുറക്കുന്നതും ഒഴിവാക്കുന്നതും ഒപ്പം മെച്ചപ്പെടുത്തുന്നതും കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തിക മേഖലക്ക് കാരണമായേക്കാം.

മോദി സര്‍ക്കാരിന്റെ കഴിഞ്ഞ ബജറ്റുകള്‍ എത്രത്തോളം നികുതിദായക സൗഹാര്‍ദ്ദം ആയിരുന്നു എന്നു നോക്കാം.

English summary
What taxpayers get? Analyse NDA government's budget
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X