നാണംകെട്ട പാകിസ്താന്‍ മാനം രക്ഷിക്കാന്‍ കുല്‍ഭൂഷണെ കൊല്ലും? എന്നാല്‍ യുദ്ധം ഉറപ്പ്

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: കുല്‍ഭൂഷണ്‍ ജാദവിനെ തൂക്കിക്കൊല്ലാന്‍ വിധിച്ച പാകിസ്താന്‍ സൈനിക കോടതിയുടെ ഉത്തരവ് അന്താരാഷ്ട്ര നീതിന്യായ കോടതി സ്‌റ്റേ ചെയ്തിരിക്കുകയാണ്. പാകിസ്താന് അന്താരാഷ്ട്ര തലത്തില്‍ അടുത്ത കാലത്ത് കിട്ടിയ ഏറ്റവും വലിയ തിരിച്ചടിയാണിത്.

'സുരഭി എത്ര പേര്‍ക്ക് കിടന്നു കൊടുത്തിട്ടുണ്ട്?' ചോദിച്ചവന്റെ കരണക്കുറ്റിക്ക് പൊട്ടിച്ച് നടി

പാകിസ്താനെ ഇന്ത്യ വെറുതെ വിടില്ല; ഒന്നിന് പിറകെ ഒന്നായി അടി!! അടുത്തത് യുഎന്‍ രക്ഷാസമിതി

തൊടുന്നതെല്ലാം പിഴച്ച് മമ്മൂട്ടി, പയ്യംവള്ളി ചന്തുവില്‍ വേറെ നായകന്‍! മെഗാ സ്റ്റാര്‍ അല്പം വൈകി!!!

കേസില്‍ ഇത് അന്തിമ വിധിയൊന്നും അല്ല. പക്ഷേ ചാരവൃത്തി ആരോപിച്ച് പാകിസ്താന്‍ വിധിച്ച വധശിക്ഷ താത്കാലികമായി തടയപ്പെടുമ്പോള്‍ അത് പാകിസ്താന്റെ മാനം കെടുത്തിക്കളഞ്ഞു എന്ന് ഉറപ്പാണ്. അപ്പോള്‍ പാകിസ്താന്‍ എങ്ങനെ പ്രതികരിക്കും?

മാനം രക്ഷിക്കാന്‍ പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കൊല്ലാന്‍ പോലും മടിച്ചേക്കില്ല. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ എന്തായിരിക്കും സംഭവിക്കുക?

കുല്‍ഭൂഷനെ വധിക്കരുത്

പാകിസ്താന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ അന്തിമ വിധി വരും വരെ വധശിക്ഷയ്ക്ക് വിധേയനാക്കരുത് എന്നാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. എന്നാല്‍ ഇത് പാകിസ്താന്‍ അംഗീകരിക്കുമോ എന്നാണ് ചോദ്യം.

എല്ലാ വാദങ്ങളും തള്ളി

അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ പാകിസ്താന്‍ ഉന്നയിച്ച ഒട്ടുമിക്ക വാദങ്ങളും തള്ളപ്പെട്ടു എന്നതാണ് വസ്തുത. പാകിസ്താനെ ചൊടിപ്പിക്കാന്‍ ഇത് തന്നെ ധാരളമാണ്.

കേസിന്റെ കാര്യം

കുല്‍ഭൂഷണ്‍ ജാദവിന്റെ കേസ് രാജ്യന്തര കോടതി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു പാകിസ്താന്റെ നിലപാട്. എന്നാല്‍ കോടതി അത് നിഷ്‌കരുണം തള്ളിക്കളഞ്ഞു. വിയന്ന ഉടമ്പടി ലംഘനമല്ലെന്ന പാകിസ്താന്‍ വാദവും കോടതി തള്ളി.

അതുവരെ കൊല്ലരുത്

അന്തിമ വിധി വരുന്നതുവരെ വധശിക്ഷ നടപ്പിലാക്കരുത് എന്നാണ് അന്താരാഷ്ട്ര കോടതിയുടെ നിര്‍ദ്ദേശം. പാകിസ്താനിലെ തന്നെ സ്വതന്ത്ര കോടതിയില്‍ പുനര്‍ വിചാരണ നടത്തണം എന്നും നിര്‍ദ്ദേശമുണ്ട്.

പാകിസ്താന്‍ കേള്‍ക്കുമോ?

തങ്ങള്‍ ഉന്നയിച്ച എല്ലാ വാദമുഖങ്ങളും തള്ളിയ അന്താരാഷ്ട്ര കോടതിയുടെ വിധി പാകിസ്താന്‍ അംഗീകരിക്കുമോ എന്നതാണ് സുപ്രധാന ചോദ്യം. അങ്ങനെ ഉണ്ടായില്ലെങ്കില്‍ പിന്നെ എന്തായിരിക്കും നടക്കുക?

കുല്‍ഭൂഷണ്‍ ജാദവിനെ കൊന്നാല്‍

നാണക്കേട് മാറ്റാന്‍ ഒരുപക്ഷേ പാകിസ്താന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പിലാക്കാന്‍ പോലും മടിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അന്താരാഷ്ട്ര സമൂഹത്തില്‍ ഒറ്റപ്പെട്ടേക്കാനുള്ള സാധ്യതകളും ഏറെയാണ്.

യുദ്ധം ഉറപ്പ്

അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ് മറികടന്ന് കുല്‍ഭൂഷണ്‍ ജാദവിനെ വധിച്ചാല്‍ ഇന്ത്യ കൈയ്യും കെട്ടി നോക്കി നില്‍ക്കില്ല. അതിര്‍ത്തി ഇപ്പോള്‍ തന്നെ സംഘര്‍ഷ ഭരിതമാണ്. ഇന്ത്യകൂടി തിരിച്ചടിയ്ക്കാന്‍ തുടങ്ങിയാല്‍ യുദ്ധം ഉറപ്പാണ്.

ചൈനയുടെ പിന്തുണ

കുല്‍ഭൂഷണ്‍ കേസില്‍ പാകിസ്താന് ലഭിക്കാന്‍ സാധ്യതയുള്ളത് ചൈനയുടെ പിന്തുണ മാത്രമാണ്. നേരത്തെ ദക്ഷിണ ചൈന കടല്‍ സംബന്ധിച്ച അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ വിധി നിഷേധിച്ച് രംഗത്തെത്തിയവരാണ് ചൈന.

English summary
What will Pakistan do in Kulbhushan Yadav Case after ICJ stay.
Please Wait while comments are loading...