Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാൽ രാജ്യത്തിന് വേണ്ടി എന്ത് ചെയും ? ദീപാവലി വിരുന്നിൽ അതിഥിയുടെ ചോദ്യം വൈറൽ

രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാൽ രാജ്യത്തിന് വേണ്ടി എന്ത് ചെയും ? ദീപാവലി വിരുന്നിൽ അതിഥിയുടെ ചോദ്യം വൈറൽ

കഴിഞ്ഞ വെള്ളിയാഴ്ച മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾക്ക് ദീപാവലി അത്താഴം നൽകി. ഡൽഹിയിൽ വെയ്ച്ചായിരുന്നു ദീപാവലി അത്താഴ സൽക്കാരം നടന്നത്.
തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ ഒരു സ്‌കൂളിൽ നിന്നുമുളള ഒരു സംഘത്തിന് വേണ്ടിയാണ് ഇദ്ദേഹം ഡൽഹിയിൽ അത്താഴ വിരുന്ന് ഒരുക്കിയത്.

rahul

തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ഈ വർഷം ആദ്യം രാഹുൽ ഗാന്ധി തമിഴ്‌നാട്ടിലെ മുളകുമൂട് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്‌കൂൾ സന്ദർശിച്ചിരുന്നു. അത്താഴ വിരുന്നിന്റെ വീഡിയോ അദ്ദേഹം തന്റെ ട്വീറ്ററിലൂടെ പങ്കുവയ്ച്ചു. സ്കൂൾ കുട്ടികളുമായുളള ആശയ വിനിമയത്തിന്റെ വീഡിയോയാണ് അദ്ദേഹം പങ്കുവെയ്ച്ചത്.

ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി എഴുതിയത് ഇങ്ങനെ "സ്കൂൾ സംഘത്തിന്റെ സന്ദർശനം ദീപാവലിയെ കൂടുതൽ സവിശേഷമാക്കി. ഇത്തരത്തിലുളള ഒത്തുചേരലുകളാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി. അത് നമ്മൾ സംരക്ഷിക്കണം." രാഹുൽ ഗാന്ധി പറഞ്ഞു.

അദ്ദേഹം ട്വിറ്ററിൽ പങ്കുവെയ്ച്ച ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ, അദ്ദേഹത്തിന്റെ അത്താഴത്തിൽ പങ്കാളിയായ ഒരു അതിഥി രാഹുൽ ഗാന്ധിയോട് ചോദിക്കുന്നത് ഇങ്ങനെയാണ്, " നിങ്ങൾ ഞങ്ങളുടെ പ്രധാനമന്ത്രിയായാലുടൻ നിങ്ങൾ പ്രസിദ്ധീകരിക്കുന്ന ആദ്യത്തെ സർക്കാർ ഉത്തരവ് എന്തായിരിക്കും?"

ന്യൂഡൽഹിയിലെ രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക വസതിയിൽ വെയ്ച്ചായിരുന്നു അതികൻുമായുളള വിരുന്ന് സൽക്കാരവും ആശയ വിനിമയവും. 'ചോലെ ഭാതുരെ' എന്ന ആഹാരം നൽകിയാണ് ഇവരെ രാഹുൽ സൽക്കരിച്ചത്.

അതേസമയം, അത്താഴ വിരുന്ന് വീഡിയോയുടെ മറ്റൊരു ഭാഗത്ത്, പങ്കെടുത്തവരിൽ ഒരാൾ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കർഷക പ്രക്ഷോഭത്തിന് നൽകിയ പിന്തുണയെ അഭിനന്ദിച്ച് സംസാരിച്ചു. വീഡിയോയിൽ അദ്ദേഹം പറഞ്ഞതിങ്ങനെ. "ഇത് ശരിക്കും ജനങ്ങളുമായുള്ള നിങ്ങളുടെ ഐക്യം കാണിക്കുകയായിരുന്നു," പങ്കെടുത്തയാൾ കൂട്ടിച്ചേർക്കുന്നു.

എന്നാൽ, കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി അതിഥികളോട് സംസാരിക്കുകയും അവർക്കൊപ്പം കൈയടിക്കുകയും പാടുകയും ചെയ്തു, "ഞങ്ങൾ നിങ്ങൾക്ക് ദീപാവലി ആശംസിക്കുന്നുവെന്നും പ്രിയങ്ക അവരോട് പറഞ്ഞു.

അതേസമയം, ഈ വർഷം ആദ്യം പ്രചാരണത്തിനിടെ രാഹുൽ ഗാന്ധി പുഷ്-അപ്പ് ചെയ്യുന്നതിന്റെ ഫോട്ടോ എടുത്ത അതേ സ്‌കൂളാണ് മുളകുമൂടിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി. വിദ്യാർത്ഥികളുമായുള്ള ആശയവിനിമയത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അന്ന് വ്യാപകമായി പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+