അർണബുമായുള്ള വാട്സ് ആപ്പ് ചാറ്റുകൾ പുറത്തായി; തൊട്ട് പിന്നാലെ മുൻ ബാർക്ക് സിഇഒ ഐസിയുവിൽ
ദില്ലി; ടിആർപി തട്ടിപ്പുകേസിൽ അറസ്റ്റിലായ ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ (ബാർക്ക് ) മുൻ സിഇഒ പാർത്തോ ദാസ് ഗുപ് ത ആശുപത്രിയിൽ.വെള്ളിയാഴ്ച രാത്രിയോടെയാണ് ദാസ് ഗുപ് തയെ ജെജെ ആശുപത്രിയിലേക്ക് മാറ്റിയത് . രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞത് മൂലമുണ്ടായ പ്രശ് നങ്ങ ളെ തുടർന്നാണ് ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.

ടിആർപി തട്ടിപ്പ് കേസിൽ റിപബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമിയും പാർത്തോസ് ദാസ് ഗുപ്തയും തമ്മിലുള്ള വാട്സ് ആപ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം നിലവിൽ അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് പോലീസ് വ്യക്തമാക്കി. അർണബും ദാസ് ഗുപ്തയും തമ്മിലുള്ള 500 പേജോളം വരുന്ന വാട്സ് ആപ് ചാറ്റുകളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ടിആർപി തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസമാണ് ദാസ് ഗുപ്തയെ പോലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 31 ന് പോലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് നവി മുംബൈയിൽ തലോജ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. കേസിൽ ദാസ് ഗുപ്തയ്ക്ക് മുംബൈ കോടതിയും ജാമ്യം നിഷേധിച്ചിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന ചാറ്റുകളിൽ നിന്ന് അർണബും ദാസ്ഗുപ്തയും പരസ്പരം സഹായം ഉറപ്പ് നൽകിയതായി വ്യക്തമാണ്.2017 ജൂലൈയിലെ ചാറ്റുകളിലൊന്നില്‍ ദാസ് ഗുപ്ത ഗോസ്വാമിയ്ക്ക് എക്‌സ്‌ക്ലൂസീവ് ടിആര്‍പി ഡേറ്റ അയച്ച് കൊടുത്തതായി കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക് ടിവിയുടെ രണ്ട് ചാനലുകള്‍ക്കായി വാര്‍ത്താ വിഭാഗത്തില്‍ ഏറ്റവും ഉയര്‍ന്ന ടിആര്‍പി കാണിക്കാൻ അർണാബ് ഗോസ്വാമി ദാസ് ഗുപ്തയ്ക്ക് പണം നൽകിയിട്ടുണ്ടെന്ന് പോലീസ് ആരോപിക്കുന്നു. അതേസമയം കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ചേർത്തിരിക്കുന്ന വാട്സ് ആപ് സംഭാഷണങ്ങളുടെ കൂട്ടത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications