കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു.

  • By Akhila
Google Oneindia Malayalam News

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മോര്‍ഫ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിനെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ മൃതേശ്വര്‍ ജില്ലയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് അറസ്റ്റിലായത്.

ദി ബാള്‍സ് ബോയ്‌സ് എന്ന വാട്‌സപ് ഗ്രൂപ് അഡ്മിന്‍ കൃഷ്ണ സന്നധമ്മ നായിക് എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് നരേന്ദ്രമോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം വ്യാജ വിവരങ്ങള്‍ കെട്ടിചമച്ച് വാട്‌സപ് ഗ്രൂപ്പ് അഡ്മിന്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചത്.

modi

നരേന്ദ്രമോദിയുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ചിത്രം പ്രചരിപ്പിച്ചതില്‍ ആനന്ദ് മഞ്ജുനാഥ് നായിക് എന്നയാളാണ് പോലീസിന് പരാതി നല്‍കിയത്. കേസില്‍ മറ്റൊരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. മറ്റൊരാള്‍ക്കായി അന്വേഷണം നടക്കുന്നുണ്ട്.

ഒട്ടേറെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളും ന്യൂസ് യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്തി പ്രചരിപ്പിക്കുന്നുണ്ട്. കര്‍ണാടകയില്‍ ഇത്തരത്തില്‍ ഒരു സംഭവത്തില്‍ ഗ്രൂപ്പ് അഡ്മിന്‍ അറസ്റ്റിലാകുന്നത് ഇത് ആദ്യമായാണ്.

English summary
WhatsApp group administrator held for derogatory posts on PM Modi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X