കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാടസ്ആപ് ഇന്ത്യ തലവൻ രാജിവെച്ചു; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും സ്ഥാനം ഒഴിഞ്ഞു

Google Oneindia Malayalam News

ന്യൂഡൽഹി: വാട്സ്ആപ്പ് ഇന്ത്യയുടെ സിഇഒ അഭിജിത് ബോസും മെറ്റാ ഇന്ത്യ പബ്ലിക് പോളിസി തലവൻ രാജീവ് അഗർവാളും രാജിവെച്ചു. രണ്ടാഴ്ച മുൻപ് മെറ്റാ ഇന്ത്യാ മേധാവി അജിത്ത് മോഹനും രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവരുടെ രാജി. മറ്റു അവസരങ്ങൾ കണ്ടെത്താനായാണ് രാജീവ അഗർവാൾ കമ്പനി വിട്ടതെന്നും അദ്ദേഹത്തിന് ആശംസകൾ നേരുന്നുവെന്നും മെറ്റ പറഞ്ഞു.

കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സിഇഒയായ അഭിജിത് ബോസിനു വാട്സ്ആപ്പ് സിഇഒ വിൽ കാത്കാർട്ട് ആശംസകൾ അറിയിച്ചു. പുതിയ സർവീസുകൾ തുടങ്ങാൻ അദ്ദേഹത്തിന്റെ സേവനം ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഒരുപാട് ആളുകൾക്കും വ്യവസായ സംരംഭങ്ങൾക്കും വാട്സ്ആപ്പിന്റെ സേവനം ഗുണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp new

അതേസമയം, മെറ്റയുടെ ഇന്ത്യയിലെ എല്ലാ പ്ലാറ്റ്‌ഫോമുകളിലെയും പബ്ലിക് പോളിസി ഡയറക്ടറായി ശിവ്‌നാഥ് തുക്രാലിനെ നിയമിച്ചതായും കമ്പനി അറിയിച്ചു.

English summary
WhatsApp India head Abhijit Bose resigned and Meta's head of public policy has also stepped down
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X