കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും പേടിയ്ക്കണ്ട... വാട്‌സ് ആപ്പിന് പൈസ മുടക്കേണ്ടി വരില്ല!!!

Google Oneindia Malayalam News

ദില്ലി: ഇപ്പോള്‍ വാട്‌സ് ആപ്പിന്റെ കാലമാണ്. ആശയ വിനിമയത്തിന് എസ്എംഎസ്സുകള്‍ ഉപയോഗിയ്ക്കുന്ന ശീലം മിക്കവാറും എല്ലാവരും ഉപേക്ഷിച്ചിരിയ്ക്കുന്നു. ഇന്റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ സൗജന്യമായി വാട്‌സ് ആപ്പ് മെസേജ് അയക്കാനുള്ള സൗകര്യമുളളപ്പോള്‍ ആരെങ്കിലും പണം മുടക്കി എസ്എംഎസ് അയക്കുമോ?

എന്നാല്‍ വാട്‌സ് ആപ്പ് ഉപയോഗിയ്ക്കാനും പണം കൊടുക്കേണ്ടി വന്നാലോ? ഉപഭോക്താക്കള്‍ ശരിയ്ക്കും ഞെട്ടിയിരുന്നു. കാരണം കമ്പനിയുടെ ഔദ്യോഗിക ബ്ലോഗിലൂടെയാണ് ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം അറിയിച്ചത്.

പക്ഷേ പേടിയ്‌ക്കേണ്ട... തത്കാലം വാട്‌സ് ആപ്പിന് പണം മുടക്കേണ്ടതില്ല. അത്തരം ഒരു നീക്കത്തില്‍ നിന്ന് കമ്പനി തന്നെ പിന്‍മാറി.

നൂറ് കോടി ഉപഭോക്താക്കള്‍

നൂറ് കോടി ഉപഭോക്താക്കള്‍

ലോകമെമ്പാടും വാട്‌സ് ആപ്പ് ഉപയോഗിയ്ക്കുന്ന നൂറ് കോടിയിലധികം ആളുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ആശയ വിനിമയ സംവിധാനങ്ങളിലൊന്നായി വാട്‌സ് ആപ്പ് മാറിക്കഴിഞ്ഞിരിയ്ക്കുന്നു.

 സൗജന്യം.. സൗജന്യം

സൗജന്യം.. സൗജന്യം

വാട്‌സ് ആപ്പ് തുടങ്ങിയപ്പോള്‍ മുതല്‍ സൗജന്യമായിരുന്നു. മികച്ച സേവനം കൂടി ആയതോടെ ആളുകള്‍ ശരിയ്ക്കും ഓടിക്കൂടുകയായിരുന്നു.

വരിസംഖ്യയോ

വരിസംഖ്യയോ

ആദ്യ വര്‍ഷം സൗജന്യ സേവനം. അതിന് ശേഷം വരിസംഖ്യ ഏര്‍പ്പെടുത്തുക- ഇതായിരുന്നു കമ്പനി ഉദ്ദേശിച്ചിരുന്നത്.

വര്‍ഷം ഒരു ഡോളര്‍

വര്‍ഷം ഒരു ഡോളര്‍

അത്ര വലിയ വരിസംഖ്യ ഒന്നും അല്ല വാട്‌സ് ആപ്പ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. വെറും ഒരു ഡോളര്‍ മാത്രം. ഇപ്പോഴത്തെ നിരക്കില്‍ വെറും 67.63 രൂപ മാത്രം.

ചിലര്‍ക്ക് മാത്രം

ചിലര്‍ക്ക് മാത്രം

ചില ഉപഭോക്താക്കള്‍ക്ക് മാത്രമായി ഇത്തരം ഒരു വരി സംഖ്യ കമ്പനി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ അത് അത്ര ഗുണകരമല്ലെന്ന് കണ്ടെത്തിയതോടെയാണ് സമ്പൂര്‍ണ സൗജന്യ സേവനവുമായി രംഗത്തെത്തുന്നത്.

ചെലവ് എങ്ങനെ?

ചെലവ് എങ്ങനെ?

നൂറ് കോടി ഉപഭോക്താക്കള്‍ക്ക് സൗജന്യ സേവനം നല്‍കുമ്പോള്‍ അതിന്റെ ചെലവ് എങ്ങനെ കണ്ടെത്തും എന്നതല്ലെ പ്രധാന ചോദ്യം. ഇത്തരം ഒരു ചോദ്യം കുറേ നാളായി കേള്‍ക്കുന്നു.

പരസ്യം വരുമോ?

പരസ്യം വരുമോ?

പല മെസഞ്ചര്‍ ആപ്പുകളുടേയും പ്രശ്‌നം ബുദ്ധിമുട്ടിയ്ക്കുന്ന പരസ്യങ്ങളാണ്. ഇനി വാട്‌സ് ആപ്പിലും പരസ്യ വരുമോ? ഇല്ലേയില്ലെന്നാണ് കമ്പനിയുടെ ഉത്തരം.

ടെക്സ്റ്റ് മെസേജ് മാറും?

ടെക്സ്റ്റ് മെസേജ് മാറും?

2016 ല്‍ വാട്‌സ് ആപ്പ് ചില പരീക്ഷണങ്ങള്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് മെസേജുകളും ഫോണ്‍കോളുകളും ഒക്കെ മാറ്റി പുതിയ ചില തന്ത്രങ്ങളാണ് വരികയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
Global instant messaging behemoth WhatsApp on Monday said it will waive its annual subscription fee over the next several weeks as it has not worked well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X