കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ലക്ഷ്മണ രേഖയെക്കുറിച്ച് ഓര്‍മ്മിക്കണം: എന്‍വി രമണ

Google Oneindia Malayalam News

ന്യൂദല്‍ഹി: ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ ലക്ഷ്മണ രേഖയെക്കുറിച്ച് ഓര്‍മ്മിക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ജനാധിപത്യത്തിന്റെ മൂന്ന് തൂണുകള്‍ക്കിടയില്‍ അധികാര വിഭജനം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും എന്‍ വി രമണ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടന മൂന്ന് തൂണുകള്‍ക്കിടയിലുള്ള അധികാര വിഭജനം നല്‍കുന്നു. മൂന്ന് അവയവങ്ങള്‍ തമ്മിലുള്ള യോജിപ്പുള്ള പ്രവര്‍ത്തനം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. നമ്മുടെ കടമ നിര്‍വഹിക്കുമ്പോള്‍ നമ്മള്‍ ലക്ഷ്മണ്‍ രേഖയെ ഓര്‍ക്കണം, അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിയുടെ ഭാഗത്ത് നിന്ന് വിധികള്‍ ഉണ്ടായിട്ടും സര്‍ക്കാരുകള്‍ ബോധപൂര്‍വമായ നിഷ്‌ക്രിയത്വം കാണിക്കുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് നല്ലതല്ലെന്നും അദ്ദേഹം പറഞ്ഞു.

nv ramana

പൊതുതാല്‍പ്പര്യ വ്യവഹാരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും എന്‍ വി രമണ തന്റെ ആശങ്ക രേഖപ്പെടുത്തി. പൊതുതാല്‍പര്യ ഹര്‍ജികള്‍ ഇപ്പോള്‍ 'വ്യക്തിഗത താല്‍പ്പര്യ വ്യവഹാരം' ആയി മാറിയിരിക്കുന്നു എന്നും അവ വ്യക്തിഗത വിഷയങ്ങള്‍ പരിഹരിക്കാന്‍ ഉപയോഗിക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹൈക്കോടതി ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോട് എന്‍ വി രമണ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഒഴിവുകളില്‍ നിയമിക്കേണ്ടവരുടെ പേരുകള്‍ എത്രയും വേഗം അയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒട്ടേറെ ഹൈക്കോടതികള്‍ സഹകരിച്ചതിന്റെ ഫലമായി ഒരു വര്‍ഷത്തിനിടെ 126 ഒഴിവുകളാണ് നികത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി'മാഡം ധൈര്യമായിരിക്കൂ.. നമ്മള്‍ വിജയിക്കും,ഒരുപാട് തെളിവുകളുണ്ട്'; പൊലീസ് ആത്മവിശ്വാസത്തിലാണെന്ന് ഭാഗ്യലക്ഷ്മി

ഹൈക്കോടതികളിലെ 1,104 ജഡ്ജിമാരുടെ തസ്തികകളില്‍ 387 എണ്ണം ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 10 പുതിയ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ കൂടാതെ ഒമ്പത് പുതിയ ജഡ്ജിമാരെയും സുപ്രീം കോടതിയില്‍ ഒറ്റയടിക്ക് നിയമിച്ചെന്ന് തന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഉറപ്പാക്കിയ കാര്യവും ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു. ജസ്റ്റിസുമാരായ യു യു ലളിത്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

ജില്ലാ കോടതികള്‍ക്കുള്ള ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ വികസനം, ജില്ലാ കോടതികളുടെ ഐടി ആവശ്യങ്ങള്‍ക്കായി കമ്പ്യൂട്ടര്‍ ഉദ്യോഗസ്ഥരുടെ സ്ഥിരം കേഡര്‍, ഉത്തരവുകളും വിധിന്യായങ്ങളും ഇമെയിലിലൂടെ എല്ലാ പങ്കാളികള്‍ക്കും കൈമാറുക, വേഗത്തിലുള്ള തീര്‍പ്പാക്കലിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം നടക്കുന്നത്. 1953 നവംബറിലാണ് ആദ്യത്തെ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനം നടന്നത്.

Recommended Video

cmsvideo
18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

ഹലാമതി ഹബീബോ... കലക്കന്‍ ചിത്രങ്ങളുമായി മാളവിക

English summary
When fulfilling constitutional duties one should keep in mind the Lakshmana Rekha: NV Ramana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X