കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷരം മാറി ട്വീറ്റ് ചെയ്ത മുഖ്യമന്ത്രി പുലിവാല്‍ പിടിച്ചു, സോഷ്യല്‍ മീഡിയ കളിയാക്കി കൊന്നു...

ചൈനീസ് പ്രതിനിധി സംഘത്തിനോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് സിദ്ധരാമയ്യ എഴുതിയ വാചകത്തിലെ അക്ഷരപ്പിശകാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

  • By Afeef Musthafa
Google Oneindia Malayalam News

ബംഗളൂരു: ഇനി മുതല്‍ രണ്ടുവട്ടം പരിശോധിച്ച ശേഷമേ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ട്വീറ്റ് ചെയ്യുകയുള്ളു. അത്രയേറെ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഒരു ട്വീറ്റിന്റെ പേരില്‍ സിദ്ധരാമയ്യയ്ക്ക് നേരിടേണ്ടി വന്നത്. ചൈനീസ് പ്രതിനിധി സംഘത്തിനോടൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്ത് സിദ്ധരാമയ്യ എഴുതിയ വാചകത്തിലെ അക്ഷരപ്പിശകാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ നിന്നുള്ള അംഗത്തെ 'സിയാച്ചിനില്‍' നിന്നുള്ള പ്രതിനിധിയെന്നാണ് സിദ്ധരാമയ്യ വിശേഷിപ്പിച്ചത്. ബംഗളൂരു നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ സംബന്ധിച്ച് 'സിയാച്ചിനില്‍' നിന്നുള്ള ചൈനീസ് പ്രതിനിധിയുമായി ചര്‍ച്ച ചെയ്‌തെന്നായിരുന്നു കര്‍ണ്ണാടക മുഖ്യമന്ത്രിയുടെ ട്വീറ്റ്.

എഴുതിയത് സിയാച്ചിന്‍

എഴുതിയത് സിയാച്ചിന്‍

ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യ എന്നാണ് മുഖ്യമന്ത്രിയുടെ ട്വീറ്റില്‍ ഉദ്ദേശിച്ച സ്ഥലം. പക്ഷേ അബദ്ധവശാല്‍ സിയാച്ചിന്‍ എന്നാണ് ട്വീറ്റില്‍ എഴുതിയത്.

സിയാച്ചിന്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി

സിയാച്ചിന്‍ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി

സ്‌പൈസി ഭക്ഷണ വിഭവങ്ങളുടെ പേരില്‍ അറിയപ്പെടുന്ന ചൈനയിലെ പ്രദേശമാണ് സിച്ചുവാന്‍. എന്നാല്‍ ഇന്ത്യ-പാകിസ്ഥാന്‍ നിയന്ത്രണ രേഖയുടെ ഭാഗത്ത് വരുന്ന സ്ഥലമാണ് സിയാച്ചിന്‍. ഹിമാലയന്‍ മലനിരകളടങ്ങിയ സിയാച്ചിന്‍ അതീവസുരക്ഷാ മേഖലയാണ്. പാകിസ്ഥാന്‍ അക്രമണത്തെ ചെറുക്കാനായി നിരവധി സൈനികരാണ് ശൈത്യമേഖലയായ സിയാച്ചിനില്‍ കാവല്‍ നില്‍ക്കുന്നത്.

കളിയാക്കി സോഷ്യല്‍ മീഡിയ

കളിയാക്കി സോഷ്യല്‍ മീഡിയ

മുഖ്യമന്ത്രിക്ക് സിയാച്ചിന്‍ എവിടെയാണെന്നറിയില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിച്ചത്. നിരവധി വിമര്‍ശനങ്ങളും ട്രോളുകളുമാണ് സിദ്ധരാമയ്യയ്ക്ക് സംഭവിച്ച അക്ഷരപ്പിശകില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

പക്ഷേ, ഇപ്പോള്‍ ട്വീറ്റ് കാണാനില്ല

പക്ഷേ, ഇപ്പോള്‍ ട്വീറ്റ് കാണാനില്ല

സിദ്ധരാമയ്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടായ സിഎം ഓഫ് കര്‍ണ്ണാടക എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ സംഭവിച്ച അക്ഷരപ്പിശകിന്റെ സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അബദ്ധം തിരിച്ചറിഞ്ഞതിന് ശേഷം ഈ ട്വീറ്റ് അദ്ദേഹത്തിന്റെ അക്കൗണ്ടില്‍ നിന്നും അപ്രത്യക്ഷമായി.

English summary
A tweet from the Karnataka chief minister's account misspelt a tricky word.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X