• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വേണ്ടി ഇറങ്ങുമോ? മുംതാസ് നല്‍കിയ മറുപടി ഇങ്ങനെ... പുതിയ മാറ്റം പ്രതീക്ഷിച്ച് നേതാക്കള്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ശക്തരായ നേതാക്കളില്ലാത്തതാണ് ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിടുന്ന വെല്ലുവിളി. ഒന്നിലധികം നേതാക്കള്‍ തമ്മിലുള്ള ഗ്രൂപ്പിസവും കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്ത് ഇതില്‍ ആദ്യ ഗണത്തിലാണ് വരിക. മുന്നില്‍ നിന്ന് നയിക്കാന്‍ ശക്തന്‍ ഇല്ലാത്ത അവസ്ഥ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പോലുള്ള ശക്തര്‍ ബിജെപിക്ക് വേണ്ടി കളത്തിലിങ്ങുന്ന സംസ്ഥാനമായതു കൊണ്ട് തുല്യനായ എതിരാളിയെ മുന്നോട്ട് വെക്കാന്‍ കോണ്‍ഗ്രസിന് സാധിക്കിന്നില്ല. ഈ ഘട്ടത്തിലാണ് മുംതാസ് പട്ടേലിന്റെ വരവ് ചര്‍ച്ചയാകുന്നത്...

1

അന്തരിച്ച കോണ്‍ഗ്രസ് മുന്‍ നേതാവ് അഹമ്മദ് പട്ടേലിന്റെ മകളാണ് മുംതാസ് പട്ടേല്‍. ഗുജറാത്തില്‍ നിന്ന് തേരോട്ടം തുടങ്ങി ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ അണിയറ നീക്കങ്ങള്‍ക്ക് ഒരുകാലത്ത് ചുക്കാന്‍ പിടിച്ച നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ അദ്ദേഹം അറിയാതെ ഒരു നീക്കവും കോണ്‍ഗ്രസ് നടത്തിയിരുന്നില്ല.

2

സോണിയ ഗാന്ധിയുമായും നെഹ്രു കുടുംബവുമായും അടുത്ത സൗഹൃദം ഇപ്പോഴും അഹമ്മദ് പട്ടേലിന്റെ കുടുംബത്തിനുണ്ട്. അതുകൊണ്ടുതന്നെ ഗുജറാത്തില്‍ പട്ടേലിന്റെ കുടുംബം രാഷ്ട്രീയത്തില്‍ മുന്നില്‍ നില്‍ക്കണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍ അഹമ്മദ് പട്ടേലിന്റെ വിയോഗ ശേഷമാണ് ഇതിനുള്ള സാഹചര്യം ഒരുങ്ങുന്നത്.

3

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ മകള്‍ മുംതാസ് പട്ടേല്‍ കോണ്‍ഗ്രസിന് വേണ്ടി മല്‍സരിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ അവര്‍ മല്‍സരിച്ചില്ല. ബറുച്ച് മണ്ഡലത്തിലായിരുന്നു മുംതാസിന് വോട്ട്. ശേഷം മാധ്യമങ്ങളെ കണ്ട അവര്‍ രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന നല്‍കി. ഈ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചില്ലെന്നും എല്ലാം നിരീക്ഷിച്ച് മനസിലാക്കുകയാണെന്നും മുംതാസ് ചോദ്യങ്ങളോട് പ്രതികരിച്ചു.

4

ഒരു വേള ഞാന്‍ ജനമധ്യത്തിലിറങ്ങുമെന്നും മുംതാസ് പട്ടേല്‍ വ്യക്തമാക്കി. ഒരു വര്‍ഷം പിന്നിട്ടാല്‍ രാജ്യത്ത് നടക്കാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ അടുത്ത ചോദ്യം. ഒരു വര്‍ഷം കഴിഞ്ഞിട്ടില്ലേ, അപ്പോള്‍ നോക്കാമെന്നായിരുന്നു മുംതാസിന്റെ മറുപടി.

5

ഗുജറാത്തിലെ ജനങ്ങള്‍ മാറ്റം പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മാറണം എന്നാണ് ജനങ്ങളുടെ താല്‍പ്പര്യം. ബിജെപിക്കെതിരായ വികാരം ഗുജറാത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇത്തവണ നടക്കുന്നതെന്നും മുംതാസ് പട്ടേല്‍ പറഞ്ഞു. ഡിസംബര്‍ ഒന്നിനായിരുന്നു ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടം തിങ്കളാഴ്ചയാണ്. ഫലം എട്ടാം തിയ്യതി അറിയാം.

6

1976ല്‍ ബറുച്ച് ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാണ് അഹമ്മദ് പട്ടേല്‍ തന്റെ രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. അതിവേഗമായിരുന്നു അദ്ദേഹത്തിന്റെ പിന്നീടുള്ള വളര്‍ച്ച. 1985ല്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പാര്‍ലമെന്ററി കാര്യ സെക്രട്ടറിയായി. 1987ല്‍ സര്‍ദാര്‍ സരോവര്‍ പ്രൊജക്ടിന് വേണ്ടി നര്‍മദ മാനേജ്‌മെന്റ് അതോറിറ്റിയെ സഹായിച്ചതും പട്ടേലായിരുന്നു. പിന്നീട് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ സുപ്രധാന പദവികള്‍ വഹിച്ചു. സോണിയ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായി. 2020 നവംബറിലാണ് അഹമ്മദ് പട്ടേല്‍ മരിച്ചത്.

പെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യംപെട്രോള്‍ വില കുത്തനെ കുറയും; എണ്ണ വില 90ല്‍... വന്‍ പ്രഖ്യാപനത്തിന് കാതോര്‍ത്ത് രാജ്യം

English summary
When You Come To Politics? Ahmed Patel's daughter Mumtaz Patel Gives Clear Indication to Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X