• search

പേരെടുത്ത് പറയാതെ കോൺഗ്രസിനെ പരിഹസിച്ച് മോദി; വികസന ഫണ്ടുകളിൽ കൈയിട്ട് വാരുന്നതാര്?

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  മംഗളൂരു: കോൺഗ്രസ് സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദക്ഷിണ കർണാടകയിലെ ക്ഷേത്രനഗരമായ ധർമസ്ഥലയിൽ പൊതുയോഗത്തിൽ പ്രസംഗിക്കവെയാണ് ആരുടെയും പേരെടുത്ത് പറയാതെ രൂക്ഷ വിമർസനവുമായി മോദി രംഗത്തെത്തിയത്. കേന്ദ്രസർക്കാർ സാധാരണക്കാർക്കായി അനുവദിച്ചിരുന്ന ഒരോ രൂപയും ജനങ്ങളിലേക്കെത്തുമ്പോഴേക്കും 15 പൈസയാക്കി മാറ്റുന്ന 'കൈ' ആരുടേതായിരുന്നുവെന്നായിരുന്നു മോദിയുെട വിമർശനം.

  നാല് വയസ്സുകാരനും ഐസിസിന്റെ ഭീഷണി; ആരാണ് ആ കുട്ടി? കേട്ടാൽ ഞെട്ടും!

  മോഷണക്കേസിലെ മുഖ്യ സൂത്രധാരൻ റിയാലിറ്റി ഷോ താരം; നടത്തിയത് 12 മോഷണങ്ങൾ, സംഭവം ഇങ്ങനെ...

  നോട്ടു നിരോധനത്തോട് പ്രതിപക്ഷത്തിനുള്ള എതിർപ്പിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു അഴിമതി ചൂണ്ടികാട്ടിയുള്ള മോദിയുടെ പരാമർശം. ഇന്ത്യൻ സമ്പദ്‌ വ്യവസ്ഥയെ കറൻസിരഹിതമാക്കുന്നതിൽ നിർണായക പങ്കാണ് നോട്ട് നിരോധനം വഹിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ദില്ലിയിൽനിന്നും വികസനപ്രവർത്തനങ്ങൾക്കായി അനുവദിക്കപ്പെടുന്ന പണത്തിലെ ഓരോ രൂപയും ഗ്രാമങ്ങളിലേക്കെത്തുമ്പോഴേക്കും15 പൈസയായി കുറയുന്നു എന്ന് ഏറ്റുപറഞ്ഞ ഒരു പ്രധാനമന്ത്രി നമുക്കുണ്ടായിരുന്നെന്നും അദ്ദേഹം പേരെടുത്തു പറയാതെ കോൺഗ്രസിനെ പരിഹസിച്ചു.

  കൈയിട്ടുവാരുന്ന സർക്കാരല്ല

  കൈയിട്ടുവാരുന്ന സർക്കാരല്ല

  കേന്ദ്രസർക്കാർ അനുവദിക്കുന്ന ഫണ്ടുകളിലെ ഓരോ രൂപയും ഗ്രാമങ്ങളിലെത്തുമ്പോഴേക്കും 15 പൈസയായി കുറയുന്നതായി രാജീവ് ഗാന്ധിയായിരുന്നു ചൂണ്ടികാട്ടിയത്. ഇതുപോലുള്ള സർക്കാരല്ല തന്റേതെന്നാണ് മോദി വ്യക്തമാക്കിയത്.

  കറൻസി രഹിത ഇന്ത്യ

  കറൻസി രഹിത ഇന്ത്യ

  കുട്ടികൾക്ക് പണം കൂടുതലായി നൽകുന്നത് ദുരുപയോഗത്തിന് കാരണമാകും. അതുകൊണ്ട് തന്നെ മാതാപിതാക്കൾപോലും ഇപ്പോൾ‌ പണം കറൻസി രൂപത്തിൽ നൽകുന്നില്ലെന്ന് പറഞ്ഞ മോദി, ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കറൻസിരഹിതമാക്കുന്നതിന് നോട്ട് നിരോധനം വലിയ പങ്കാണ് വഹിച്ചതെന്നും വ്യക്തമാക്കി.

  എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചു

  എല്ലാ ചോദ്യത്തിനും ഉത്തരം ലഭിച്ചു

  പാവപ്പെട്ടവും നിരക്ഷരരും ഒട്ടേറെയുള്ള രാജ്യത്ത് ഡിജിറ്റൽ പണമിടപാട് എത്രത്തോളം സാധ്യമാകുമെന്ന ചോദ്യം ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് എല്ലാ ചോദ്യങ്ങൾക്കും മറുപടി ലഭിച്ചിരിക്കുന്നുവെന്ന് സ്വാശ്രയ സംഘങ്ങളിലെ അംഗങ്ങൾക്ക് റുപേ കാർഡുകൾ വിതരം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി പറ‍ഞ്ഞു.

  ഡിജിറ്റൽ കറൻസി

  ഡിജിറ്റൽ കറൻസി

  ആദിമകാലം മുതലേ രൂപം മാറുന്നവയാണ് കറൻസികളെന്ന് മോദി പറഞ്ഞു. കൽ നാണയങ്ങളിൽനിന്ന് റബർ നാണയങ്ങളായും പിന്നീട് റബ്ബർ, വെള്ളി, സ്വർണ്ണ നാണയങ്ങളായി അവ രൂപം മാറി. പുതിയ കാലം ഡിജിറ്റൽ കറൻസിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  മഞ്ജുനാഥേശ്വര ക്ഷേത്രം സന്ദർശിച്ചു

  മഞ്ജുനാഥേശ്വര ക്ഷേത്രം സന്ദർശിച്ചു

  മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം ഹെലികോപ്റ്റർ മുഖാന്തിരമാണ് ധർമസ്ഥലയിലെത്തിയത്. ഇവിടെ മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ പ്രാർഥിച്ച ശേഷം പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

  English summary
  Prime Minister Narendra Modi on Sunday launched a veiled but scathing attack on the Congress over corruption in development funds, asking which was the "hand" that reduced every rupee to 15 paise before reaching its beneficiary.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more