കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകരുടെ അംബി; വില്ലനായി വന്ന് നായകനായി തിളങ്ങി, കേന്ദ്രമന്ത്രി വരെ എത്തിയ അംബരീഷിനെ പറ്റി...

Google Oneindia Malayalam News

ബെംഗളൂരു: അംബരീഷ് കന്നഡ ചലച്ചിത്ര താരം മാത്രമായിരുന്നില്ല. മികച്ച രാഷ്ട്രീയ നേതാവ് കൂടിയായിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് ശനിയാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി, ജനതാദളില്‍ ചേര്‍ന്ന്... വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ അംബരീഷ് കേന്ദ്രമന്ത്രിയായിരുന്നത് മാസങ്ങള്‍ മാത്രം.

രാജിവച്ച് ഒഴിയുകയായിരുന്നു മന്ത്രി പദവി. എണ്‍പതുകളിലെ മലയാളികളുടെ പ്രിയ നടി സുമലതയാണ് അംബരീഷിന്റെ ഭാര്യ. ഒട്ടേറെ കന്നഡ ചിത്രങ്ങളില്‍ വേഷമിട്ട അംബരീഷ് മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. അംബരീഷിന്റെ ജീവിതം ഇങ്ങനെ.....

മലയാളത്തിലും അംബരീഷ്

മലയാളത്തിലും അംബരീഷ്

കര്‍ണാടകയിലെ മദൂര്‍ ദൊഡരസിനക്കെരെയില്‍ 1952 മെയ് 29നാണ് അംബരീഷ് ജനിച്ചത്. എണ്‍പതുകളില്‍ തിളങ്ങി നിന്ന ജനപ്രിയ നായകനായിരുന്നു ഇദ്ദേഹം. സിനിമയില്‍ വില്ലനായിട്ടാണ് ആദ്യം തിളങ്ങിയത്. പിന്നീട് നായക വേഷത്തിലേക്ക് മാറിയതാണ് അംബരീഷിന്റെ താരചരിത്രം. മലയാളത്തില്‍ ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ഗാനം എന്ന ചിത്രത്തില്‍ നായകനായിട്ടുണ്ട്.

റിബല്‍ നായകന്‍

റിബല്‍ നായകന്‍

നാഗരാജാവ് എന്ന ചിത്രത്തിലാണ് അരങ്ങേറ്റം. ആദ്യ സിനിമകളിലെല്ലാം വില്ലന്‍ വേഷങ്ങളായിരുന്നു. അന്ത എന്ന ചിത്രത്തിലൂടെയാണ് നായകനായത്. വില്ലനായി വേഷമിട്ട പല ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. റിബല്‍ നായകന്‍ എന്ന വിളിപ്പേര് വന്നത് അങ്ങനെയാണ്. മലയാളികള്‍ക്ക് സുപരിചിതയായ നടി സുമലതയാണ് ഭാര്യ. മകന്‍ അഭിഷേക് ഗൗഡ. പ്രസിദ്ധ വയലിന്‍ വിദ്വാന്‍ ചൗഡയ്യയുടെ പേരമകനാണ് അംബരീഷ്.

ആരാധകരുടെ അംബി

ആരാധകരുടെ അംബി

വില്ലനായും നായകനായും തിളങ്ങിയ അംബരീഷിനെ ആരാധകര്‍ അംബിയെന്നാണ് വിളിച്ചിരുന്നത്. 1990കളിലാണ് അംബരീഷ് രാഷ്ട്രീയത്തിലെത്തുന്നത്. കോണ്‍ഗ്രസ് നേതാവ് എസ്എം കൃഷ്ണയ്ക്ക് പ്രചാരണത്തിനിറങ്ങിയായിരുന്നു തുടക്കം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു ജനതാദളില്‍ ചേര്‍ന്നു.

 രാഷ്ട്രീയ കളം മാറ്റങ്ങള്‍

രാഷ്ട്രീയ കളം മാറ്റങ്ങള്‍

1996ലെ ഉപതിരഞ്ഞെടുപ്പില്‍ രാമനഗരം മണ്ഡലത്തില്‍ പരാജയപ്പെട്ടു. 1998 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനാതാദള്‍ സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ രണ്ടു ലക്ഷം വോട്ടിന് പരാജയപ്പെടുത്തിയാണ് മാണ്ഡ്യയില്‍ നിന്ന് ലോക്‌സഭയിലെത്തിയത്. പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി. 1999ലും 2004ലും തിരഞ്ഞെടുക്കപ്പെട്ടു.

മന്ത്രിപദവിയും രാജിയും

മന്ത്രിപദവിയും രാജിയും

2006ല്‍ ഒന്നാം യുപി സര്‍ക്കാരില്‍ വാര്‍ത്താവിനിമയ വകുപ്പില്‍ സഹമന്ത്രിയായി. കാവേരി ട്രൈബ്യൂണലിന്റെ വിധിയില്‍ പ്രതിഷേധിച്ച് മന്ത്രിസ്ഥാനം മാസങ്ങള്‍ക്ക് ശേഷം രാജിവച്ചു. ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശാരീരിക പ്രയാസങ്ങള്‍ കാരണം അദ്ദേഹം വിട്ടുനില്‍ക്കുകയായിരുന്നുവെന്നാണ് വിവരം.

സന്നിധാനത്ത് അപ്രതീക്ഷിത രാത്രി സമരം; ബിജെപി നേതാവടക്കം അറസ്റ്റില്‍, വൈകാതെ ജാമ്യവും!!സന്നിധാനത്ത് അപ്രതീക്ഷിത രാത്രി സമരം; ബിജെപി നേതാവടക്കം അറസ്റ്റില്‍, വൈകാതെ ജാമ്യവും!!

English summary
Who are Ambareesh; Kannada actor and former union minister... etc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X