കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ മന്ത്രിസഭാംഗങ്ങള്‍ ആരൊക്കെ?

Google Oneindia Malayalam News

ദില്ലി: സീനിയര്‍ ലീഡര്‍ എല്‍ കെ അദ്വാനി മോദിയുടെ കീഴില്‍ മന്ത്രിയാകുമോ? മുരളി മനോഹര്‍ ജോഷിയുടെ വകുപ്പ് എന്തായിരിക്കും? ആഭ്യന്തര വകുപ്പ് മോദി നേരിട്ട് കൈയ്യില്‍ വെക്കുമോ അതോ വിശ്വസ്തനായ അമിത് ഷായ്ക്ക് നല്‍കുമോ? ദില്ലിയിലെ മന്ത്രിസഭ രൂപീകരണത്തെക്കുറിച്ച് ആളുകളുടെ സംശയങ്ങള്‍ ഇങ്ങനെ പോകുന്നു.

ഐതിഹാസിക വിജയത്തോടെ ഭരണം സ്വന്തമാക്കിയ നരേന്ദ്ര മോദി സര്‍ക്കാരില്‍ ആരൊക്കെയാകും മന്ത്രിയാകുക എന്നതിലേക്കാണ് ചര്‍ച്ചകള്‍ എല്ലാം എത്തിനില്‍ക്കുന്നത്. എന്നാല്‍ മന്ത്രിമാരുടെ കാര്യത്തില്‍ മോദിയും കൂട്ടരും തീരുമാനത്തില്‍ എത്തിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. ഇപ്പോഴത്തെ മന്ത്രിസഭയുടെ പകുതി മാത്രം വലിപ്പമേ മോദി കാബിനറ്റിന് ഉണ്ടാകൂ.

മോദി സര്‍ക്കാരിലെ പ്രധാനപ്പെട്ട വകുപ്പുകളും അതിലേക്ക് നിശ്ചയിക്കപ്പെട്ട നേതാക്കളെയും നോക്കൂ.

 ആഭ്യന്തരം - രാജ്‌നാഥ് സിംഗ്

ആഭ്യന്തരം - രാജ്‌നാഥ് സിംഗ്

പാര്‍ട്ടി ദേശീയ പ്രസിഡണ്ട് രാജ് നാഥ് സിംഗ് മോദി സര്‍ക്കാരില്‍ ഭാഗമാകുമെന്ന് ഉറപ്പാണ്. അങ്ങിനെ വന്നാല്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജ് നാഥിനാകും. മിതഭാഷിയും ശക്തനായ നേതാവുമാണ് സിംഗ്.

എല്‍ കെ അദ്വാനി

എല്‍ കെ അദ്വാനി

മന്ത്രിസഭയുടെ ഭാഗമല്ല. മറ്റ് രണ്ട് ഓപ്ഷനുകളാണ് അദ്വാനിക്ക് മുന്നിലുള്ളത്. ഒന്ന് ലോക്‌സഭ സ്പീക്കര്‍. രണ്ട് എന്‍ ഡി എ ചെയര്‍മാന്‍. സ്പീക്കര്‍ സ്ഥാനത്തേക്ക് അദ്വാനി സമ്മതം മൂളിയേക്കും.

ധനകാര്യം - അരുണ്‍ ജെയ്റ്റ്‌ലി

ധനകാര്യം - അരുണ്‍ ജെയ്റ്റ്‌ലി

ബി ജെ പിയിലെ മുന്‍നിര നേതാക്കളില്‍ തോറ്റുപോയ ഒരേ ഒരാള്‍ അരുണ്‍ ജെയ്റ്റ്‌ലിയാണ്. രാജ്യ സഭാംഗമായ ജെയ്റ്റ്‌ലി ധനകാര്യമന്ത്രിയാകും.

മുരളി മനോഹര്‍ ജോഷി

മുരളി മനോഹര്‍ ജോഷി

മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷിക്കും മോദി കാബിനറ്റില്‍ ഇടം കിട്ടില്ല. പ്ലാനിംഗ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനമാണ് ജോഷിയുടെ മുന്നിലുള്ളത്.

നിയമം - രവി ശങ്കര്‍ പ്രസാദ്

നിയമം - രവി ശങ്കര്‍ പ്രസാദ്

പാര്‍ട്ടി വക്താവ്. മുതിര്‍ന്ന നേതാവ്. സീനിയര്‍ അഭിഭാഷകന്‍. നിയമകാര്യ മന്ത്രി സ്ഥാനത്ത് പറ്റിയ ആളാണ് രവി ശങ്കര്‍ പ്രസാദ്.

വിദേശകാര്യം - സുഷമ സ്വരാജ്

വിദേശകാര്യം - സുഷമ സ്വരാജ്

പ്രതിപക്ഷ നേതാവായിരുന്നു സുഷമ സ്വരാജ്. പാര്‍ട്ടി വന്‍ വിജയം നേടി ഭരണത്തിലെത്തുമ്പോള്‍ സുഷമയക്ക് ശക്തമായ ഒരു വകുപ്പ് കിട്ടുക സ്വാഭാവികം.

സ്മൃതി ഇറാനി

സ്മൃതി ഇറാനി

അമേഠിയില്‍ രാഹുല്‍ ഗാന്ധിക്ക് ഉറക്കമില്ലാത്ത രാവുകള്‍ സമ്മാനിച്ച ബി ജെ പിയുടെ ഗ്ലാമര്‍ നേതാവ് സ്മൃതി ഇറാനിക്ക് ശിശുക്ഷേമ വകുപ്പാണ്.

മാനുഷിക വിഭവശേഷി - നിതിന്‍ ഗഡ്കരി

മാനുഷിക വിഭവശേഷി - നിതിന്‍ ഗഡ്കരി

ബി ജെ പി മുന്‍ ദേശീയ പ്രസിഡണ്ടായിരുന്ന നിതിന്‍ ഗഡ്കരിക്ക് മാനുഷിക വിഭവശേഷി വകുപ്പാണ്. ഉപരിതല ഗതാഗതവും ഇതോടൊപ്പം കിട്ടും.

അമിത് ഷാ

അമിത് ഷാ

പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല അമിത് ഷായ്ക്കായിരിക്കും. ഇതില്‍ അത്ഭുതമില്ല. മോദിയുടെ വിശ്വസ്തനാണ് അമിത് ഷാ.

വാണിജ്യം - അരുണ്‍ ഷൂരി

വാണിജ്യം - അരുണ്‍ ഷൂരി

വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന എഴുത്തുകാരനും പത്രപ്രവര്‍ത്തനുമായ അരുണ്‍ ഷൂരിക്ക് വാണിജ്യവകുപ്പിന്റെ ചുമതലയായിരിക്കും

പ്രതിരോധം - വി കെ സിംഗ്

പ്രതിരോധം - വി കെ സിംഗ്

കരസേന മേധാവിയായ വി കെ സിംഗാണ് പ്രതിരോധവകുപ്പ് കൈകാര്യം ചെയ്യുക

കൃഷി - വെങ്കയ്യ നായിഡു

കൃഷി - വെങ്കയ്യ നായിഡു

കൃഷി മന്ത്രിയായി മുതിര്‍ന്ന നേതാവ് വെങ്കയ്യ നായിഡുവിനാണ് നറുക്ക് വീണിരിക്കുന്നത്.

ആരോഗ്യം - ഡോ ഹര്‍ഷവര്‍ദ്ധനന്‍

ആരോഗ്യം - ഡോ ഹര്‍ഷവര്‍ദ്ധനന്‍

വെറും എം പി മാത്രമല്ല, പള്‍സ് പോളിയോ യജ്ഞത്തിന്റെ സൂത്രധാരന്‍ കൂടിയായ ഡോ ഹര്‍ഷവര്‍ദ്ധനന്റെ പ്രൊഫൈലിന് പറ്റിയ വകുപ്പാണ് ആരോഗ്യം.

പരിസ്ഥിതി - മേനക ഗാന്ധി

പരിസ്ഥിതി - മേനക ഗാന്ധി

പൊതുപ്രവര്‍ത്തകയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ മേനക ഗാന്ധിയായിരിക്കം പരിസ്ഥിതി മന്ത്രി.

പെട്രോളിയം മന്ത്രി

പെട്രോളിയം മന്ത്രി

ബി ജെ പിയുടെ സഖ്യകക്ഷിയായ എല്‍ ജെ പി ചീഫ് രാം വിലാസ് പാസ്വാന്‍ പെട്രോളിയം മന്ത്രിയായി മോദി കാബിനെറ്റിലെത്തും

സിവില്‍ ഏവിയേഷന്‍ - റൂഡി

സിവില്‍ ഏവിയേഷന്‍ - റൂഡി

ബിഹാറിലെ സരണില്‍ നിന്നും ജയിച്ചു വന്ന രാജീവ് പ്രതാപ് റൂഡിക്കാണ് സിവില്‍ ഏവിയേഷന്റെ ചുമതല

പാര്‍ലിമെന്ററി കാര്യം - അനന്ത് കുമാര്‍

പാര്‍ലിമെന്ററി കാര്യം - അനന്ത് കുമാര്‍

കര്‍ണാടകയ്ക്കുമുണ്ട് ഒരു മന്ത്രി. ബാംഗ്ലൂര്‍ സൗത്ത് എം പി അനന്ത് കുമാറായിരിക്കും പാര്‍ലിമെന്ററി കാര്യമന്ത്രി

ന്യൂനപക്ഷ ക്ഷേമം

ന്യൂനപക്ഷ ക്ഷേമം

ഷാനവാസ് ഹുസൈന്‍, മുക്താര്‍ അബ്ബാസ് നഖ്വി എന്നിങ്ങനെ രണ്ടുപേരുകളാണ് ഈ വകുപ്പിലേക്ക് പരിഗണിക്കുന്നത്.

English summary
Who can get what ministry in PM Narendra Modi- led BJP cabinet?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X