കര്‍ഷക സമരത്തിന് ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ടൂള്‍കിറ്റ്; ഗൂഗിളില്‍ നിന്ന് വിവരങ്ങള്‍ തേടി ദില്ലി പോലീസ്
ദില്ലി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച അന്താരാഷ്ട്ര പരിസ്ഥതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ് പങ്കുവച്ച ടൂള്‍കിറ്റിന് പിന്നില്‍ ആര് എന്ന് ദില്ലി പോലീസ് പരിശോധിക്കുന്നു. ടൂള്‍കിറ്റ് തയ്യാറാക്കിയത് ആര് എന്നറിയാന്‍ ഗൂഗിളില്‍ നിന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളില്‍ നിന്നും വിവരങ്ങള്‍ തേടിയിരിക്കുകയാണ് ദില്ലി പോലീസ്. ഖലിസ്താനികളെ പിന്തുണയ്്ക്കുന്നവരാണ് ടൂള്‍കിറ്റിന് പിന്നിലെന്നാണ് ദില്ലി പോലീസ് കരുതുന്നത്.

ഗ്രെറ്റ തുന്‍ബര്‍ഗ് ടൂള്‍കിറ്റ് ട്വിറ്ററില്‍ പങ്കുവച്ചതിന് പിന്നാലെ ദില്ലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ത്യന്‍ ഭരണകൂടത്തിനെതിരായ സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക യുദ്ധം പ്രഖ്യാപിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നതെന്നും ദില്ലി പോലീസ് പറയുന്നു. ഗൂഗിളിന് കത്തയച്ചുവെന്ന് ദില്ലി സൈബര്‍ സെല്‍ ഡെപ്യൂട്ടി കമ്മീഷണര്‍ അന്‍യേഷ് റോയ് പറഞ്ഞു. ആരാണ് ടൂള്‍കിറ്റ് തയ്യാറാക്കിയത് എന്നാണ് പോലീസിന് അറിയേണ്ടത്. ഇമെയില്‍ ഐഡി, യുആര്‍എല്‍ ഡൊമൈന്‍,
ടൂള്‍കിറ്റ് പങ്കുവച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് തേടിയിരിക്കുന്നത്.
രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ പുതിയ ചിത്രങ്ങള്‍ കാണാം
ഈ വിവരങ്ങള്‍ ലഭിച്ച ശേഷമായിരിക്കും ദില്ലി പോലീസ് കൂടുതല്‍ അന്വേഷണം നടത്തുക. കൃത്യമായ ഗൂഢാലോചന ഇതിന് പിന്നില്‍ നടന്നിട്ടുണ്ട് എന്നും ദില്ലി പോലീസ് സംശയിക്കുന്നു. അജ്ഞാതരായ വ്യക്തികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഗൂഗിള്‍ വിവരങ്ങള്‍ നല്‍കിയാല്‍ പ്രതികളുടെ പേരുകള്‍ ചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും.
ആഗോള സമൂഹത്തിന് കര്‍ഷക സമരത്തെ എങ്ങനെ പിന്തുണയ്ക്കാം എന്ന് വ്യക്തമാക്കുന്നതാണ് ടൂള്‍കിറ്റ് രേഖ. ഫെബ്രുവരി 13, 14 തിയ്യതികളില്‍ ഏറ്റവും അടുത്തുള്ള ഇന്ത്യന്‍ എംബസിയില്‍ പ്രതിഷേധം അറിയിക്കാന്‍ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്യുകയാണ് ടൂള്‍കിറ്റില്‍. ഫാര്‍മേഴ്‌സ് പ്രൊട്ടസ്റ്റ്, സ്റ്റാന്റ് വിത്ത് ഫാര്‍മേഴ്‌സ് എന്നീ ഹാഷ് ടാഗില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനും നിര്‍ദേശിക്കുന്നു. ഈ പ്രചാരണം ശക്തിപ്പെട്ടാല്‍ ഇന്ത്യയ്‌ക്കെതിരെ ശക്തമായ വികാരം രാജ്യാന്തരതലത്തില്‍ വളര്‍ന്നേക്കാം.












Click it and Unblock the Notifications