Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹാത്രാസില്‍ മരിച്ചത് സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവിന്റെ പരിപാടിക്കെത്തിയവര്‍; ആരാണ് ഭോലെ ബാബെ?

ലഖ്‌നൗ: ഹാത്രാസില്‍ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തില്‍ മരിച്ചത് സ്വയം പ്രഖ്യാപിത ആത്മീയ ഗുരു, ഭോലെ ബാബ എന്ന നാരായണ്‍ സാകര്‍ ഹരി സംഘടിപ്പിച്ച മതപരമായ പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍. പരിപാടി നടന്ന സ്ഥലം വളരെ ചെറുതായതിനാല്‍ അവിടെ തടിച്ചുകൂടിയ ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ലെന്നും ഇതാണ് അപകടത്തിന് കാരണമായത് എന്നുമാണ് പൊലീസ് പറയുന്നത്.

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഘാടകര്‍ക്കെതിരെ കേസെടുക്കും എന്നും പൊലീസ് അറിയിച്ചു. ഉത്തര്‍പ്രദേശിലെ ഇറ്റാ ജില്ലയിലെ ബഹാദൂര്‍ നഗരി ഗ്രാമത്തിലാണ് നാരായണ്‍ ഹരി ജനിച്ചത്. ഇവിടെ പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയ ഇയാള്‍ കോളേജ് പഠനത്തിന് ശേഷം താന്‍ ഇന്റലിജന്‍സ് ബ്യൂറോയില്‍ ജോലി ചെയ്യാന്‍ തുടങ്ങിയെന്നും ആ സമയത്താണ് താന്‍ ആത്മീയതയിലേക്ക് തിരിഞ്ഞതെന്നുമാണ് അവകാശപ്പെടുന്നത്.

bhole baba

താന്‍ ജോലി ചെയ്യുമ്പോഴും ആത്മീയതയിലേക്ക് ചായ്വുണ്ടായിരുന്നുവെന്നും 1990 കളില്‍ ആത്മീയ പാത പിന്തുടരുന്നതിനായി രാജിവച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നത്. മറ്റ് ആത്മീയനേതാക്കളില്‍ നിന്ന് വിഭിന്നമായി കാവി വസ്ത്രത്തിന് പകരം വെള്ള സ്യൂട്ടും ടൈയും ആണ് ഇയാള്‍ ധരിക്കുന്നത്. കുര്‍ത്ത-പൈജാമയാണ് അദ്ദേഹത്തിന്റെ മറ്റൊരു ഇഷ്ടപ്പെട്ട വസ്ത്രം.

തനിക്ക് നല്‍കുന്ന സംഭാവനകളില്‍ നിന്ന് ഒരു തുകയും സൂക്ഷിക്കുന്നില്ലെന്നും അതെല്ലാം തന്റെ ഭക്തര്‍ക്കായി ചെലവഴിക്കുന്നുവെന്നും അദ്ദേഹം തന്റെ പ്രസംഗങ്ങളില്‍ പറയാറുണ്ട്. ഹരിയുടെ ശിഷ്യനെന്ന് സ്വയം വിളിക്കുന്ന നാരായണ്‍ ഹരിക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ഗണ്യമായ അനുയായികളുണ്ട്.

26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് മതപ്രഭാഷണങ്ങള്‍ നടത്താന്‍ തുടങ്ങിയ ഇയാള്‍ക്ക് ഉത്തരാഖണ്ഡ്, ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി എന്നിവിടങ്ങളിലും അനുയായികളുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഭോലെ ബാബയ്ക്ക് ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഔദ്യോഗിക അക്കൗണ്ടുകളൊന്നുമില്ല. ഉത്തര്‍പ്രദേശിലെ അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.

ഈ പരിപാടികളില്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഭക്തര്‍ക്ക് ആവശ്യമായ ഭക്ഷണപാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഉറപ്പാക്കുന്നു. കൊവിഡ് സമയത്ത് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും വലിയ ജനക്കൂട്ടത്തെ വെച്ച് പരിപടി നടത്തിയതോടെയാണ് ഇയാള്‍ ശ്രദ്ധ നേടിയത്. അതേസമയം അപകടത്തില്‍ മരണസംഖ്യ 100 കടന്നിരിക്കുകയാണ്. മരിച്ചവരില്‍ 25 പേര്‍ സ്ത്രീകളാണ് എന്നാണ് വിവരം.

പരിക്കേറ്റവരെ ഇറ്റാ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഇറ്റായുടെ അതിര്‍ത്തിയിലും ഹത്രസ് ജില്ലയിലുമായി ആളുകള്‍ക്ക് കൂട്ടത്തോടെ പാസ് നല്‍കിയിരുന്നുവെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാഥുര്‍ പറഞ്ഞു. പതിവിലും കവിഞ്ഞ് തിരക്കുണ്ടായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമികമായ നിഗമനമെന്ന് സിക്കാന്‍ദാര റാവു പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ ആശിഷ് കുമാര്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ദുരന്തത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും പറഞ്ഞു. രണ്ട് മുതിര്‍ന്ന മന്ത്രിമാരെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും സംഭവസ്ഥലത്തേക്ക് അയയ്ക്കുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+