കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ബിപ്ലാബ് കുമാർ ദേബ് എന്ന ബിജെപിയുടെ ചാണക്യൻ; ആർഎസ്എസിന്റെ പോരാളി, ത്രിപുരയിലെ പുതിയ മുഖ്യമന്ത്രി

മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ബിപ്ലാബ് അല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

Google Oneindia Malayalam News

അഗർത്തല: ചരിത്രത്തിലാദ്യമായി ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തുമ്പോൾ മുഖ്യമന്ത്രിയാകുന്നത് പാർട്ടിയുടെ ചാണക്യനായ ബിപ്ലാബ് കുമാർ ദേബ്. 25 വർഷത്തെ സിപിഎം ഭരണത്തിന് അന്ത്യംകുറിച്ച് അധികാരം പിടിച്ചവേളയിൽ മുഖ്യമന്ത്രിയാരെന്ന ചോദ്യത്തിന് ബിപ്ലാബ് അല്ലാതെ മറ്റൊരാളെ ആലോചിക്കേണ്ടതില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്.

ബിജെപി സംസ്ഥാന പ്രസിഡന്റായ ദേബിന്റെ നേതൃത്വത്തിലായിരുന്നു ഇത്തവണ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. മണിക്ക് സർക്കാരെന്ന ലളിതനായ മുഖ്യമന്ത്രിയെ മുൻനിർത്തി സിപിഎം പ്രചാരണം നയിച്ചപ്പോൾ, 48കാരനായ ദേബിനെ ഗോദയിലിറക്കി യുവാക്കളെ സ്വാധീനിക്കാനാണ് ബിജെപി ശ്രമിച്ചത്.

ബിജെപിയിലൂടെ...

ബിജെപിയിലൂടെ...

48കാരനായ ബിപ്ലാബ് ദേബ് ആർഎസ്എസിലൂടെയാണ് ബിജെപിയിലേക്ക് എത്തുന്നത്. ഉന്നതപഠനത്തിനായി ത്രിപുരയിൽ നിന്നും 15 വർഷം മുൻപ് ദില്ലിയിലെത്തിയ ദേബ് ആർഎസ്എസിന്റെ പ്രവർത്തനങ്ങളിലൂടെ പാർട്ടിയിൽ സജീവമായി.

പാർട്ടിയിൽ...

പാർട്ടിയിൽ...

ദില്ലിയിലെ ജീവിതകാലത്ത് ജിം ഇൻസ്ട്രക്ടറായും ജോലി ചെയ്തിട്ടുള്ള ദേബ്, മധ്യപ്രദേശിൽ നിന്നുള്ള ലോക്സഭാംഗമായ ഗണേഷ് സിങിന്റെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. ദില്ലി കേന്ദ്രീകരിച്ച് പാർട്ടി പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ബിപ്ലാബ് ദേബിനെ ബിജെപി ത്രിപുരയിലേക്ക് അയക്കുന്നത്.

പോരാളി...

പോരാളി...

കേഡർ പാർട്ടിയായ സിപിഎം ഭരിക്കുന്ന ത്രിപുരയിൽ ആർഎസ്എസിൽ പ്രവർത്തിച്ചിട്ടുള്ള ദേബിനെയാണ് 2016ൽ ബിജെപി സംസ്ഥാന പ്രസിഡന്റായി നിയമിച്ചത്. ബിപ്ലാബിന്റെ വരവോട് കൂടിയാണ് ത്രിപുരയിൽ ബിജെപി കാലുറപ്പിക്കാൻ തുടങ്ങിയത്.

നിർണ്ണായകം...

നിർണ്ണായകം...

ഐപിഎഫ്ടി പോലെയുള്ള ആദിവാസി മേഖലയിൽ സ്വാധീനമുള്ള പാർട്ടികളെ കൂടെക്കൂട്ടുന്നതിലും ബിപ്ലാബ് നിർണ്ണായക പങ്കുവഹിച്ചു. ഇതിനുപുറമേ സംസ്ഥാനത്തെ യുവാക്കൾക്കിടയിൽ ബിജെപിയുടെ വേരോട്ടം വർദ്ധിച്ചതിന് പിന്നിലും ദേബിന്റെ തന്ത്രങ്ങളായിരുന്നു.

 സ്ഥാനാർത്ഥി...

സ്ഥാനാർത്ഥി...

നിയമസഭ തിരഞ്ഞെടുപ്പിൽ അഗർത്തലയിലെ ബനാമലിപൂരിൽ നിന്നും ജനവിധി തേടിയപ്പോഴും സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കാനും ബിപ്ലാബ് കുമാർ ദേബ് മുന്നിലുണ്ടായിരുന്നു. ഒടുവിൽ സിപിഎം കോട്ടയിൽ നിന്ന് ബിപ്ലാബ് ജയിച്ചുകയറിയപ്പോൾ സംസ്ഥാനത്താകെ കണ്ണഞ്ചിപ്പിക്കുന്ന വിജയം.

മറ്റാരുമില്ല...

മറ്റാരുമില്ല...

യുവാക്കൾക്കിടയിൽ വൻ സ്വാധീനമുള്ള ബിപ്ലാബ് കുമാർ ദേബിനെ തന്നെ മുഖ്യമന്ത്രിയാക്കണമെന്നാണ് ബിജെപി നേതാക്കളും പ്രവർത്തകരും ആവശ്യപ്പെടുന്നത്. എന്നാൽ മുഖ്യമന്ത്രിയാരാണെന്ന കാര്യത്തിൽ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും സംസ്ഥാന പ്രസിഡന്റായ ബിപ്ലാബ് അല്ലാതെ മറ്റാരെയും പരിഗണിക്കാൻ സാദ്ധ്യതയില്ലെന്നാണ് നേതാക്കൾ ഉറപ്പിച്ചുപറയുന്നത്.

അത്രത്തോളം...

അത്രത്തോളം...

സംസ്ഥാനത്ത് മണിക്ക് സർക്കാരിനെക്കാൾ ജനപ്രീതിയുള്ള രാഷ്ട്രീയ നേതാവായി ബിപ്ലാബ് കുമാർ ദേബ് മാറിയെന്നാണ് ചില സർവേകൾ തന്നെ വ്യക്തമാക്കിയത്. ആർഎസ്എസിലെ പരിചയവും, ദേശീയ നേതൃത്വവുമായുള്ള അടുപ്പവും, കറകളഞ്ഞ വ്യക്തിത്വവും ബിപ്ലാബിന് സാദ്ധ്യത കൽപ്പിക്കുന്ന ഘടകങ്ങളാണ്.

മാനേജർ...

മാനേജർ...

ഭാര്യയും രണ്ട് കുട്ടികളുമടങ്ങുന്നതാണ് ബിപ്ലാബ് കുമാർ ദേബിന്റെ കുടുംബം. ബിപ്ലാബിന്റെ ഭാര്യ എസ്ബിഐ ദില്ലി പാർലമെന്റ് ഹൗസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജറായി ജോലി ചെയ്യുന്നു.

ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...ത്രിപുരയിൽ മൂക്കും കുത്തി വീണ് സിപിഎം! ഇങ്ങനെയുണ്ടോ തോൽവി! കാവിക്കൊടുങ്കാറ്റിൽ ചെങ്കോട്ട തകർന്നു...

ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...ത്രിപുരയിൽ ഫീനിക്സ് പക്ഷിയായി ബിജെപി! കെട്ടിവച്ച കാശ് പോലും കിട്ടാത്തവർ ചെങ്കോട്ട കുലുക്കുന്നു...

English summary
who is bjp's tripura cm face biplab kumar deb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X