ഒരു രൂപ മാത്രം ഭിക്ഷയായി വാങ്ങും; മാനസിക വൈകല്യമുള്ള യാചകന്റെ അന്ത്യകർമങ്ങൾക്ക് ഒത്തുകൂടിയത് ആയിരങ്ങൾ
ഒരു രൂപ മാത്രം ഭിക്ഷയായി വാങ്ങും; മാനസിക വൈകല്യമുള്ള യാചകന്റെ അന്ത്യകർമങ്ങൾക്ക് ഒത്തുകൂടിയത് ആയിരങ്ങൾ
കർണാടക: മാനസിക വൈകല്യമുള്ള യാചകൻ എന്നെന്നേക്കുമായി വിട പറഞ്ഞപ്പോൾ അന്ത്യ കർമങ്ങൾക്കായി ആയിരങ്ങൾ ഒത്തുകൂടി. കർണാടകയിലെ ബല്ലാരി ജില്ലയിലാണ് സംഭവം നടന്നത്.

കഴിഞ്ഞാഴ്ച മാനസിക വൈകല്യമുള്ള ഒരു യാചകൻ ബല്ലാരി ജില്ലയിൽ മരണപ്പെട്ടിരുന്നു. ബാസവ എന്ന പേരില്‍ അറിയപ്പെടുന്ന ഹച്ചാച്ച ബാസ്യ എന്ന യാചകനാണ് മരിച്ചത്. ഇയാൾക്ക് 45 വയസ്സ് ഉണ്ട്.
ഹഡഗലി പട്ടണത്തിലെ ജനങ്ങളുമായി ബസ്യയ്ക്ക് പ്രത്യേക ബന്ധമായിരുന്നു... അദ്ദേഹത്തിന് ഭിക്ഷ കൊടുത്താൽ ഭാഗ്യമുണ്ടാകുമെന്ന് നാട്ടുകാർ വിശ്വസിച്ചു... ഒരാളില്‍ നിന്നുപോലും 1 രൂപയില്‍ അധികം പണം ബാസവ വാങ്ങാറില്ല... കൂടുതൽ പണം വാങ്ങാൻ ആളുകൾ നിർബന്ധിച്ചാലും അയാൾ നിരസിക്കും... അഥവാ നൽകിയാലും ആ പണം തിരിച്ച് നൽകും...
ശനിയാഴ്ച ഉണ്ടായ വാഹന അപകടത്തിലാണ് ഇയാൾ മരിച്ചത്. ഞായറാഴ്ചയാണ് അദ്ദേഹത്തിന്റെ അന്ത്യ കർമങ്ങൾ നടന്നത്. അദ്ദേഹത്തിന്റെ വിയോഗത്തിന് ശേഷം ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. നഗരത്തിലുടനീളം ആളുകൾ ബാനറുകൾ സ്ഥാപിച്ചും ബാൻഡ് വാദ്യ മേളങ്ങളോടെ ഘോഷ യാത്ര നടത്തിയും അദ്ദേഹത്തിന്റെ മൃതദേഹം റോഡുകളിൽ കൊണ്ടുപോയിരുന്നു...
മുൻ ഉപമുഖ്യമന്ത്രിയായ എം പി പ്രകാശിനും മുൻ മന്ത്രി പരമേശ്വര നായിക്കിനും ഈ യാചകൻ ഏറെ പ്രിയപ്പെട്ടവനായിരുന്നു എന്ന് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയക്കാരോട് പോലും യാതൊരു മടിയും കൂടാതെ നിഷ്കളങ്കതയോടെ യാചകൻ സംസാരിക്കുമായിരുന്നു.
ആളുകൾ അദ്ദേഹത്തെ അവരുടെ ഭാഗ്യശാലിയായി കണക്കാക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. അതേസമയം, സംസ്കാര ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ബസ്യ ആളുകളെ "അപ്പാജി (അച്ഛൻ)" എന്ന് അഭിസംബോധന ചെയുമായിരുന്നു എന്ന് പലരും ഓർമ്മിപ്പിച്ചു.
സമൂഹ മാധ്യമത്തിലൂടെ ഒരു ഉപയോക്താവ് പറഞ്ഞത് ഇങ്ങനെ , "അവൻ ഭിക്ഷയാചിച്ചു ജീവിച്ചു, പക്ഷേ മരണം അവനെ ഒരു ഹീറോയാക്കി. നല്ല പ്രവൃത്തികൾക്ക് ഉച്ച ഭാഷിണി ആവശ്യമില്ല... ശ്രേഷ്ഠമായി ആത്മാവിനെ മാറ്റുക." .
എന്നാൽ, മറ്റൊരാൾ എഴുതി, "മനുഷ്യത്വം ഇപ്പോഴും നിലനിൽക്കുന്നു."
മൂന്നാമതൊരാൾ ട്വീറ്റ് ചെയ്തു, "ആദരണത്തിന് ഹാറ്റ്സ് ഓഫ്. സ്നേഹം നിരുപാധികമാണ്.
മറ്റൊരാൾ കൂട്ടിച്ചേർത്തു, "നമ്മുടെ മാനവികത നമ്മുടെ സ്വത്വത്തെ മറികടക്കുന്നു!"












Click it and Unblock the Notifications