കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർപ്രദേശിൽ കോൺഗ്രസും ശിവപാൽ യാദവും പിടിവലി കൂടിയ സ്ഥാനാർത്ഥി തനുശ്രീ തൃപാദി ആരാണ്?

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിൽ ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് മത്സരിക്കാൻ ഒരേ സ്ഥാനാർത്ഥിയെ തന്നെ രണ്ട് പാർട്ടികൾ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസും ശിവപാൽ യാദവിന്റെ പ്രഗതീശീൽ സമാജ് വാദി പാർട്ടിയുമാണ് യുപിയിലെ മുൻ മന്ത്രിയുടെ മകളെ പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

എന്നാൽ അബദ്ധം പിണഞ്ഞുവെന്ന് മനസിലാക്കിയ കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിക്കുകയും പകരം മാധ്യമ പ്രവർത്തകയായ മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്തു. മുൻ മന്ത്രി അമർ മണി ത്രിപാദിയുടെ മകൾ തനുശ്രീ ത്രിപാദിക്ക് വേണ്ടിയാണ് ഇരു പാർട്ടികളും വടംവലി നടത്തിയത്. ആരുടെ സ്ഥാനാർത്ഥിയായി മത്സിരക്കാനും തയാറാണെന്നും ആരും സീറ്റ് നൽകിയില്ലെങ്കിൽ സ്വതന്ത്ര്യസ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് തനുശ്രീ തൃപാദി പറയുന്നു.

വാരണാസിയിൽ മോദിയുടെ സാധ്യത മങ്ങുമോ? പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാനും തിരഞ്ഞെടുപ്പ് പോരിന്വാരണാസിയിൽ മോദിയുടെ സാധ്യത മങ്ങുമോ? പുറത്താക്കപ്പെട്ട ബിഎസ്എഫ് ജവാനും തിരഞ്ഞെടുപ്പ് പോരിന്

രണ്ട് പാർട്ടികൾ ഒരു സ്ഥാനാർത്ഥി

രണ്ട് പാർട്ടികൾ ഒരു സ്ഥാനാർത്ഥി

ഉത്തർപ്രദേശിലെ മഹാരാഗ് ഗഞ്ച് മണ്ഡലത്തിൽ ശിവപാൽ യാദവിന്റെ പ്രഗതീശീൽ സമാജ് വാദി പാർട്ടി സ്ഥാനാർത്ഥിയായി തനുശ്രീയെ ആദ്യം പ്രഖ്യപിച്ചിരുന്നു എന്നാൽ ഇതിന് പിന്നാലെ കോൺഗ്രസും ഇതേ മണ്ഡലത്തിൽ തനുശ്രീയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു.

പകരം സ്ഥാനാർത്ഥി

പകരം സ്ഥാനാർത്ഥി

ഇരു പാർട്ടികളും ഒരേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ കോൺഗ്രസ് തെറ്റ് തിരുത്തുകയായിരുന്നു. തനുശ്രീ ത്രിപാദിക്ക് പകരമായി ടെലിവിഷന്‍ അവതാരകയായ സുപ്രിയ ശ്രിനാഥെയാണ് മത്സരിക്കുക. ഇതോടെയാണ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനായില്ലെങ്കിലും സ്വതന്ത്ര്യസ്ഥാനാർത്ഥിയായി താൻ മത്സരിക്കുമെന്ന് തനുശ്രീ വ്യക്തമാക്കിയത്. എന്നാൽ തനുശ്രീ തന്നെയാകും തങ്ങളുടെ സ്ഥാനാർത്ഥിയെന്നാണ് ശിവപാൽ യാദവ് അവകാശപ്പെടുന്നത്.

 അനുവാദം ചോദിച്ചിരുന്നില്ല

അനുവാദം ചോദിച്ചിരുന്നില്ല

തന്റെ അനുവാദം വാങ്ങാതെയാണ് ഇരുപാർട്ടികളും തന്നെ സ്ഥാനാർത്ഥിയാക്കിയതെന്നാണ് തനുശ്രീ പറയുന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ഉറപ്പിച്ചിട്ടുണ്ട്. പാർട്ടി നോക്കിയല്ല തനിക്ക് ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുന്നതെന്നും തനുശ്രീ അവകാശപ്പെടുന്നു.

 ആരാണ് തനുശ്രീ

ആരാണ് തനുശ്രീ

ഉത്തർപ്രദേശിലെ മുൻ മന്ത്രിയും കിഴക്കൻ യുപിയിലെ ശക്തനായ നേതാവുമായ അമർ മണി ത്രിപാദിയുടെ മകളാണ് തനുശ്രീ തൃപാദി. തനുശ്രീയുടെ സദോദരൻ അമൻ മണി ത്രിപാദി കൊലക്കേസ് പ്രതിയാണ്. ഭാര്യ സാറയുടെ അപകട മരണവുമായി ബന്ധപ്പെട്ട് 2015ലാണ് അമൻ മണിയെ കുറ്റക്കാരനെന്ന് വിധിക്കുന്നത്.

 ജയിൽ വാസം

ജയിൽ വാസം

ഉത്തർപ്രദേശിലെ നതാൻവാ മണ്ഡലത്തിൽ നിന്നു 4 വട്ടം എംഎൽഎ ആയ നേതാവാണ് തനുശ്രീയുടെ പിതാവ് അമർ മണി തൃപാദി. കവയത്രി മധുമിത ശുക്ലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനുശ്രീയുടെ അമ്മ മധു മണി ജീവപര്യന്തം ശിക്ഷ അനുഭവിച്ച് വരികയാണ്. അമർ മണിക്ക് മധിമിതയുമായി ബന്ധമുണ്ടെന്ന സംശയത്താൽ മധു മണി യുവക കവയത്രിയെ കൊലപ്പെടുത്താൻ വാടകക്കൊലയാാളിയെ ഏർപ്പെടുത്തിയതായാണ് കേസ്.

 2017 ആവർത്തിക്കും

2017 ആവർത്തിക്കും

മഹാരാഗ് മ‍ഞ്ച് മണ്ഡലത്തിൽ ഇത്തവണ 2017 ആവർത്തിക്കുമെന്നാണ് തനുശ്രീ തൃപാദി അവകാശപ്പെടുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തനുശ്രീയുടെ സഹോദരൻ അമൻ മണി ജയിലിൽ നിന്നുമാണ് ജനവിധി തേടിയത്. തനുശ്രീയും ഇളയ സദോഹരി അലംകൃതയുമാണ് സഹോദരന് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയത്. സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ച അമൻ മണി 32,000ൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്. തുടർന്ന് ജാമ്യം നേടിയ അമൻ മണി ജയിൽ മോചിതനായി.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Who is Thanusree Tripathi PSPL candidate from Maharajgang
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X