മുഖ്യമന്ത്രി സ്ഥാനാർത്ഥി ആര്?മണിപ്പൂർ ബിജെപിയിൽ പോര് രൂക്ഷം..തലപുകഞ്ഞ് നേതൃത്വം
ദില്ലി; മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ചൊല്ലി മണിപ്പൂർ ബി ജെ പിയിൽ പോര് രൂക്ഷം. ഇത്തവണ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയാണ് ബി ജെ പി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അസമിലേതിന് തുല്യമായി അധികാരം ലഭിച്ചശേഷം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്ന തന്ത്രമായിരിക്കും ബി ജെ പി മണിപ്പൂരിലും ആവർത്തിച്ചേക്കുകയെന്നാണ് വിലയിരുത്തപ്പെടുന്നത്.
'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്
കഴിഞ്ഞ മെയിൽ അസമിൽ അധികാര തുടർച്ച ലഭിച്ച ബി ജെ പി മുഖ്യമന്ത്രിയയാിരുന്ന സർബാനന്ദ സോനോവാളിനെ മാറ്റി ഹിമന്ത് ബിശ്വ ശർമ്മയെ മുഖ്യമന്ത്രിയാക്കുകയായിരുന്നു. തർക്കങ്ങൾ ഒഴിവാക്കാൻ സോനാവാളിനെ പിന്നീട് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും ചെയ്തു.

ഇത്തവണ ആരാകും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന കാര്യത്തിൽ താനല്ല കേന്ദ്ര നേതൃത്വമാണ് തിരുമാനിക്കേണ്ടതെന്നാണ് മുഖ്യമന്ത്രി ബിരേൻ സിംഗ് പ്രതികരിച്ചത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് മാറിയ ബിരേന് കഴിഞ്ഞ അഞ്ച് വർഷമായി മുഖ്യമന്ത്രി കേസരയിൽ അത്ര സുഗമമായ ഭരണമായിരുന്നില്ല. ഈ സാഹചര്യത്തിൽ വലിയ ഭൂരിപക്ഷം ലഭിക്കുകയാണെങ്കിൽ ബിരേൻ സിംഗിന്റെ 'ചുമക്കേണ്ട ബാധ്യത' പാർട്ടിക്കില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്.

കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള ബിരേൻ സിംഗിന് മണിപ്പൂർ ഭരണം പിടിക്കാൻ ബിജെപിക്ക് ആവശ്യമായിരുന്നു. നിലവിൽ അഞ്ച് വർഷത്തെ സംസ്ഥാന ഭരണം പൂർത്തിയാക്കാൻ ബി ജെ പിക്ക് സാധിച്ചു.
പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിച്ചാൽ അദ്ദേഹത്തിന് ഇത്തവണ പ്രത്യേക റോൾ ഒന്നും ഇല്ല, ആർ എസ് എസ് നേതാവ് പറഞ്ഞു. നിലവിൽ പഞ്ചായത്ത്-ഗ്രാമവികസന മന്ത്രി ബിശ്വജിത്തിന്റെ പേരാണ് പരിഗണിക്കുന്നതെന്നാണ് സൂചന. ആർ എസ് എസിന്റെ ഗുഡ്ബുക്കിൽ ഇടംപിടിച്ച നേതാവാണ് ബിശ്വജിത്ത്. അതുകൊണ്ട് തന്നെ മണിപ്പൂരിൽ ബി ജെ പി ഭരണം നിലനിർത്തിയാൽ ബിശ്വജത്തിനെ തന്നെ പരിഗണിച്ചേക്കും. മാത്രമല്ല 2017 ൽ മുഖ്യമന്ത്രിക്കേസരക്കായുള്ള താത്പര്യം ബിശ്വജിത്ത് പ്രകടിപ്പിച്ചിരുന്നു.എന്നാൽ കോൺഗ്രസ് നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ മുൻ മന്ത്രിയെന്ന നിലയിൽ ഭരണത്തിലെ അനുഭവപരിചയം ഉള്ളതിനാൽ അന്ന് ബിരേനെ തിരഞ്ഞെടുക്കുകയായിരുന്നു.

അതേസമയം ബിരേനും ബിശ്വജിത്തും തമ്മിൽ സ്വരചേർച്ചയിൽ അല്ല. കഴിഞ്ഞ മൂന്ന് വർഷമായി സംസ്ഥാനത്ത് സഖ്യസർക്കാർ നേരിട്ട പ്രതിസന്ധികൾ കണക്കിലെടുത്ത് ബിരേനെ മാറ്റണമെന്ന ആവശ്യം ബിശ്വജിത്ത് ക്യാമ്പ് ഇയർത്തിയിരുന്നു. അതേസമയം ബിരേന്റെ പകരക്കാരനായി പ്രചരിക്കുന്ന മറ്റൊരു പേര് അടുത്തിടെ ബിജെപിയിൽ ചേർന്ന മുൻ മണിപ്പൂർ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദാസ് കോന്തൗജമാണ്. ബിരേനും ബിശ്വജിത്തും തമ്മിലുള്ള തർക്കം രൂക്ഷമായാൽ ഗോവിന്ദാസിന് നറുക്ക് വീണേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ഉണ്ട്.

അതേസമയം പാർട്ടിയുടെ വിശ്വസ്തർക്ക് പകരം കോൺഗ്രസിൽ നിന്നുള്ള പുതുമുഖങ്ങൾക്ക് ടിക്കറ്റ് നൽകുന്നത് ബി ജെ പിക്ക് തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ബി ജെ പിക്ക് തലവേദനയാകുമെന്നും നേതാക്കൾ ചൂണ്ടാക്കാട്ടുന്നു.

2017 ൽ 60 അംഗ മണിപ്പൂർ നിയമസഭയിൽ ബി ജെ പിക്ക് ലഭിച്ചത് 21 സീറ്റുകൾ മാത്രമായിരുന്നു. അന്ന് 28 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായത് കോൺഗ്രസായിരുന്നു. 31 സീറ്റായിരുന്നു സർക്കാർ രൂപീകരിക്കാൻ ആവശ്യം. എന്നാൽ തന്ത്രപരമായ നീക്കത്തിലൂടെ പ്രാദേശിക കക്ഷികളായ നാഗാ പീപ്പിൾസ് ഫ്രന്റ് (എൻ പി എഫ്), നാഷണൽ പീപ്പിൾസ് പാർട്ടി എന്നിവരുടെ പിന്തുണയോടെ ബി ജെ പി സഖ്യ സർക്കാർ രൂപീകരിക്കുകയായിരുന്നു.












Click it and Unblock the Notifications