കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരുഷി വധം: ചോദ്യങ്ങള്‍ പിന്നെയും ബാക്കി, ആ രാത്രി നടന്നതെന്ത്..?

  • By Anoopa
Google Oneindia Malayalam News

രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച കൊലപാതകമായിരുന്നു ആരുഷി വധം.
ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ അലഹബാദ് ഹൈക്കോടതി മാതാപിതാക്കളായ രാജേഷ് തല്‍വാറിന്റെയും നൂപുര്‍ തല്‍വാറിന്റെയും ജീവപര്യന്തം ശിക്ഷ റദ്ദാക്കി വെറുതേ വിട്ടെങ്കിലും ചോദ്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്.

സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കുംസര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ച് ചെയ്യാനും ഇനി ആധാര്‍, തട്ടിപ്പുകാരെ എളുപ്പം പിടിക്കും

സ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടിസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ, അതിശയകരമായ ഒരു കൊലക്കേസായി ആരുഷി- ഹേം രാജ് കേസ് ഇപ്പോഴും വിസ്മയിപ്പിക്കുന്നു. ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദികള്‍ ആരാണെന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.

സിബിഐയുടെ കയ്യിലെത്തിയത് ഇങ്ങനെ

സിബിഐയുടെ കയ്യിലെത്തിയത് ഇങ്ങനെ

തങ്ങളെ ഉത്തര്‍പ്രദേശ് പൊലീസ് വേട്ടയാടുകയാണെന്ന് കാണിച്ചാണ് തല്‍വാര്‍ ദമ്പതികള്‍ കോടതിയെ സമീപിച്ചത്. കേസ് സിബിഐയെ ഏല്‍പിയ്ക്കണമെന്ന് അവര്‍ അപേക്ഷിച്ചു. അങ്ങനെ ആരുഷി-ഹേം രാജ് വധക്കേസ് സി ബി ഐയ്ക്കു കൈമാറി. ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കള്‍ ഇരുവരെയും കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.

ആരുഷി

ആരുഷി

ദില്ലി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ആരുഷി. ദുരഭിമാനക്കൊലയാണ് നടന്നതെന്നാണ് ആദ്യം കേസ് അന്വേഷിച്ച ഉത്തര്‍പ്രദേശ് പോലീസും പിന്നീട് സിബിഐയുടെ അന്വേഷണ സംഘവും കണ്ടെത്തിയത്. പുറത്തുനിന്ന് ഒരാളെത്തി കൊല നടത്താനുള്ള തെളിവുകളോ സാഹചര്യങ്ങളോ അന്വേഷണ സംഘത്തിന് കണ്ടെത്താനായിരുന്നില്ല.
സ്വാഭാവികമായും അന്വേഷണം മാതാപിതാക്കളിലേക്ക് നീങ്ങുകയായിരുന്നു.

 വെറുതേ വിട്ടു

വെറുതേ വിട്ടു

കേസില്‍ ഇരുവരും കുറ്റക്കാരല്ലെന്നാണ് അലഹബാദ് ഹൈക്കോടതിയുടെ കണ്ടെത്തല്‍. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ശിക്ഷിക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ഇവര്‍ക്കെതിരെയുള്ള തെളിവുകള്‍ ശിക്ഷ വിധിക്കാന്‍ അപര്യാപ്തമാണെന്നും കോടതി കണ്ടെത്തി.

നടന്നത്

നടന്നത്

2008 മെയ് 15, 16 എന്നീ ദിവസങ്ങളിലായാണ് രാജേഷ്- നൂപുർ ദമ്പതികളുടെ ഏകമകളായ ആരുഷിയും വീട്ടുജോലിക്കാരനായ ഹേമരാജും കൊല്ലപ്പെട്ടത്. നോയിഡയിലെ വീട്ടിൽ നിന്നാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. ആദ്യം ഉത്തർപ്രദേശ് പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസിൽ ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് രാജേഷ് തൽവാറിനും നൂപുർ തൽവാറിനും 2013 ൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്.

ഇരട്ടക്കൊലപാതകം

ഇരട്ടക്കൊലപാതകം

ആരുഷി വധവുമായി ബന്ധപ്പെട്ട് ആദ്യം വീട്ടുജോലിക്കാരനായ ഹേമരാജിനെയാണ് പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ തൊട്ടടുത്ത ദിവസ തന്നെ ഇയാളും കൊല്ലപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണം മാതാപിതാക്കളിലേക്ക് നീണ്ടത്.

സിനിമ

സിനിമ

ആരുഷി വധം തല്‍വാര്‍ എന്ന പേരില്‍ സിനിമയായിട്ടുണ്ട്. ആരുഷി വധക്കേസുമായി ബന്ധപ്പെട്ട് പുസ്തകവും ഇറങ്ങിയിട്ടുണ്ട്. കൗമാരക്കാരിയായ പെണ്‍കുട്ടി വീടിനുള്ളില്‍ അതിദാരുണമായി കൊല്ലപ്പെട്ടു എന്നതുകൊണ്ടു തന്നെ ഇന്ത്യയില്‍ ഏറെ ചര്‍ച്ചാ വിഷയമാകുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത സംഭവമാണ് ആരുഷി വധക്കേസ്.

English summary
Who killed Aarushi Talwar? Parents’ acquittal brings question back in spotlight
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X